Connect with us

Entertainment

റീ ബെർത്ത് – തെരുവിൽ നിന്നും വിദ്യാലയത്തിലേക്ക് പുനരുജ്ജീവനത്തിന്റെ യാത്ര

Anoop Raju & Dhanish Kanjilan സംവിധാനം ചെയ്ത ഒരു സോദ്ദേശ ഷോർട്ട് മൂവിയാണ് ‘റീ ബെർത്ത്’ . പേര് പോലെ തന്നെ ഒരു പുനർജ്ജീവനത്തിന്റെ ആശയമാണ്, ഡയലോഗുകൾ ഒന്നുമില്ലാതെ വെറും ഒന്നേമുക്കാൽ മിനിറ്റിൽ പറഞ്ഞിട്ടുള്ളത്.

 103 total views

Published

on

Anoop Raju & Dhanish Kanjilan സംവിധാനം ചെയ്ത ഒരു സോദ്ദേശ ഷോർട്ട് മൂവിയാണ് ‘റീ ബെർത്ത്’ . പേര് പോലെ തന്നെ ഒരു പുനർജ്ജീവനത്തിന്റെ ആശയമാണ്, ഡയലോഗുകൾ ഒന്നുമില്ലാതെ വെറും ഒന്നേമുക്കാൽ മിനിറ്റിൽ പറഞ്ഞിട്ടുള്ളത്. അതാകട്ടെ ഇന്ത്യ പോലൊരു രാജ്യത്തു ഒരുപാട് വിശാലവും പ്രസക്തവുമായ ഒരു ആശയം.

അന്നന്നത്തെ അന്നംതേടി ബാലന്മാരും ബാലികമാരും അധ്വാനിക്കുന്ന ഒരു നാടാണിത്. ബാലവേല വിരുദ്ധ നിയമം ശക്തമെന്നൊക്കെ പറയുമെങ്കിലും ഇന്ത്യയിൽ അനുസ്യൂതം അത് തുടരുകയാണ്. പ്രതിഭകളാകേണ്ട എത്രയോ പേരാണ് തെരുവിൽ പ്ലാസ്റ്റിക്ക് പെറുക്കിയും മറ്റും ഉപജീവനം കഴിക്കുന്നതു. ഒരുപക്ഷെ കുടുംബത്തിന്റെ പ്രാരാബ്ധങ്ങളും ചില നിസ്സഹായ അവസ്ഥകളും ആകാം അതിന്റെ കാരണം. ഇത്തരക്കാരെ കൈപിടിച്ചുയർത്താൻ പോന്ന നടപടികൾ , ദൗർഭാഗ്യമെന്നു പറയട്ടെ എല്ലായിടത്തും എത്തുന്നില്ല. അന്നമില്ലാതെ മരിക്കേണ്ടി വരുന്നതിനേക്കാൾ ഭേദമല്ലേ കുട്ടികൾ അധ്വാനിച്ചെങ്കിലും കൊണ്ടുവരുന്നതെന്ന് ചിന്തിക്കുന്നവരെ കുറ്റംപറയാൻ പറ്റില്ല.

റീ ബെർത്തിനു വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

സാധാരണ പൗരന്മാരെ രക്ഷിക്കാത്ത നിയമങ്ങളും ഭരണകൂടങ്ങളും പൗരന്മാർക്ക് ബാധ്യതയാകുകയാണ് പലപ്പോഴും. നന്മയുള്ള ചില ഒറ്റപ്പെട്ട നീക്കങ്ങൾ ആകട്ടെ, കടലിൽ കായംകലക്കിയത് പോലെ. ഈ സിനിമയിൽ സ്‌കൂളിലേക്ക് സന്തോഷത്തോടെ പോകുന്ന ഒരു ബാലൻ വഴിയരികിലെ പ്ളാസ്റ്റിക്ക് കുപ്പികളിൽ കണ്ണുടക്കി കുറച്ചു നേരം ഭൂതകാലത്തിലേക്ക് പോകുകയാണ്. തന്റെ പഴയ ആ തൊഴിൽ അവൻ ഓർക്കുകയാണ്. അങ്ങനെ നിൽക്കുമ്പോഴാണ് അവന്റെ അധ്യാപികയുടെ സ്നേഹസ്പർശം അവനെ ഉണർത്തുന്നത്. തന്റെ പുതിയ ജീവിതത്തിലേക്കുള്ള ആ പുനർജ്ജീവനത്തിന്റെ കൈകൾ ആ അധ്യാപികയുടേത് തന്നെ ആയിരുന്നു.

