പെഡോഫിലിയ സെക്ഷ്വൽ ഓറിയെന്റേഷൻ അല്ല, അത് ഒരു സൈക്ക്യാട്രിക്ക് ഡിസോർഡർ ആണ്

60

Reena Philipm

പെഡോഫിലിയ ഒരു സെക്ഷ്വൽ ഓറിയെന്റേഷൻ ആണ് എന്നുള്ള വാദങ്ങളും ചർച്ചകളും വീണ്ടും ഉയർന്നു വരുന്നുണ്ട് .സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താക്കൾ എന്ന് അറിയപ്പെടുന്നവരും മനുഷ്യാവകാശത്തിന്റെ കുത്തക എടുത്തവരും പോലും ഇതിനെ നോർമ്മലൈസ് ചെയ്യാൻ ശ്രമിക്കുന്നത് കാണുമ്പോൾ അതൊക്കെ അറിവില്ലായ്മയാണ് എന്നോ ഇവരുടെയൊക്കെ ഉദ്ദേശം അത്ര നിഷ്കളങ്കമാണ് എന്ന് കരുതി തള്ളിക്കളയുക വയ്യ .

പെഡോഫിലിയ സെക്ഷ്വൽ ഓറിയെന്റേഷൻ അല്ല അത് ഒരു സൈക്ക്യാട്രിക്ക് ഡിസോർഡർ ആണ് .ശിശു പീഡകരെല്ലാം പെഡോഫയലുകൾ അല്ല .മിക്കപ്പോഴും ഈസി അവൈലബിലിറ്റിയും പിടിക്കപ്പെടാനുള്ള സാധ്യത കുറവുമാണ് അവരെ ഇരപിടിയന്‍മാരാക്കി മാറ്റുന്നത്. ഇന്ത്യയില്‍ ഒരു വര്‍ഷം രണ്ട് ദശലക്ഷം കുട്ടികളെങ്കിലും ഈ രീതിയിലുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് എപ്പോഴെങ്കിലുമൊക്കെ വിധേയരാകുന്നുണ്ട് എന്ന് കണക്കുകള്‍ കാണിക്കുന്നു. കണക്കില്‍പ്പെടാത്തവരായി എത്രയോ ഇരട്ടി കുട്ടികള്‍ വേറെയും ഉണ്ട്. ഇത് ഈ വിഷയം എത്ര മാത്രം ഗുരുതരവും വ്യാപകവുമാണ് എന്നത് സൂചിപ്പിക്കുന്നു.

പെഡോഫിലിയ അനുകൂലികൾ മുന്നോട്ടു വെയ്ക്കുന്ന ഒരു വാദം കുട്ടികൾ എതിർക്കുന്നില്ലെങ്കിൽ അവർ അത് ആസ്വദിക്കുന്നു എന്നതാണ് .കണ്‍സന്റ് അഥവാ സമ്മതം എന്നത് ശാരീരികമായും മാനസികമായും പൂര്‍ണ്ണവളര്‍ച്ചയെത്തിയവരുടെ തീരുമാനമാണ്. കുഞ്ഞുങ്ങൾക്ക് മേൽ വിവിധരീതിയിലുള്ള അധികാരങ്ങൾ പ്രയോഗിക്കപ്പെടുന്ന ഒരു ഘടനയ്ക്ക് ഉള്ളിൽ നിന്ന് ഈ കൺസെന്റ് എങ്ങിനെയാണ് ഡിഫൈൻ ചെയ്യപ്പെടുന്നത് .ഉറപ്പായും ഇവിടെ കൺസന്റ് തീരുമാനിയ്ക്കുന്നത് മുതിർന്ന ആൾ അഥവാ Perpetrator തന്നെയാണ് .മിക്ക കേസുകളിലും തനിക്കുണ്ടായ അനുഭവം പല കാരണങ്ങൾ കൊണ്ടും കുട്ടി മറച്ചുവെക്കുന്നു .വീട്ടിൽ ബന്ധുക്കൾ ഉൾപ്പെട്ടിട്ടുള്ള കേസുകളിൽ വീട്ടുകാർ തന്നെ ഇതിനെ മൂടി വെയ്ക്കുന്നു . ഈ കുഞ്ഞുങ്ങള്‍ ഭാവിയില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഡിപ്രഷന്‍, പാരനോയിയ (അകാരണമായി എല്ലാത്തിനോടും എല്ലാരോടുമുള്ള പേടിയും വിശ്വാസമില്ലായ്മയും), പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തോടുള്ള വിരക്തി, തുടങ്ങിയവയൊക്കെ അവരുടെ ജീവിതം തന്നെ നരകമാക്കി മാറ്റുന്നു.

ഇത്തരം കുറ്റവാളികളില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കേണ്ട കടമ നമുക്കുണ്ട്. ചികിത്സ ആവശ്യമുള്ളിടത്ത് അതും ശിക്ഷ ആവശ്യമുള്ളിടത്ത് അതും നല്‍കിയേ തീരൂ. പല വിദേശരാജ്യങ്ങളിലും ചൈൽഡ് പോൺ പിടിച്ചാൽ ജയിൽ ശിക്ഷയാണ് കിട്ടുന്നത് .അപ്പോഴാണ് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കുഞ്ഞിനോട് കാമം തോന്നി ,മഞ്ച് വാങ്ങി കൊടുത്ത് എന്നൊക്കെ പോസ്റ്റ് ഇട്ടവന് വേണ്ടി സൈദ്ധാന്തം ചമച്ചും ന്യായീകരിച്ചുമൊക്കെ ബുദ്ധി ജീവികൾ ഇറങ്ങിയിരിയ്ക്കുന്നത് .

പീഡോ ഗ്രൂപ്പിനെ എതിർക്കുന്നവരൊക്കെ മൊബ് ലിഞ്ചിങ് നടത്തുന്നു ,ഇസ്‌ലാമോഫ്ബിക്ക് ആണ് എന്നൊക്ക പറഞ്ഞു ചിലർ ഇറങ്ങിയിട്ടുണ്ട് .സ്വന്തം അവകാശങ്ങളും സെക്ഷ്വൽ ചോയിസുമൊക്കെ നിർണയിക്കാനും അതിനെ അസ്സേർട്ട് ചെയ്യാനും കഴിയാത്ത കുഞ്ഞുങ്ങളെ ചൂഷണം ചെയ്തിട്ട് അതിനെ എതിർക്കുന്നത് വയലൻസ് ആണ് എങ്കിൽ അത് വരവ് വെച്ചിട്ടുണ്ട് .

Advertisements