റോഷാക്കിലെ യഥാർത്ഥ സൈക്കോ
ദിലീപിനെ കുറിച്ചുള്ള ഓർമകളെ ഇല്ലാതാക്കേണ്ടതിന്റെ ആവശ്യം ലൂക്കിനൊപ്പം സതീശനും ഉണ്ട്. പഴയ കൂട്ടുകാരിയായ സുജാത ഒന്നു കെട്ടിയത് ആയിരുന്നില്ല, അവളുടെ മനസിലെ ദിലീപിന്റെ മരിക്കാത്ത ഓർമകൾ ആയിരുന്നു അവളെ കൂടെ കൂട്ടാൻ ഉള്ള സതീശന്റെ മടിക്കു പിന്നിൽ. ദിലീപിനൊടുള്ള ലൂക്കിന്റെ പ്രതികാരം മനസിലാക്കിയ സതീശൻ അത് നല്ല വൃത്തിയായി ഉപയോഗിച്ചു. ലൂക്കിന്റെ പ്രതികാരത്തെ സുജാതയിൽ നിന്നു വഴി തിരിക്കാനും, സുജാതയുടെ മനസിൽ നിന്നു മാത്രമല്ല, ആ നാട്ടിൽ നിന്ന് തന്നെ ദിലീപിന്റെ ഓർമകൾ ഇല്ലാതാക്കാനും സതീശൻ പിന്നിൽ നിന്ന് കളിച്ചു. രണ്ടാം ഭർത്താവായ ലൂക്കിന്റെ കൂടി ശല്യം ഒഴിവാക്കാൻ , അയാളുടെ മാനസിക നില മനസിലാക്കിയ സതീശന് സുജാതയെ കൊണ്ട് ഒരു പരാതി കൊടുക്കേണ്ട ജോലി കൂടിയേ ഉണ്ടായിരുന്നുള്ളു. തന്റെ കാര്യം നടത്തിയെടുത്ത സതീശന്, ലൂക്കിന് ഇനി സത്യത്തിൽ വേറെ എന്തെങ്കിലും മോട്ടീവ് ഉണ്ടോ ഇല്ലയോ എന്നുള്ളത് ഒരു വിഷയമേ അല്ലാതായി.ഗൂഢമായ സന്തോഷത്തോടെ അയാൾ നടന്നകന്നു..!! കോമഡി റോളുകളെക്കാൾ ക്യാരക്ടർ റോളുകൾ നന്നായി ചെയ്യാൻ കഴിയും എന്നു ഷറഫുദ്ധിൻ വീണ്ടും തെളിയിക്കുന്നു..!!