ഇവിടെ അധ്യാപനത്തിന്റെ മഹത്വവും കൃത്യമായി വിളിച്ചു പറയുന്നുണ്ട്. ശമ്പളം വാങ്ങി ജോലി ചെയുക മാത്രമല്ല , ചിലരെ ശോഭനമായ ഭാവിയിലേക്ക് കണ്ടെടുക്കുക കൂടി ലക്ഷ്യമാകുമ്പോൾ ആണ് അധ്യാപനത്തിന് മഹനീയമായ സ്ഥാനം കൈവരുന്നത് . ക്ലാസ് മുറികളെ സ്വപ്നം കാണാൻ പോലും സാധിക്കാതെ തെരുവുകളിൽ അലയുന്ന ബാല്യങ്ങൾ ഇനിയും ഒരുപാടു ഒരുപാടുണ്ട്. അവർക്കെല്ലാം ഇതൊരു പുനരുജ്ജീവനം ആകട്ടെ…

റീ ബെർത്ത് ഒരു സോദ്ദേശ ഷോർട്ട് മൂവിയാണ്. എല്ലാരും കാണുക വോട്ട് ചെയ്യുക

റീബെർത്തിന്റെ സംവിധായകരിൽ ഒരാളായ Anoop Raju ബൂലോകം ടീവിയോട് 

ഞാൻ അനൂപ് രാജു , എന്റെ സ്വദേശം അങ്കമാലിയാണ്. ക്യാമറ വർക്ക് ആണ് പ്രൊഫഷൻ ആയി ചെയുന്നത്.

Advertisement

ഈ ആശയം ഒരു ഷോർട്ട് മൂവിയാകാൻ വർക്ക് ചെയ്തത് ഞാനും എന്റെ സുഹൃത്ത് Dhanish Kanjilan ഉം കൂടിയാണ് . കുറേനാളായി ഇങ്ങനെ ഒരു വർക്ക് ചെയ്യണം എന്ന് കരുതി ഇരിക്കുകയായിരുന്നു. പക്ഷെ ഒന്നും നടക്കുന്നുണ്ടായിരുന്നില്ല. വേറെ കുറച്ചു ടീം വർക്കുകൾ ഉണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞു അതിൽ നിന്നൊക്കെ മാറി ഞങ്ങൾക്ക് രണ്ടുപേർക്കും ചേർന്ന് ഒരു വർക്ക് ചെയ്യാം എന്ന് കരുതി ചെയ്തതാണ്.

റീ ബെർത്തിനു വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ആശയമെന്നു പറയുമ്പോൾ, ഇതൊക്കെ ഇവിടെ നടക്കുന്ന കാര്യം തന്നെയാണല്ലോ. കുറെയേറെ കുട്ടികൾ ഇവിടെ തെരുവിൽ അലഞ്ഞുനടക്കുന്നുണ്ടല്ലോ. റോഡിൽ പാട്ട പെറുക്കാൻ നടക്കുന്ന കുട്ടികളെ കാണുമ്പോൾ അവർ സ്ക്കൂളിൽ പോയാൽ എങ്ങനെ ഇരിക്കും എന്നൊരു തോന്നൽ വന്നു. അങ്ങനെയൊക്കെ ഒരു ആശയത്തോടെ ചെയ്തതാണ്.

ഇത് ഞങ്ങളുടെ ആദ്യത്തെ വർക്ക് ആണ് .ഞങ്ങൾ രണ്ടുപേരുകൂടി ഒരു മൂവി ചെയ്യണം എന്നൊക്കെ ആഗ്രഹിച്ചു ഇറങ്ങിയതാണ്. ശരിക്കും ഞങ്ങളിതു റിലീസ് ചെയ്തിട്ടില്ലായിരുന്നു. കുറച്ചു മത്സരങ്ങൾക്കൊക്കെ അയച്ചിരുന്നു. അതിലൊക്കെ സെലക്ഷൻ കിട്ടിയിട്ടുണ്ട്.

ഇതിൽ കാമറയും എഡിറ്റിങ്ങും ഞാൻ തന്നെയാണ്. ബാക്ഗ്രൗണ്ട് മ്യൂസിക് ചെയ്തത് Alwin Kuriakose . പുള്ളി എന്റെ കസിൻ ആണ്. പുള്ളി ഒരു പ്രൊഫഷണൽ മ്യുസീഷ്യൻ ആണ്. പിന്നെ റിനു ആണ് കളറിസ്റ്റ് . Niranjan K Shaji ആണ് അതിൽ പ്രധാന കഥാപാത്രമായി അഭിനയിച്ച ബാലൻ .

ഇനിയും വർക്കുകൾ വേറെ ആലോചിക്കുന്നുണ്ട്. സ്ക്രിപ്റ്റ് ആയിട്ടില്ല. ഞങ്ങൾക്ക് സിനിമ ചെയ്യാൻ തന്നെയാണ് ആഗ്രഹം. അതിന്റെ ഒരു തുടക്കമായിട്ടാണ് ഇത് ചെയ്തത്. ഇനിയും നല്ല വർക്കുകൾ ചെയ്യാൻ താത്പര്യമുണ്ട്.

റീ ബെർത്തിനു വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

RE-BIRTH
Production Company: TWO FRAMES PRODUCTIONS
Short Film Description: The first journey into the world of knowledge
Producers (,): Two Frames
Directors (,): Anoop Raju & Dhanish Kanjilan
Editors (,): Anoop Raju
Music Credits (,): Alwin Kuriakose
Cast Names (,): Niranjan K Shaji

 

Advertisement

 104 total views,  1 views today

Advertisement
Entertainment16 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment1 day ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement