fbpx
Connect with us

ചുവന്ന ജലേബി

Published

on

“ആ….” അപ്പു അപ്പു ചെറുതായൊന്നു ഞരങ്ങി കണ്ണു തുറന്നു. ഉറക്കത്തിനിടയില്‍ മുറിവില്‍ ഈച്ച അരിച്ചതാണ്.ഈച്ചകള്‍ പോലും ദയ കാണിക്കുന്നില്ല. അവന്‍ പതുക്കെ എഴുന്നേറ്റു. അപ്പുറത്തും ഇപ്പുറത്തും രണ്ടുമൂന്നു പേര്‍ മൂടിപ്പുതച്ച് കിടക്കുന്നു. അലച്ചിലിന്റെയും ആട്ടിപ്പായിക്കലിന്റെയും ആലസ്യത്തില്‍ .

മുകളിലെ പാലത്തില്‍ കൂടി പോകുന്ന വാഹനങ്ങളുടെ ഇരമ്പല്‍ അവന്റെ ബോധമനസ്സിനെ ഉണര്‍ത്തി.അവന്‍ എഴുന്നേറ്റു. നല്ല വിശപ്പ്. പാലത്തിനു മുകളില്‍ റോഡിലേയ്ക്ക് അവന്‍ നടന്നു. വഴിയരികില്‍ മനുഷ്യന്റെ അടിസ്ഥാനസൌകര്യങ്ങളുടെ അഭാവതിന്റെ തെളിവുകള്‍ . അവന്‍ മുറിവേറ്റ കാലുമായി പതുക്കെ നടന്ന് റോഡിലെത്തി. സമയം എന്തായി എന്ന് ഒരുറപ്പുമില്ല. എന്തായാലും ഉച്ചയായി എന്ന് വെയിലിന്റെ ചൂടില്‍ നിന്നും അടുത്തുള്ള ഒരു ചെറിയ ഹോട്ടലില്‍ നിന്നും ആരോ പുറത്തേയ്ക്കെറിഞ്ഞ എച്ചിലിലയില്‍ നിന്നും മനസ്സിലായി.വല്ലാത്ത ദാഹം തോന്നി.വിശപ്പ് സഹിക്കാം , എന്നാല്‍ ദാഹം ? അവന്റെ കാലുകള്‍ അറിയാതെ അവനെ ആ ഹോട്ടലിനടുത്തേയ്ക്ക് നയിച്ചു.

“അണ്ണാ, വെള്ളം തരോ..കുടിക്കാന്‍ ” ഹോട്ടലിന്റെ കാഷിലിരുന്ന ഒരാളോട് അവന്‍ ചോദിച്ചു.

ആള്‍ക്കാര്‍ കഴിക്കാന്‍ വരുന്ന സമയത്ത് തന്നെ കെട്ടിയെടുത്തോളും നാശങ്ങള്‍ എന്ന ഭാവത്തില്‍ അയാള്‍ അവനെ നോക്കി. എന്നിട്ടു പുറത്ത് കൈ കഴുകാനുള്ള വെള്ളം വച്ചിരുന്ന ബക്കറ്റിലേയ്ക്ക് കൈ ചൂണ്ടി.

Advertisement



അപ്പു ദാഹത്താലും സന്തോഷത്താലും ബക്കറ്റിനെ നോക്കി. മെല്ലെ അടുത്തു ചെന്നു. വെള്ളമുണ്ട്. കുനിഞ്ഞു അതില്‍ തൂക്കിയിരുന്ന കപ്പില്‍ വെള്ളമെടുത്തു. കൈ കഴുകിയവരുടെ എച്ചിലുകളോടൊപ്പം ആ വെള്ളം അവന്റെ തൊണ്ടയില്‍കൂടിയിറങ്ങി.ദാഹം ശമിച്ച ആശ്വാസത്തില്‍ നന്ദിസൂചകമെന്നോണം അവന്‍ കടക്കാരനെ നോക്കി. അയാല്‍ എന്തോ ചെവിയില്‍ തിരുകി പുറത്തേയ്ക്കെടുത്തു നോക്കുന്നു.അപ്പു നന്ദി പറയാന്‍ കാത്തു നിന്നില്ല.ഇപ്പോ പാളയം മാര്‍ക്കറ്റില്‍ നല്ല തിരക്കായിരിക്കും .ചെന്നാല്‍ മീന്‍കാര്‍ പോയിട്ടുണ്ടാവില്ലെ. മീന്‍ കുട്ട ചുമന്ന് വണ്ടിയില്‍ കേറ്റിയാല്‍ ഉച്ചയ്ക്കുള്ളത് തടയും .എവിടെ നിന്നെന്നില്ലാത്ത ഊര്‍ജ്ജം അവനെ പാളയം മാര്‍ക്കറ്റിലെത്തിച്ചു.അവന്‍ മാര്‍ക്കറ്റിനുള്ളിലൂടെ നടന്നു.

സമയം വൈകിയിരുന്നതിനാല്‍ പച്ചക്കറികള്‍ വാടിയിരിക്കുന്നു. മീന്‍കാരിപ്പെണ്ണുങ്ങള്‍ വില്‍ക്കാതെ ബാക്കി വന്ന മീനുകള്‍ എല്ലാം ഓരോ കുട്ടയിലാക്കുന്നു.അവന്‍ അതിലൊരു സ്ത്രീയുടെ അടുത്തെത്തി.തിരക്കിനിടയില്‍ അവര്‍ അവനെ ശ്രദ്ധിച്ചില്ല.എല്ലാം കഴിഞ്ഞ് കുട്ട പൊക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ ചെന്ന് കുട്ടയുടെ ഒരു കാതില്‍ പിടിച്ചു.അവന്റെ ഉദ്ദേശം മനസ്സിലാക്കിയിട്ടെന്നോണം അവര്‍ അത് അവന്റെ തലയില്‍ വച്ച് കൊടുത്തു.

“ദോ..അവിടെ” ദൂരെ വണ്ടി കിടക്കുന്നത് ചൂണ്ടിക്കാണിച്ച് അവര്‍ പറഞ്ഞു.

അവന്റെ കുഞ്ഞുകാലുകള്‍ ഭാരിച്ച കുട്ട താങ്ങാന്‍ നല്ല പ്രയാസപ്പെട്ടു. കുട്ടയില്‍ നിന്നും മീന്‍ വെള്ളം അവന്റെ തോളുകളിലൂടെ ഒഴുകിയിറങ്ങി. ഒരു തുള്ളി കാലിലെ മുറിവിലും വീണു.അവന്റെ ശരീരം പെട്ടെന്നൊന്നു വെട്ടി. നീറല്‍ കാരണം അവന്റെ കണ്ണു നിറഞ്ഞു. ദൂരവും നീറലും തമ്മിലുള്ള ബന്ധം അവന്റെ വേഗത കൂട്ടി. വണ്ടിയില്‍ കുട്ട വച്ച് തിരിയുമ്പോള്‍ അവന്റെ കവിളുകള്‍ ആകെ നനഞ്ഞിരുന്നു.അവന്‍ പതുക്കെ കാലിലെ മുറിവില്‍ കയ്യമര്‍ത്തി. മീന്‍വെള്ളവും മുറിവിലെ നീരും അവന്‍ കൈകൊണ്ട് ഒപ്പിയെടുത്തു. പഴയതുപോലെ അതും അവന്റെ കീറിയ നിക്കറില്‍ സ്ഥാനം പിടിച്ചു.ഒരു നിമിഷം അവന്റെ ഓര്‍മ്മ പിറകോട്ട് പോയി.

Advertisement



ഇന്നലെ പുത്തരിക്കണ്ടം മൈതാനത്ത് ബോംബേ സര്‍ക്കസ്സിന്റെ അവസാന ദിവസമായിരുന്നു.വിശപ്പടക്കാന്‍ എന്തെങ്കിലും പണികിട്ടുമെന്ന് കരുതി അവന്‍ പോയി.നല്ല ജനത്തിരക്ക്. കുടുംബവും കുട്ടികളും ഒരുപാട്. കച്ചവടക്കാര്‍ അവിടവിടെ തങ്ങളുടെ ചരക്കുകളുമായി ഇരിക്കുന്നു. സര്‍ക്കസ് കൂടാരത്തിനു വെളിയില്‍ ഒരു ചെറിയ ടെന്റ് കെട്ടിയിരിക്കുന്നു.എന്നത്തെയും പോലെ വിശപ്പ് അവന്റെ കുഞ്ഞുവയ്റിനെ ഉള്ളിലേയ്ക്ക് വലിക്കുന്നുണ്ടായിരുന്നെങ്കിലും ടെന്റിനകത്തെന്താണെന്ന് അറിയാനുള്ള കൌതുകം അവനെ അതിനുള്ളില്‍ എത്തിച്ചു. അത് പലഹാരക്കച്ചവടക്കാരുടെ ടെന്റ് ആയിരുന്നു. പലതരത്തിലുള്ള പലഹാരങ്ങള്‍ .

ജലേബികളുണ്ടാക്കുന്നവരാണു കൂടുതല്‍ .അവന്‍ പതുക്കെ അതെല്ലാം ശ്രദ്ധിച്ചു. ഒരാള്‍ എണ്ണയില്‍ എണ്ണയില്‍ കോണ്‍ കൊണ്ട് ജലേബി പിഴിയുന്നു.തിളയ്ക്കുന്ന എണ്ണയില്‍ നിന്നും നല്ല സുന്ദരകുട്ടപ്പന്‍മാരായ ജലേബികള്‍ പുറത്തു വരുന്നു. മഞ്ഞയും ചുവപ്പുമായ ജലേബികള്‍ എണ്ണയില്‍നിന്നും പൊങ്ങി വരുന്ന കാഴ്‌ച അവനും ജലേബികളുമായുള്ള അകലം കുറച്ചുകൊണ്ടിരുന്നു..

