മുസ്ലിംസ്ത്രീകളെ ശവക്കുഴിയിൽ നിന്നെടുത്തു ബലാത്‌സംഗം ചെയ്യണമെന്നു പറയുന്നവരുടെ പാർട്ടിയിലെ അംഗമാണ് സന്ദീപ് വാര്യരും

1282

നോമ്പ് കാലത്തു സാബു അബ്ദുൽ റഷീദ് എന്ന എന്ന സുഹൃത്തിനെ അനുസ്മരിച്ചുകൊണ്ട് ബിജെപി നേതാവ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ ഇട്ടപോസ്റ്റിനെ വിമർശിച്ചുകൊണ്ട് ഇടതുപക്ഷ ആക്റ്റിവിസ്റ്റ് റീനഫിലിപ്പ്. സന്ദീപ് വാര്യരുടെ പ്രവാസകാലത്താണ് പ്രസ്തുത സുഹൃത്തുമൊത്തുള്ള ഊഷ്മളമായ ബന്ധം അരങ്ങേറിയത് . അതൊക്കെ സത്യമായിരിക്കും, പക്ഷ അയാളുടെ പാർട്ടിയിലെ അനുഭാവികൾ ഗൾഫിൽ ഇരുന്നുപോലും പടച്ചുവിടുന്ന മുസ്ലിം വിരുദ്ധ ഫാസിസ്റ്റ് പോസ്റ്റുകൾ അയാൾ ഇനിയെങ്കിലും ശ്രദ്ധിക്കണം. അല്ലാത്തിടത്തോളം കാലം ഇത്തരം പൊറാട്ടുനാടകങ്ങൾ ലോകം പരിഹസിച്ചു തള്ളും. സന്ദീപ് വാര്യരുടെ പാർട്ടിയിലെ ഉത്തരേന്ത്യൻ നേതാക്കൾ ഭൂരിഭാഗവും തികഞ്ഞ മുസ്ലിം വിരുദ്ധരാണ്. അതവരുടെ പ്രസ്താവനകളിൽ നിന്നും മനസിലാക്കാവുന്നതയുള്ളൂ. അടുത്തിടെ നടന്ന ഡൽഹി കലാപത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന അഗംങ്ങളെ വിമർശിച്ചൊരു വാക്ക് പറയാൻ ‘എല്ലാരുടെയും’പ്രധാനമന്ത്രിയായ മോദി പോലും തയ്യാറായില്ല. കത്തുന്ന തീയെ അണയ്ക്കാനല്ല, എന്തായാലും കത്തിയില്ലേ ഇനി എരിഞ്ഞടങ്ങട്ടെ എന്ന സമീപമനാണ് മോദിക്കും. ഇവരുടെയൊക്കെ മുസ്ലിം സ്നേഹം വെറും കപടതയാണ്.

റീന ഫിലിപ്പിന്റെ പോസ്റ്റ്‌വായിക്കാം, താഴെ റീനയുടെ പോസ്റ്റിനു ആസ്പദമായ സന്ദീപ് വാര്യയുടെ പോസ്റ്റും.

Reena Philipm

സന്ദീപ് വാര്യർ ഒരു റംസാൻ മാസത്തിൽ റിയാദിലെ പ്രവാസകാലത്ത് ജോലി ഇല്ലാതിരുന്നപ്പോൾ നിത്യേന പള്ളിയിൽ നിന്ന് ലഭിച്ചിരുന്ന ഭക്ഷണം തനിക്കായി കൊണ്ട് തന്നിരുന്ന സാബു എന്ന സാബു അബ്ദുൽ റഷീദിനെ കുറിച്ച് ഇട്ട ‘ഹൃദയ സ്പർശിയായ ‘ഒരു പോസ്റ്റ് മതേതര മാനവസ്നേഹത്തിൻറെ ഉത്തമ ഉദാഹരണമായി ധാരാളം പേര് ഷെയർ ചെയ്തു കണ്ടു .അല്ലയോ നിഷ്കളങ്കരേ നിങ്ങൾ സത്യത്തിൽ കരുതുന്നുണ്ടോ ഇത് അയാൾ മുസ്ലിം സ്നേഹത്തിന്റെ പേരിൽ ഇട്ടതാണെന്നു ?മുസ്ലിങ്ങളെ മുഴുവൻ ശത്രു പക്ഷത്ത് നിർത്തിയിരിക്കുന്ന ,അവരെ ഈ രാജ്യത്ത് നിന്ന് തന്നെ പുറത്താക്കാൻ ശ്രമിക്കുന്ന ,മുസ്ലിം സ്ത്രീകളെ ശവ കുഴിയിൽ നിന്ന് പുറത്തെടുത്തു പോലും ബലാത്‌സംഗം ചെയ്യണം എന്ന് ആഹ്വാനം ചെയ്യുന്ന ,വംശീയ വെറിയുടെ പ്രത്യയശാസ്ത്രം പിൻപറ്റുന്ന ഒരു പാർട്ടിയുടെ വക്താവാണ് സന്ദീപ് വാര്യർ . പട്ടിണി കിടക്കുന്നവരെ സഹായിക്കുന്ന സാബുമാർ എല്ലാ ജാതിയിലും മതത്തിലും ദേശത്തിലും ഉണ്ട് . മനസ്സിൽ നന്മയില്ലാത്തത് കൊണ്ടാണ് ഇതൊക്ക ഒരു അത്ഭുതമായി സംഘികൾക്ക് തോന്നുന്നത് .

A good nazi is a dead nazi’ എന്ന് ഒരു ചൊല്ലുണ്ട് .അത് പോലും ശെരിയല്ല .മരിച്ചാലും നാസി നാസി തന്നെ .സംഘികളിൽ നല്ലവരില്ല സംഘികൾ മാത്രമേയുള്ളൂ .ആദ്യം അയാൾ സ്വന്തം പാർട്ടിയെ തള്ളിപ്പറഞ്ഞു പുറത്തു വരട്ടെ .എന്നിട്ട് അയാളുടെ സത്യസന്ധതയെ കുറിച്ച് ചർച്ച ചെയ്യാം .അത് വരെ അയാളെ ആഘോഷിച്ചു അർഹിക്കാത്ത ലെജിറ്റിമസി ഇവറ്റകൾക്ക് ഉണ്ടാക്കികൊടുക്കരുത് .


സന്ദീപ് വാര്യരുടെ പോസ്റ്റ്

മാസപ്പിറവി സ്ഥിരീകരിച്ച വാർത്ത വായിച്ചപ്പോൾ മനസ്സിൽ ഓടിയെത്തിയത് സാബുവിന്റെ മുഖമാണ്.
റിയാദിലെ പ്രവാസകാലത്ത് ജോലി ഇല്ലാതിരുന്ന ഒരു റംസാൻ മാസത്തിൽ, നിത്യേന പള്ളിയിൽ നിന്ന് ലഭിച്ചിരുന്ന ഭക്ഷണം എനിക്കായി കൊണ്ടുവന്നിരുന്ന പ്രിയ കൂട്ടുകാരൻ കൊല്ലം പരവൂർ നെല്ലേറ്റിലെ സാബു എന്ന സാബു അബ്ദുൽ റഷീദ് . പട്ടിണി കിടക്കുന്നവന് ഭക്ഷണം തരുന്നവനാണ് ദൈവം. അക്കാലത്ത് സാബു എനിക്ക് ദൈവത്തിന്റെ പ്രതിരൂപമായിരുന്നു.

Jayaprakash on Twitter: "Congrats Sandeep Warrier on your new ...ഏതാണ്ട് ഒരേ സമയത്ത് റിയാദിൽ എത്തിച്ചേർന്ന സമപ്രായക്കാരായ ഞങ്ങൾ യാദൃശ്ചികമായി കണ്ടുമുട്ടുകയായിരുന്നു. അവന് ഞാൻ കമ്പ്യൂട്ടർ പഠിപ്പിച്ചു. പകരം അവൻ എനിക്ക് ഭക്ഷണം തന്നു. ചിലപ്പോഴൊക്കെ താമസവും. ഒരിക്കൽ ഒരു ലാപ്ടോപ്പ് വിറ്റത് അവന്റെ ബോസ് ആയിരുന്ന ഹക്കീമിനെ മണിയടിച്ചായിരുന്നു. “ഹയിൽ വുറൂദ് ഏരിയയിൽ ഈ ലാപ്ടോപ്പ് വാങ്ങാൻ നിന്നെക്കാൾ യോഗ്യനായി മറ്റാരുമില്ല ” എന്ന് ഞാൻ പറഞ്ഞപ്പോൾ സൗദി തലയും കുത്തി വീണു. ഹക്കീമിന്റെ ഏറ്റവും വലിയ ദൗർബല്യം സാബു എനിക്ക് നേരത്തെ പറഞ്ഞു തന്നിരുന്നല്ലോ . ആദ്യമായി ലീവിന് വന്നപ്പോൾ സാബുവിന്റെ വീട്ടിൽ ഞാൻ പോയിരുന്നു. നിറയെ മത്സ്യ വിഭവങ്ങളുമായി വലിയ സ്വീകരണമാണ് എനിക്ക് ലഭിച്ചത്. മാസപ്പിറവി കണ്ടു എന്ന വാർത്ത വായിച്ചപ്പോൾ സാബുവിനെ വല്ലാതെ മിസ്സ് ചെയ്തു. ഇപ്പോൾ ദമാമിൽ ഉള്ള സാബുവുമായി സംസാരിച്ചു. ടിവിയിൽ കാണുമ്പോഴൊക്കെ ഇത് എന്റെ കൂട്ടുകാരൻ ആണെന്ന് പറയാറുണ്ടത്രെ സാബു. നിന്നെ എങ്ങനെ മറക്കാനാണ് സഹോദരാ . നാളെ മുതൽ പരിശുദ്ധ റംസാൻ വ്രതം അനുഷ്ഠിക്കുന്ന എന്റെ എല്ലാ മുസ്ലിം സഹോദരങ്ങൾക്കും നന്മകൾ നേരുന്നു. നിങ്ങളുടെ പ്രാർത്ഥനകൾ ഈ ദുരന്ത കാലത്തെ അതിജീവിക്കാനുള്ള മനുഷ്യകുലത്തിന്റെ പ്രയത്നത്തിന് സഹായകമാവട്ടെ.