Connect with us

Entertainment

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Published

on

Rajesh Raj സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ‘റീചാർജ് , (ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം) ‘ ഒരു ചുറ്റിക്കളിയുമായി ബന്ധപ്പെട്ട മൂവിയാണ്. അവിവാഹിതനായ , വിവാഹപ്രായം അകഴിഞ്ഞ ഒരാൾക്ക് അയൽവീട്ടിലെ പെണ്ണിനോട് തോന്നുന്ന ആ ഒരിത് ഇല്ലേ ? അതുതന്നെയാണ് ഇതിന്റെ പ്രധാന പ്രമേയം. അരമണിക്കൂറിലേറെ സമയദൈർഘ്യമുള്ള ഈ ഷോർട്ട് മൂവി ആസ്വാദകരെ ബോറടിപ്പിക്കാതെ കാണാൻ പ്രേരിപ്പിക്കുന്ന ഒന്നുതന്നെയാണ്.

ആഗോള പ്രസിദ്ധമായ വിവാഹേതര ഡേറ്റിംഗ് ആപ്പായ ഗ്ലീഡന്‍ നടത്തിയ പഠനത്തിൽ പുരുഷന്‍മാരേക്കാള്‍ സ്ത്രീകളാണ് അവിഹിത ബന്ധം കൂടുതല്‍ പുലര്‍ത്തുന്നത് എന്ന് കണ്ടെത്തിയത് നിങ്ങൾ വാർത്തകളിൽ വായിച്ചിട്ടുണ്ടാകും. രണ്ടു പേരുമായി ബന്ധത്തിൽ ഏര്‍പ്പെടുന്നത് തെറ്റല്ലെന്ന് തുറന്നു പറയുന്നത് 48 ശതമാനം പേരാണ്. ഇതില്‍ 46 ശതമാനം പേര്‍ പങ്കാളിയെ വഞ്ചിക്കുന്നത് കുറ്റമായി പോലും കാണുന്നില്ലെന്നും പഠനം പറയുന്നു. ഒന്നോർത്താൽ അതൊക്കെ ശരിയായിരിക്കാം. കാരണം മനുഷ്യൻ അടിസ്ഥാനപരമായി ഒരു ഇണയിൽ തൃപ്തിപ്പെടുന്നവൻ അല്ല എന്നത് തന്നെ കാരണം.

മനസ്സുകൊണ്ടെങ്കിലും വേലിചാടാത്തവരായി ആരുണ്ട് ? അത്തരത്തിൽ നിരന്തരം വെളിചാടുന്നൊരു മനസുമായി ജീവിക്കുന്ന ആളാണ് നമ്മുടെ കേന്ദ്രകഥാപാത്രമായ സിബിച്ചായനും. വിവാഹപ്രായം കഴിഞ്ഞിട്ടും സിബിച്ചായൻ ഒരു കൊച്ചുകുട്ടിയെന്നാണ് അമ്മച്ചി ആനിയമ്മയുടെ അഭിപ്രായം, വിഹാഹപ്രായം ആയില്ലത്രേ. മുറ്റി മുതുക്കടിച്ചിട്ടും കെട്ടാത്തവന്റെ വ്യാകുലതകൾ അമ്മച്ചിക്കറിയില്ലല്ലോ… അതുതന്നെയാണ് സിബി കർത്താവിനോടു ചോദിക്കുന്നതും.

പൊതുവെ ഇത്തരക്കാർ ഉള്ള വീടുകളുടെ അയല്പക്കങ്ങളിൽ ജീവിക്കുന്ന കെട്ടുപ്രായമായ യുവതികൾക്കും കെട്ടുകഴിഞ്ഞു നിൽക്കുന്ന യുവതികൾക്കുമാണ് തൊന്തരവ്. എന്നാൽ സിബിച്ചായന്റെ അയൽപക്കത്തുള്ള സോഫിയാകട്ടെ ഒരു വിളഞ്ഞ പുള്ളിയെന്നാണ് കരക്കാരുടെ അഭിപ്രായം. അതായതു ഞാൻ രണ്ടാമത്തെ പാരയിൽ പറഞ്ഞതുപോലൊരു പെണ്ണ്. സോഫിക്ക് നാട്ടിലെ പല പുരുഷന്മാരുമായും കണക്ഷൻ ഉണ്ടെന്നാണ് സിബിയും മനസിലാക്കി വച്ചിട്ടുള്ളത്. എങ്ങനെയെങ്കിലും സോഫിയുടെ ഒരു കടാക്ഷം എങ്കിലും കിട്ടിയാൽ മതിയെന്നാണ് സിബിയുടെ ആഗ്രഹം. എന്നാലോ അയാൾക്ക് സോഫിയുടെ നാട്ടിൽ ഇല്ലാത്ത ഭർത്താവായ സെബാൻ ഒരു ഭീകരനും ആണ്. സെബാൻ സിബിക്ക് പേടിയുമാണ്.. അല്ലെങ്കിലും ഒന്ന് ഭയക്കുന്നത് നല്ലതാണ് ..ഇല്ലെങ്കിൽ പിന്നെ പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന് പറഞ്ഞാലൊന്നും കിട്ടാനുള്ള അടിക്കു കുറവൊന്നും ഉണ്ടാകില്ല.

അല്ലേലും ആ ആനിയമ്മ എന്തൊരു മൂരാച്ചിയാണ്. മുറ്റിമുതുക്കടിച്ചു നിൽക്കുന്ന ആൺപിള്ളേരുടെ വിഷമങ്ങൾ മനസിക്കാതെ, കോഴിക്ക് കൊടുക്കേണ്ട ചോറ് വളിച്ചുപോകുന്നതിൽ മാത്രം ആശങ്കപ്പെടുന്ന ഒരു അവിഞ്ഞ ‘അമ്മ. ഒരുപക്ഷെ ഇത്തരം മാതാപിതാക്കൾ കാരണമായാണ് മക്കൾ സദാചാരക്കൂട്ടം തെറ്റിയ ആടുകളായി മേച്ചിൽ പുറങ്ങൾ തേടി പോകുന്നത്. അങ്ങനെ വരുമ്പോഴാണ് ഈ പെണ്ണുങ്ങൾ ഇതുവരെ പഠിക്കാത്ത ഗാസ് സിലിണ്ടറിറും സ്റ്റൗവുമായുള്ള ആ അന്തർധാരാ ബന്ധം പുനഃസ്ഥാപിക്കാൻ വിളിച്ചാൽ സിബിയെ പോലുള്ളവന്മാർ ചാടിക്കേറി ഓടുന്നത്. അതും തളത്തിൽ ദിനേശൻ പൗഡർ ഇട്ടപോലെ ഒരുങ്ങിച്ചമഞ്ഞു പോകുന്നത്. മാത്രമോ ഇല്ലാത്ത പൈസ അവളുമാർക്ക് മണിയോർഡർ അയച്ചുകൊടുത്തു പ്രീതിപ്പെടുത്തി ഒരു സ്നേഹകടാക്ഷവും പിന്നെ വേലിചാടാനുള്ള പെര്മിഷനും നേടാൻ ഇവന്മാർ കിണഞ്ഞു പരിശ്രമിക്കുന്നത്.

അവിടെ പക്ഷെ സിബിക്ക് ഒന്ന് പിഴച്ചു..ഹംസം ആണ് ചതിച്ചത്..അതായതു നമ്മുടെ പോസ്റ്റ് ഓഫീസ് . അല്ലെങ്കിലും ഈ നാട്ടുകാർ മൊത്തം ശാസ്ത്രജ്ഞരാണ്. അവരുടെ കണ്ണിന്റെ മൈക്രോസ്കോപ് കൊണ്ട് നാട്ടിൽ നടക്കുന്ന അവിഹിതം മൊത്തം ചുമ്മാതങ്ങു കണ്ടുപിടിച്ചുകളയും. അങ്ങനെയാണ് സോഫിയുടെ ഭർത്താവ് പ്രസ്തുത ഭീകരൻ സെബാൻ ഇക്കാര്യം അറിയുന്നത്.

