fbpx
Connect with us

cinema

‘ആനന്ദി ഗോപാൽ’ ഇന്ത്യയിലെ ആദ്യത്തെ ലേഡി ഡോക്ടറുടെ കഥപറഞ്ഞ ചരിത്ര സിനിമ

Published

on

Rejeesh Palavila
Lyricist/Content writer

‘സമീർ വിദ്വാൻ’ സംവിധാനം ചെയ്ത ‘ആനന്ദി ഗോപാൽ'(2019 -മറാത്തി) എന്ന സിനിമ ‘ആനന്ദി ഗോപാൽ ജോഷി’ എന്ന ഇന്ത്യയിലെ ആദ്യത്തെ ലേഡി ഡോക്ടറുടെ കഥപറഞ്ഞ ചരിത്ര സിനിമയാണ്.’അടുക്കളയിൽ കയറിയതിന്’ ഭർത്താവിന്റെ തല്ലുകൊണ്ടവൾ അഥവാ ഇന്ത്യയിൽ ആദ്യത്തെ ലേഡിഡോക്ടർ ഉണ്ടായ കഥ:
ആ ഡോക്ടറുടെ കഥയറിയുക എന്നത് ഒരു കാലഘട്ടത്തെയും അവിടെ ജീവിച്ച മനുഷ്യരെയും അവരുടെ അതിജീവനങ്ങളെയും അറിയുക എന്നുകൂടിയാണ്.

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ,സ്ത്രീ സ്വാതന്ത്ര്യവും ലിംഗസമത്വവും ഉയർത്തിപ്പിടിച്ച ഭരണഘടനയുമായി വന്ന ഡോ.ബി.ആർ.അംബേദ്കറോട് ഇന്ത്യയുടെ സ്ത്രീവിരുദ്ധ മതമനസ്സ് അതിശക്തമായാണ് കലഹിച്ചത്.വീട്ടിലും നാട്ടിലും ‘ലിംഗ സമത്വത്തിന്റെ ജനാധിപത്യം’ അംഗീകരിക്കാൻ പുരുഷനെ പഠിപ്പിക്കുന്ന,പ്രാപ്തനാക്കുന്ന ഒരു സാമൂഹിക മനസ്സിനെ സൃഷ്ടിക്കുക എന്ന സങ്കീർണ്ണമായ പ്രക്രിയയ്ക്ക് നിയമപരമായ പ്രാധാന്യം നൽകി എന്ന ചരിത്രപരമായ ദൗത്യമാണ് അംബേദ്‌കർ ചെയ്തത്.നാം അത് ഇനിയുമെത്ര തിരിച്ചറിയാൻ ഇരിക്കുന്നു എന്നതാണ് സത്യം.

 

എല്ലാ ജാതിസമൂഹങ്ങളിലും സ്ത്രീകളുടെ പദവി സങ്കൽപ്പിക്കാൻ കഴിയുന്നതിലും പരിതാപകരമായിരുന്ന ഒരു ഭൂതകാലം നമുക്കുണ്ട്. സ്വിച്ച് ഇട്ടതുപോലെ വന്നതല്ല ഒരു മാറ്റവും!ശ്രമകരമായ അനവധി നവോത്‌ഥാനപ്രവർത്തനങ്ങളും മനുഷ്യശക്തിയും അതിനുവേണ്ടി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. നൂറ്റാണ്ടുകൾ സൃഷ്‌ടിച്ച പ്രാകൃത ഗോത്രബോധങ്ങളെ ആധുനിക സമൂഹത്തിലേക്കും വലിച്ചിഴക്കുമ്പോൾ സ്ത്രീ ശാക്തീകരണങ്ങളും വിപ്ലവങ്ങളും വിവിധ മാനങ്ങളിൽ ഇനിയും ഉണ്ടാവേണ്ടതുമുണ്ട് .അതിന്റെ പുരോഗമനപരമായ പരിണാമങ്ങൾ അത്രമേൽ വൈകിത്തുടങ്ങിയതും, ഇന്നും പുരുഷ കേന്ദ്രീകൃത വ്യവസ്ഥകളോടും സംഘടിത മതപൗരോഹിത്യങ്ങളോടും പുരുഷാധിപത്യ രാഷ്ട്രീയാധികാരങ്ങളോടും പലരീതിയിൽ പൊരുതി തുടർന്നുകൊണ്ടിരിക്കുന്നതുമാണ്.അതിനെ മന്ദഗതിയിൽ ആക്കുന്നതിൽ ഒളിഞ്ഞും തെളിഞ്ഞും കുറ്റകരമായപങ്ക് വഹിക്കുന്നത് മതപ്രമാണങ്ങളും മതജന്യമായ ധാർമ്മികതകളുമാണ്.

