നടി റെബ മോണിക്ക ജോണിന്റെ ഭർതൃ കുടുംബം സമൂഹത്തിലും സാമൂഹ്യമാധ്യമങ്ങളിലും കയ്യടി നേടുകയാണ്. റെബ മോണിക്ക ജോണും ജോയ്മോന്‍ ജോസഫും തമ്മിലുള്ള വിവാഹം ഇക്കഴിഞ്ഞ ജനുവരി 10 ന് ബെംഗളൂരുവിൽ വച്ച് നടന്നിരുന്നു. വിവാഹ സൽക്കാരം മാനന്തവാടി സെന്‍റ് പാട്രിക് സ്കൂളിൽ മാർച്ച് 27 -ന് ആണ് സംഘടിപ്പിച്ചത്. ആ വേദിയിൽ ആണ് 22 പേരുടെ വിവാഹം സംഘടിപ്പിച്ചു കുടുംബം മാതൃകയായത്. ജോയ്മോൻ ജോസഫ് വയനാട് മാനന്തവാടി സ്വദേശിയും ദുബൈയില്‍ ഉദ്യോഗസ്ഥനുമാണ് . ജോസഫ് ഫ്രാന്‍സിസ്, ജോളി ഫ്രാന്‍സിസ് എന്നിവരുടെ മകനാണ് ജോയ്മോന്‍ ജോസഫ് . മകന്റെ വിവാഹച്ചിലവ് ചുരുക്കി ആ പണമുപയോഗിച്ചു ഒരു സാമൂഹ്യവിവാഹം സംഘടിപ്പിക്കുക എന്ന തങ്ങളുടെ ആഗ്രഹത്തെ മകനും മരുമകളും സപ്പോർട്ട് ചെയ്തതോടെയാണ് ഇത്തരമൊരു സത്കർമ്മത്തിന് കൂടിയുള്ള വേദിയായി മാറിയത്. മന്ത്രി റോഷി അഗസ്റ്റിന്‍ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംബന്ധിച്ചു
സ്ത്രീധനത്തിനെതിരെയുള്ള ഒരു ബോധവത്കരണം എന്ന നിലയ്ക്ക് കൂടിയാണ് ഇങ്ങനെ സംഘടിപ്പിച്ചതെന്ന് വരന്റെ പിതാവായ ജോസഫ് ഫ്രാന്‍സിസ് പറഞ്ഞു. വധൂവരന്മാര്‍ക്ക് സ്വര്‍ണ്ണാഭരണങ്ങളും വസ്ത്രവും 2500 പേര്‍ക്ക് വിരുന്നും ഒരുക്കിയിരുന്നു. നടി റെബ കുടുംബസമേതം ബംഗളൂരുവിൽ ആണ് താമസം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത നിവിൻപോളി ചിത്രം ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലൂടെയാണ് റെബ അഭിനയരംഗത്തേയ്ക്കു കടന്നുവന്നത്.