ആർ.ഡി.എക്സിനു തുടക്കമിട്ടു

അയ്മനം സാജൻ

പൊന്നിൻ ചിങ്ങത്തിനു തുടക്കമായ ആഗസ്റ്റ് പതിനേഴ് ബ്യധനാഴ്ച്ച കൊച്ചിയിലെ ചലച്ചിത്ര പ്രവർത്തകരുടെ പ്രിയപ്പെട്ട ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തിൽ ആർ.ഡി.എക്സ് എന്ന ചിത്രത്തിന് തുടക്കമായി. വീക്കെൻ്റ് സ്റ്റോക് ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചലച്ചിത്ര പ്രവർത്തകർ, ബന്ധുമിത്രാദികൾ, അണിയറ പ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നിർമ്മാതാവ് സോഫിയാ പോളിൻ്റെ മാതാവ് ശ്രീമതി ആഗ്നസ് ആൻ്റെണി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചാണ് തുടക്കമിട്ടത്.സംവിധായകൻ നഹാസ് ഹിദായത്തിൻ്റെ മാതാവ് ശീമതി ബീന ഫസ്റ്റ് ക്ലാപ്പും നൽകി. ഈ ചിത്രത്തിലെ ആർ.ഡി.എക്സിനെ പ്രതിനിധീകരിക്കുന്ന ഷൈൻ നിഗം,ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവരും മറ്റൊരു പ്രധാന വേഷമഭിനയിക്കുന്ന ലാലും പങ്കെടുത്തിരുന്നു.

വിക്രം ഉൾപ്പടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഘട്ടന സംവിധായകരായ അൻപ് വിവിൻ്റെ സാന്നിദ്ധ്യവും പ്രത്യേകത പകർ ന്നു. അൻപ് അറിവാണ് ഈ ചിത്രത്തിനു സംഘട്ടനമൊരുക്കുന്നത്.പവർ ആക്ഷൻ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം റോബർട്ട്, ഡോണി, സേവ്യർ എന്നീ മൂന്നു സുഹ്റുത്തുക്കളുടെ കഥ പറയുന്നു.വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഒരു പാൻ ഇൻഡ്യൻ ചിത്രം കൂടിയാണിത്. ഐമാറോസ്മിയും മഹിമാ നമ്പ്യാരുമാണ് നായികമാർ.ഷബാസ് റഷീദ് – ആദർശ് സുകുമാരൻ എന്നിവരുടേതാണു തിരക്കഥ.കൈതി, വിക്രം വേദതുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സാം സി.എസ്.ആണ് സംഗീത സംവിധായകൻ. മനുമഞ്ജിത്തിൻ്റെ താണവരികൾ ‘അലക്സ്.ജെ.പുളിക്കൽ ഛായാഗ്രഹണവും റിച്ചാർഡ് കെവിൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം.പ്രശാന്ത് മാധവ്. മേക്കപ്പ് – റോണക്സ് സേവ്യർ.കോസ്റ്റും – ഡിസൈൻ.ധന്യാ ബാലകൃഷ്ണൻ.അസ്സോസ്സിയേറ്റ് ഡയറക്ടർ വിശാഖ്.
നിർമ്മാണ നിർവ്വഹണം – ജാവേദ് ചെമ്പ് .കൊച്ചിയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നു.

 

Leave a Reply
You May Also Like

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Sanil Thomas സംവിധാനം ചെയ്ത ‘വോയിസീ’ (VOICEE) 35 മിനിറ്റിലേറെ ദൈർഘ്യമുള്ള ഒരു ഷോർട്ട് മൂവിയാണ്.…

തട്ടുകടയിൽ നിന്ന് ദോശയും പലഹാരങ്ങളും രുചിക്കുന്ന ‘സിഐഡി മൂസ’ വില്ലൻ ആശിഷ് വിദ്യാർത്ഥി ചെയുന്നതിന് ചില ലക്ഷ്യങ്ങളുണ്ട്

1990-കളുടെ അവസാനം മുതൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു ഇന്ത്യൻ നടനാണ് ആശിഷ് വിദ്യാർത്ഥി. ഒട്ടനവധി ഹിന്ദി സിനിമകളിൽ…

ഒറ്റയ്ക്ക് ജീവിച്ചാൽ എന്താണ് കുഴപ്പം ?

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് അനുമോൾ. മലയാളത്തിന്റെ മാത്രമല്ല തമിഴിലും ബംഗാളി ഭാഷയിലും താരത്തിന് ആരാധകർ ഏറെയുണ്ട്.…

ഈ ഒരു ചിത്രമൊരുക്കാൻ അദ്ദേഹത്തിന് ഏറ്റവും വിശ്വാസയോഗ്യമായത് ആ മഹത്തായ കഥ തന്നെയാണ്, ഇങ്ങനെ നമ്മുക്കുമില്ലേ കഥകൾ ?

Rahul Madhavan പൊന്നിയിൻ സെൽവന്റെ പത്തു ദിവസത്തെ കളക്ഷൻ ഏതാണ്ട് വിക്രം സിനിമയുടെ 85% ആണ്.…