ജലേബി ഉണ്ടാക്കി അവര്‍ ഒരു വലിയ പാത്രത്തിലിടുന്നു.മഞ്ഞ ജലേബികള്‍ക്കും ചുവന്ന ജലേബികള്‍ക്കും
വേറെ വേറെ പാത്രങ്ങള്‍ . അതു രണ്ടും ഏകദേശം നിറഞ്ഞിരുന്നു.അവസാനമായി അയാള്‍ എണ്ണയില്‍ നിന്നു കോരിയിട്ട,ചുവന്ന ജലേബികളില്‍ ഒന്ന്, പാത്രത്തില്‍ സ്ഥാനം പിടിക്കാന്‍ കഴിയാതെ തറയിലേയ്ക്ക് പോകുന്നത് കണ്ട്, അവന്‍ പിടിക്കാന്‍ കൈനീട്ടി.ഭാഗ്യം , തറയില്‍ വീണില്ല.

“വയ്ക്കെടാ അവിടെ” ആരോ അലറുന്നത് കേട്ട് അങ്ങോട്ടേയ്ക്ക് നോക്കുന്നതിനിടയില്‍ കാലില്‍ എന്തോ ആഞ്ഞു വന്നു കൊണ്ടു.

Advertisement



അറിയാതെ കയ്യിലിരുന്ന ജലേബിയുടെ പിടി വിട്ടു പോയി, കണ്ണു പെട്ടെന്നു നിറഞ്ഞു പോയി.കാല്‍ച്ചുവട്ടില്‍ മുളംകാലിനെ വരഞ്ഞ് കീറിയ ചട്ടുകം കിടക്കുന്നു. കാലുപൊത്തിപ്പിടിച്ച് കൊണ്ട് നിറഞ്ഞൊഴുകുന്ന കണ്ണുകളുമായ് എന്താണു സംഭവിച്ചതെന്നറിയാന്‍ തിരിഞ്ഞുപോലും നോക്കാതെ അവന്‍ ഓടി. വേദനകളെ അവന്‍ അത്രയ്ക്കും ഭയന്നിരുന്നു.. ഓടി പാലത്തിനടിയിലെത്തിയപ്പോഴേയ്ക്കും മുളംകാലില്‍ നിന്നും രക്തം അവന്റെ പാദം മുഴുവനും പടര്‍ന്നിരുന്നു.ആരോ കൊഴുത്ത അഴുക്ക് തുടച്ചിട്ടിരുന്ന തുണിയെടുത്ത് അവന്‍ രക്തം തുടച്ചു.കണ്ണുനീര്‍ നാവില്‍ ഉപ്പു പടര്‍ത്തിയെങ്കിലും ജലേബി പിടിച്ച വിരള്‍ അവന്‍ അറിയാതെ നുണഞ്ഞു പോയി.

*****************************************************************************************************************

“ദാ ടാ ചെക്കാ..” ആരോ വിളിക്കുന്നത് കേട്ട് അപ്പു മുഖമുയര്‍ത്തി.താന്‍ കുട്ട ചുമന്നുകൊടുത്ത മീന്‍കാരി സ്ത്രീ.

അവരുടെ കയ്യില്‍ മീന്‍ ചിതമ്പല്‍ പറ്റിയ ഒരന്‍ചു രൂപ നോട്ട്. അവന്‍ അതു വാങ്ങി നടന്നു. ആദ്യം കണ്ട ഹോട്ടലില്‍ കയറി.അവിടെ കണ്ണാടി ചില്ലിലെ കവറില്‍ നല്ല ചുവന്ന ജലേബികള്‍ അവന്‍ കണ്ടു.അതു തന്നെ നോക്കി ചിരിക്കുന്നതായി അവനു തോന്നി.വില നോക്കി. അന്‍ച് രൂപ.കയ്യിലിരിക്കുന്ന നോട്ടില്‍ പറ്റിയിരുന്ന ചിതമ്പല്‍ തട്ടിക്കളഞ്ഞ് അവന്‍ പറഞ്ഞു,

Advertisement



“അണ്ണാ…അരപ്പൊതിച്ചോറ്.

 825 total views,  3 views today

Advertisement
Entertainment1 hour ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment1 hour ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment1 hour ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment5 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment5 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment5 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment5 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment5 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment5 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment6 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment6 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

Entertainment6 hours ago

നിങ്ങളുടെ കയ്യിൽ മികച്ച തിരക്കഥകൾ ഉണ്ടോ? അൻവർ റഷീദ് കഥകൾ ക്ഷണിക്കുന്നു.

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment8 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment10 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment6 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Advertisement