രക്ത സമ്മര്‍ദ്ദം കുറയ്ക്കാം… മരുന്നില്ലാതെ.

0
1108

Blood-pressure-image

ഇക്കാലത്ത് ആളുകള്‍ പെരുമയോടെ കൊണ്ട് നടക്കുന്ന രക്ത സമ്മര്‍ദം എന്ന വയ്യാവേലിയെ മരുന്നില്ലാതെ അകറ്റി നിര്‍ത്താന്‍ ഇതാ കുറച്ചു ചെപ്പടിവിദ്യകള്‍.

1.ധാരാളം പഴം കഴിക്കുക.
പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, രക്ത സമ്മര്‍ദ്ദത്തിന്‍റെ  അളവ് കുറയ്ക്കും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പഴം മാത്രമല്ല തൊലി കളയാതെ വേവിക്കുന്ന ഉരുളകിഴങ്ങ്, ഓറഞ്ച് ജ്യൂസ് എന്നിവയും രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

2. ഉപ്പ് ഉപയോഗം കുറയ്ക്കുക.
ഇപ്പോള്‍ ഉപയോഗിക്കുന്ന ഉപ്പിന്‍റെ അളവ് വെട്ടി കുറയ്ക്കുക. ദിവസത്തില്‍ 5 ഗ്രാമില്‍ ല്‍ അധികം ഉപ്പ് ഉപയോഗിക്കരുത്. ഉപ്പില്‍ അടങ്ങിയിട്ടുള്ള സോഡിയം ആണ് രക്ത സമ്മര്‍ദ്ദം കൂട്ടാന്‍ കാരണം.

3.കറുത്ത ചോക്ലേറ്റ് കഴിക്കുക.
കറുത്ത ചോക്ലേറ്റില്‍ അടങ്ങിയിടുള്ള കൊക്കോ, രക്ത സമ്മര്‍ദ്ദത്തിന്‍റെ അളവ് വലിയ തോതില്‍ കുറയ്ക്കുന്നു.

4.ചായയും സിഗരറ്റും പൂര്‍ണ്ണമായും ഉപേക്ഷിക്കണം.
ചായയില്‍ അടങ്ങിയിടുള്ള ‘കഫിന്‍’ എന്ന രാസവസ്തു രക്ത സമ്മര്‍ദ്ദത്തിന്‍റെ അളവ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. ടെന്‍ഷന്‍ കുറയ്ക്കാന്‍ എന്ന വ്യാജേന സിഗരറ്റ് വലിക്കുന്ന വിരുതന്മാര്‍ ശ്രദ്ധിക്കുക ‘പുകവലി നിറുതിയില്ലെങ്കില്‍ ഉടനെ ദൈവത്തെ കാണാന്‍ പോകാം’.

5.ശരീരം സൂക്ഷിക്കുക.
ദിവസവും 30 മിനിട്ടില്‍ കുറയാതെ വ്യായാമം ചെയ്തു ശരീരത്തെ പൊന്നു പോലെ കത്ത് സൂക്ഷിക്കുക. എങ്കില്‍ രക്ത സമ്മര്‍ദ്ദം എന്ന വില്ലനെ തോല്‍പ്പിക്കാന്‍ പറ്റും.

എല്ലാത്തിലുമുപരി ഏത് വാര്‍ത്തയും സിമ്പിള്‍ ആയി സ്വീകരിക്കുക. ടെന്‍ഷന്‍ വന്നാലും സംഗീതം കേട്ട് ആ ടെന്‍ഷനെ അകറ്റാന്‍ ശ്രമിക്കുക. ജീവനേക്കാള്‍ വലുതല്ല ഒന്നും എന്ന് മാത്രം ചിന്തിക്കുക.  ജീവിതം വിരളമാണ് അത് ആസ്വദിക്കു…