നവവധുവിനെ കൊല്ലുന്ന ആചാരമുള്ള വീട്, ഒരു കൊലകൊല്ലി ത്രില്ലർ

139

നവവധുവിനെ കൊല്ലുന്ന ആചാരമുള്ള വീട്, ഒരു കൊലകൊല്ലി ത്രില്ലർ

Ready or Not
English

കല്ല്യാണ ഡ്രസ്സിൽ സുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന വധുവിനെ
സനേഹ സമ്പന്നനായ വരനും പിന്നെ തന്റെ മകന്റെ വിവാഹത്തിന് അതിയായി ആഗ്രഹഹിച്ച് അത് അടിപൊളി ആയി നടത്തി എന്നിട്ട് അവരെ കൊട്ടാര സമാനമായ വീട്ടിലേക്ക് ആനയിച്ച് കൊണ്ട്പോയി സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന അച്ചനമ്മമാരുടെ കഥയല്ല മറിച്ചു ആദ്യരാത്രിക്ക് മുമ്പ് അതി സുന്ദരിയായ കല്ല്യാണ പെണ്ണിനെ ആ വീട്ടിലിട്ട് ക്രൂരമായി കൊല്ലാൻ തക്കംപാർത്തിരിക്കുന്ന ഒരു പ്രത്യേക ആചാരം അനുഷ്ടിക്കുന്ന കുടുംബക്കാരുടെ അതി ഭീകര കഥയാണ് ഈ സിനിമ.

Image may contain: 12 peopleഒറ്റവാക്കിൽ പറഞാൽ ഒരു കൊല കൊല്ലിഐറ്റം. ഓരോ നിമിഷവും ത്രില്ലടിച്ചു കാണാൻ പറ്റിയ ഒരു മാരക ത്രില്ലർ മൂവി. ത്രില്ലർ ഇഷ്ടപ്പെടുന്നവരെ ഈ സിനിമ ഒരിക്കലും നിരാശപ്പെടുത്തില്ല. അതിഗംഭീര മേകിംഗ്.ഒന്ന് ഉറപ്പിച്ച് പറയാം ഇത് കണ്ടുതുടങിയാൽ പിന്നെ നിങ്ങളുടെ ശ്രദ്ധ എവിടെക്കും തിരിയാതെ ഒറ്റ ഇരുപ്പിൽ കണ്ടു തീർക്കുന്ന അതിഗംഭീര ത്രില്ലറാണ് ഈ സിനിമ.പിന്നെ ആ നീല ഉടുപ്പിട്ട ആ പാവം അമ്മയെ കണ്ടോ ? പാവം….ഇങനെയും ഉണ്ടോ അമ്മമാർ എന്ന് തോന്നിപ്പോകുന്ന കരളലിയിക്കുന്ന , കണ്ണുകൾ ഈറനണിയുന്ന ഒരുപാട് രംഗങൾ.