സ്ത്രീകള്‍ നുണ പറയുന്നതിന്റെ കാരണങ്ങള്‍

835

1

നമ്മുടെ ഭാര്യ അല്ലെങ്കില്‍ മകള്‍ അല്ലെങ്കില്‍ സഹോദരി അതുമല്ലെങ്കില്‍ കാമുകി നുണ പറയുന്നതായി നിങ്ങള്‍ക്ക്‌ എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ? എങ്കില്‍ എന്തായിരിക്കും അതിനു കാരണം? സ്ത്രീകള്‍ നുണ പറയുന്നതിന് പിന്നിലെ തത്വശാസ്ത്രത്തെക്കുറിച്ച് നമുക്ക് പഠിക്കാം.

  1. ഭാര്യ ആണെങ്കില്‍ അവളുടെ ഭൂതകാലം നമ്മില്‍ നിന്നും മറക്കുവാന്‍ ആയിരിക്കും ഈ നുണ പറച്ചില്‍ . അവള്‍ക്ക് ഏതെന്കിലും പൂര്‍വ്വകാല പ്രണയ ചരിത്രം ഉണ്ടെങ്കില്‍ പിന്നെ നോക്കേണ്ട.
  2. സത്യം വെളിപ്പെട്ടാല്‍ അവളുടെ ജീവിതം കുട്ടിച്ചോറാകും എന്ന ഭയം കുറെ പേരെ നുണ പറയുന്നതിന് പ്രേരിപ്പിക്കുന്നു.
  3. നിങ്ങളെ ഒന്ന് പരീക്ഷിച്ചു നോക്കുവാന്‍ വേണ്ടിയാകും ചിലപ്പോള്‍ അവള്‍ നുണ പറയുന്നത്. അവള്‍ അങ്ങിനെ പറയുമ്പോള്‍ സ്നേഹമുള്ള ഭര്‍ത്താവ് എന്ന് കരുതുന്ന നിങ്ങളുടെ റിയാക്ഷന്‍ എന്തായിരിക്കും എന്നൊക്കെ അവളുടെ മനസ്സില്‍ കാണും.
  4. നിങ്ങളെ ടെന്‍ഷനടിപ്പിക്കാതിരിക്കാന്‍ വേണ്ടിയാകും അവളുടെ നുണ പറച്ചില്‍ . ഇത് പിന്നീട് പ്രശ്നമാകുവാന്‍ സാധ്യത ഉണ്ട്.
  5. നിങ്ങളെ രക്ഷിക്കുവാന്‍ ആയിരിക്കും ചിലപ്പോള്‍ ഉള്ള നുണ പറച്ചില്‍ . പൂര്‍വ്വകാമുകനെ നിങ്ങളുമായി അടിപ്പിക്കാതിരിക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കും.

എങ്ങിനെ ആണെങ്കിലും പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്ന് പറയുന്ന പോലെ ജീവിതത്തില്‍ നുണ അത്ര നല്ലതല്ല. സത്യം വെളിപ്പെടുമ്പോള്‍ ജീവിതം കുട്ടിച്ചോറാകാന്‍ സാധ്യത കൂടുതലാണ്.