സി. കെ. അജയ് കുമാർ, പി ആർ ഒ

വീട്ടമ്മയുടെ പ്രതികാര കഥയുമായി തമിഴ്‌ ത്രില്ലർ ചിത്രം ‘റെജീന’ 23ന്‌ ലോകമെമ്പാടും റിലീസാകും. പൈപ്പിൻ ചുവട്ടിലെ പ്രണയം, സ്‌റ്റാർ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത ഡൊമിൻ ഡിസിൽവയാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. സാധാരണക്കാരിയായ വീട്ടമ്മയുടെ പ്രതികാര കഥയാണ്‌ വ്യത്യസ്‌ത രീതിയിൽ പറയാൻ ശ്രമിച്ചിരിക്കുന്നതെന്ന്‌ സംവിധായകൻ ഡൊമിൻ ഡിസിൽവ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. യെല്ലൊ ബിയർ പ്രൊഡക്ഷൻ ബാനറിൽ സതീഷ്‌ നായരാണ്‌ നിർമാണം. ചിത്രത്തിന്റെ സംഗീതവും സതീഷ്‌ നായരാണ്‌ നിർവഹിച്ചിരിക്കുന്നത്‌. വ്യവസായ പ്രമുഖനായ സതീഷ് നായർക്ക് സിനിമ പാഷനാണ്.

തമിഴ്‌, തെലുങ്ക്‌ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സുനൈനയാണ്‌ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. തൻ്റെ അഭിനയ ജീവിതത്തിൽ വൈകാരികമായി മനസ്സു കൊണ്ട് ഏറ്റവും അടുത്ത് നിൽക്കുന്ന കഥാപാത്രമാണ് ‘ റെജീന ‘ എന്ന് സുനൈന പറഞ്ഞു. നടൻ ശരത്‌ അപ്പാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുനൈന, സതീഷ്‌ നായർ, എഡിറ്റർ ടോബിൻ ജോൺ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ബാവ ചെല്ലദുരൈ, വിവേക് പ്രസന്ന, ബോക്‌സർ ദിനാ, ഋതു മന്ത്ര, അഞ്ചു ഏബ്രഹാം എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

 

Leave a Reply
You May Also Like

റിഹേഴ്‌സലിന് ഇടയിൽ വിക്രമിന് പരിക്ക് ; തങ്കലാൻ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്യാൻ വൈകും

റിഹേഴ്‌സലിന് ഇടയിൽ വിക്രമിന് പരിക്ക് ; തങ്കലാൻ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്യാൻ വൈകും പിഎസ് 2…

മോശം കമന്റുകളും ബുള്ളിയിങ്ങും ചെയ്യുന്നവരെ അകത്താക്കുമെന്നു അമൃത സുരേഷ്

സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായി തന്നെ രംഗത്ത് വന്നിരിക്കുകയാണ് അമൃത സുരേഷ്. സോഷ്യൽ മീഡിയയിൽ വരുന്ന മോശം…

എന്താണ് സൂര്യന്റെ നിറം ?

എന്താണ് സൂര്യന്റെ നിറം ? അറിവ് തേടുന്ന പാവം പ്രവാസി സൂര്യന്റെ നിറം മഞ്ഞയല്ല .സൂര്യന്റെ…

നായിക കഥാപാത്രങ്ങളായി നിറഞ്ഞാടാൻ സൗന്ദര്യയ്ക്ക് കാലമൊട്ടേറെ ബാക്കിയുണ്ടായിരുന്നു….

Saji Abhiramam 2004 ഏപ്രിൽ 17-ന് ബംഗളൂരുവിന് സമീപം വെച്ചുണ്ടായ വിമാനാപകടത്തിൽ മരിച്ച നടി സൗന്ദര്യയുടെ…