32 ലക്ഷം ജനസംഖ്യയുള്ള മംഗോളിയയ്ക്കു ഇന്ത്യൻ പ്രധാനമന്ത്രി അന്ന് പ്രഖ്യാപിച്ചത് 6400കോടി, ഇങ്ങനെ അനവധി ധൂർത്തുകളുടെ ഫലമാണ് ഇന്നത്തെ മാന്ദ്യം

238

Razal Razal

ഈ ചിത്രം എല്ലാവർക്കും ഓർമ്മയുണ്ടാകും .2015 ൽ നരേന്ദ്രമോദി എന്ന ഇന്ത്യൻ പ്രധാന മന്ത്രിയുടെ മംഗോളിയ സന്ദർശനം . ഈ രാജ്യം സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാന മന്ത്രി ആയിരുന്നു അദ്ദേഹം. ആയതിനാൽ തന്നെ നരേന്ദ്ര മോദി എന്ന ഇന്ത്യൻ പ്രധാനമന്ത്രിക്ക് മംഗോളിയ വലിയ സ്വീകരണം ഒരുക്കി . ആ സ്വീകരണത്തിൽ മനം നിറഞ്ഞ നമ്മുടെ പ്രധാനമന്ത്രി ആ സന്ദർശന വേളയിൽ മംഗോളിക്ക് 6400 കോടി പാരിതോഷികം പ്രഖ്യാപിച്ചു. ആ 6400 കോടി ഞാനും നിങ്ങളും അടങ്ങുന്ന 130 കോടി ജനത നൽകുന്ന നികുതിപണമായിരുന്നു . അത് നൽകിയ 130 കോടി ഇന്ത്യൻ ജനതയിൽ പകുതിയിൽ അധികവും ദരിദ്രരേഖക്ക് താഴെ ഉള്ളവരാണെന്നും . മംഗോളിയ എന്ന രാജ്യത്ത് 32 ലക്ഷം ജനത മാത്രമേയുള്ളു എന്നും മംഗോളിയ എന്ന രാജ്യം ഒരു ദരിദ്ര രാജ്യമല്ലെന്നും നമ്മുടെ പ്രധാനമന്ത്രി ഓർത്തില്ല. ഇങ്ങനെയൊക്കെയുള്ള അനവധി പിടിപ്പുകേടുകളുടെ ഫലമാണ് ഇന്ന് ഈ രാജ്യം അനുഭവിക്കുന്ന സാമ്പത്തികമാന്ദ്യവും അതുകാരണമുള്ള തൊഴിൽ നഷ്ടങ്ങളും. അധികാരം പിടിക്കാൻ ഒരു ജനതയെ വർഗീയമായി ധ്രുവീകരിച്ച്, അർഹരല്ലാത്തവരും വിവരമില്ലാത്തവരുമായവർ അധികാരത്തിലുള്ളതിന്റെ പരിണതഫലം