അങ്ങനെ സെബാൻ നമ്മുടെ സെബിയെ അങ്ങട് പൂട്ടുകയാണ്. അതും നാലുകാലിൽ സ്വന്തം അളിയനൊപ്പം സിബിയെ കാത്തുനിന്നങ്ങു പൂട്ടുകയാണ് . പക്ഷെ സിബിയുടെ ‘ഉദ്ദേശശുദ്ധി’തിരിച്ചറിഞ്ഞ സെബാൻ ഉള്ളിൽ വിങ്ങി കരയുകയാണ് സൂർത്തുക്കളേ… കരച്ചിൽ നിർത്താതെ പുള്ളിയങ്ങു തമിഴ്‌നാട്ടിലേക്ക് വണ്ടികയറുകയാണ്.

ചെന്നൈയിലെ ഏതോ ബാറിൽ വച്ച് സെബാൻ കടിച്ച ചിക്കൻകാല് സിബിക്ക് തുണയാകുന്നതെങ്ങനെ ? . ആനിയമ്മയെ പള്ളിക്കാർ വിശുദ്ധയായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്, അതിന് വേണ്ടി ആനിയമ്മ ചെയ്ത അത്ഭുത പ്രവർത്തി എന്താണ് ? സിബിയ്ക്കും സോഫിക്കും പിന്നെന്താണ് സംഭവിക്കുന്നത് ? അവിഹിതം വിഹിതമായ കഥ നിങ്ങൾ കണ്ടുതന്നെ അറിയണം.

എന്തായാലും അവസാനം സിബിച്ചയൻ സോഫിയോട് ചോദിക്കുന്നുണ്ട് റീചാർജ് ഒന്നുകൂടി ചെയ്യട്ടെയെന്ന്. അപ്പോൾ സോഫി പറയുന്നുണ്ട് ഇരുപത് രൂപയുടെ ഒരു ചിന്ന റീചാർജ് ആകാമെന്ന്. അതിനു മറുപടിയായി സിബി പറയുന്നത്, അതിപ്പോൾ ഇറങ്ങുന്നില്ല…ഇപ്പോൾ മൊത്തം അൺലിമിറ്റഡ് ആണെന്ന്. കാര്യങ്ങൾ ഏതാണ്ട് വ്യക്തമായില്ല ?

Advertisement

മൊത്തത്തിൽ നല്ല രസകരമായൊരു ഷോർട്ട് മൂവിയാണിത്. ചുഴിഞ്ഞു ചിന്തിക്കാൻ മാത്രം ദിലീഷ് പോത്തന്റെയോ ലിജോ ജോസ് പല്ലിശ്ശേരിയുടെയോ സിനിമയൊന്നും അല്ല ഇത്. ചെറിയൊരു സംഭവത്തെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനേതാക്കൾ നല്ല പ്രകടനമാണ് കാഴ്ചവച്ചത്. സംവിധാനവും കാമറയും എഡിറ്റിങ്ങും സംഗീതവും അങ്ങനെ എല്ലാ മേഖലയും നല്ല നിലവാരം പുലർത്തി എന്ന് പറയാതെ വയ്യ. നല്ലൊരു ആസ്വാദനം അരമണിക്കൂറിൽ നിങ്ങള്ക്ക് ലഭിക്കുന്നു. റീചാർജിന്റെ അണിയറപ്രവർത്തകർക്ക് എല്ലാവിധ ആശംസകളും.

Banner – Smile Frames
Story, Screenplay, Dialogue & Direction – Rajesh Raj
Producer – Rajeev P R Thiruvalla
DOP – Bineesh Komalan
Editing – Ozwo Film Factory
Art – Sarath Maravan
Lyrics – Bibin Prasannan
Music Director – Joe Jose Peter
Singers – Joe Jose Peter, Aiswarya S Anil
Background Score – Vishnu Acharya
Costumes – Ayyappan R Nath
Makeup – Anoop Sabu
Stills – Prasad Maradu
Helicam – Sooraj Live
Associate Director – Sreeja Bineesh
Assistant Directors – Naveen Vinod, Vishnu, Shiji
Mix & Colouring – Ozwo Film Factory
Subtitles – Surya Nanna
Production Controller – Bijoy John
Effects & Dubbing – Shiju Xavier, Nikhil P V
Sound Mixing – Sunil Omkar
Sound Mixing Studio – Sunil Omkar Sound Studio, Ernakulam
Dubbing Studio – Metro Studio, Vazhakkala
Designs – Fifty Shades ■

 1,584 total views,  120 views today

Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement