ജീവിതം നശിപ്പിച്ചോ കൈയോ തലയോ വെട്ടിയോ മതനിന്ദകർക്ക് ശിക്ഷവിധിക്കുന്ന ഭീകരർ നമുക്കിടയിലുണ്ട്

196

Rejeesh Palavila യുടെ പോസ്റ്റ്

മതനിന്ദയുടെ പേരിൽ ‘അബ്ദുൾഖാദർ പുതിയങ്ങാടി’ എന്നയാൾ ദുബായിൽ അറസ്റ്റിലായി എന്ന വാർത്ത ന്യൂസ് ഫീഡിൽ കാണുന്നു.അദ്ദേഹം നടത്തിയ ഇസ്‌ലാംമത വിമർശനങ്ങളോട് അസഹിഷ്ണുത ഉണ്ടായിരുന്ന മലയാളികളായ ഇസ്ലാമിസ്റ്റുകളാണ് പരാതിക്ക് പിന്നിലെന്നും കേൾക്കുന്നു. മതനിന്ദാക്കുറ്റത്തിന് അവിടെ എന്ത് ശിക്ഷ കിട്ടുമെന്നറിയില്ല. യുഎഇയിൽ എന്ത് കേസുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത് എന്നറിയില്ല. അദ്ദേഹത്തിന്റെ മോചനത്തിന് എന്തെങ്കിലും ഇടപെടൽ നടന്നിട്ടുണ്ടോ എന്നുമറിയില്ല.

മതവിമർശനം നടത്തി എന്ന പേരിൽ തങ്ങൾക്കിടയിലുള്ള ഒരു പ്രവാസിയെ, ഇങ്ങനെ ഒരു ചക്രവ്യൂഹത്തിൽ പെടുത്തിയ ‘സമാധാന മതാനുയായികളോട്’ എല്ലാ പ്രതിഷേധവും രേഖപ്പെടുത്തുന്നു. തങ്ങളുടെ ചക്കര വിശ്വാസങ്ങൾക്ക് മുറിവേൽക്കുന്നവർ വിമർശകരെ ചതിയിൽ വീഴ്ത്താൻ ഒരു വിട്ടുവീഴ്ചയും കാണിക്കില്ല എന്ന് പലരുടേയും അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്.നിയമങ്ങൾക്കൊണ്ട് കുരുക്കി ജീവിതം വഴിമുട്ടിക്കാൻ പറ്റിയില്ലെങ്കിൽ കൈവെട്ടിയും തലവെട്ടിയും മതനിന്ദകർക്ക് ശിക്ഷ വിധിക്കുന്ന ഭീകരന്മാർ നമുക്കിടയിലുണ്ട്. വിമർശിക്കുന്നവരെ ഭയപ്പെടുത്തുന്ന ഗോത്രചിന്തയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പലരും അലങ്കാരമായി കൊണ്ടാടുന്നത്. സാമൂഹിക മാദ്ധ്യമങ്ങളുടെ വികാസവും വിവരശേഖരണങ്ങളും ആശയപ്രചാരണങ്ങളും സംവാദങ്ങളും മൊത്തത്തിൽ മതങ്ങളുടെ മർക്കടമുഷ്ടിയേയും സംഘടിത ശക്തിയേയും അയുക്തികളെയും സ്ത്രീവിരുദ്ധതകളെയും ചോദ്യം ചെയ്യുന്നതിൽ മുഖ്യപങ്കുവഹിക്കുന്നു.

സംഘടിത മതങ്ങളുടെ പഴയ പ്രതാപങ്ങൾ പൊളിച്ചടുക്കപ്പെടുന്നുണ്ട്. എന്നിരുന്നാലും ആശയപരമായ വിയോജിപ്പുകളിൽ സഭ്യമായ വാക്കുകൾ ഉപയോഗിക്കാൻ ഓരോരുത്തർക്കും ബാദ്ധ്യതയുണ്ട്.അക്കാര്യത്തിൽ അബ്ദുൾഖാദറിന്റെ രീതികളോട് വിയോജിക്കുകയും വിമർശിക്കാനുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിന്വേണ്ടി നിൽക്കുകയും ചെയ്യുന്നു.അബ്ദുൾഖാദറിന് ഐക്യദാർഢ്യം