Advertisement
Anandi gopal joshi - India’s First Woman Doctor

Anandi gopal joshi – India’s First Woman Doctor

സഹനത്തിന്റെ തീച്ചൂളകളിൽ സ്വയമെരിഞ്ഞ് പുരുഷന്മാരെ മഹാത്മാക്കളാക്കിയ അനവധി സ്ത്രീകളുടെ രാജ്യമാണ് ഇന്ത്യ.മഹാത്മാവ് ആവുന്നത് ഇന്ത്യയിൽ പ്രായേണ ലളിതവും മഹാത്മാവിന്റെ ഭാര്യയാവുക എന്നത് അത്രമേൽ കഠിനവുമാണ്. ഏതായാലും ,സാമൂഹിക പരിഷ്കർത്താക്കൾ അടുക്കളകളെ കൂടി പരിഗണിക്കാൻ തുടങ്ങിയപ്പോഴാണ് ചരിത്രത്തിൽ നവോത്‌ഥാനങ്ങൾ എല്ലാക്കാലത്തും പുതിയ മാനങ്ങൾ നേടിയത്.ചുരുക്കത്തിൽ അടുക്കളകളിലെ ജീവിതങ്ങൾ പറയുക എന്നാൽ അതെല്ലാം ഉൾക്കൊള്ളുന്ന ഇന്ത്യയുടെ സാമൂഹിക യാഥാർത്ഥ്യങ്ങളുടെകൂടി കഥപറയുക എന്നാണ്.

 

അങ്ങനെയൊരു കഥയാണ് ആനന്ദി ഗോപാൽ ജോഷിയുടേത്.ഇന്ത്യയിൽ നിന്ന് കടൽകടന്ന് അമേരിക്കയിൽപോയി ഡോക്ടറായ ആദ്യത്തെ സ്ത്രീ!സ്ത്രീകൾ പഠിക്കുന്നതോ ഡോക്ടർ ആകുന്നതോ കടൽ കടന്ന് യാത്ര ചെയ്യുന്നതോ അവർക്ക് മുന്പവരെ കേട്ടുകേൾവിയില്ലാത്ത രാജ്യത്ത് നിന്ന് അവർ തുടങ്ങിവച്ചത് ഒരു വലിയ ചരിത്രമായിരുന്നു.1865ൽ മഹാരാഷ്ട്രയിലെ ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ആനന്ദി,തന്റെ ഒൻപതാം വയസ്സിലാണ് അവളേക്കാൾ ഇരുപത് വയസ്സ് കൂടുതലുള്ള ഗോപാൽ റാവോ ജോഷി എന്ന വിഭാര്യനെ വിവാഹം കഴിക്കുന്നത്.യമുന എന്ന പേരിൽ നിന്ന് അവളെ ആനന്ദിയിലേക്ക് മാറ്റിയത് അവളുടെ ഭർത്താവായിരുന്നു.സ്ത്രീകൾ വിദ്യാഭ്യാസം ചെയ്യണമെന്നും ഇംഗ്ലീഷ് പഠിക്കണമെന്നും വിധവകൾ വിവാഹം കഴിക്കണമെന്നുമൊക്കെ ചിന്തിക്കുന്ന അക്കാലത്തെ ഒരു പുരോഗമനവാദിയായിരുന്നു അവളുടെ ഭർത്താവ്.ശൈശവവിവാഹത്തിൽ പുരോഗമനവാദിക്ക് ലജ്ജ തോന്നിയില്ലെങ്കിലും ഭാര്യ പഠിച്ചു കാണണമെന്ന് അയാൾ ആഗ്രഹിച്ചു,അക്കാലത്ത് അത് തന്നെ വലിയൊരു വിപ്ലവമായിരുന്നു.കല്യാണശേഷം ‘അറിവിന്റെ’ ക്രൂരമായ നാളുകളായിരുന്നു അവൾക്ക്.അടുക്കളയിൽ കേറിയാൽ തല്ലുന്ന ഭർത്താവ്! പഠിക്കാനുള്ള പ്രേരണയും ശിക്ഷകളും കടുപ്പമുള്ളതായിരുന്നു.സംസ്കൃതത്തേക്കാൾ ഇംഗ്ലീഷ് പഠിക്കേണ്ടതിന്റെ ആവശ്യം ഒരു ക്ലർക്ക് ആയിരുന്ന ഗോപാൽ റാവോ അവളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

 

അക്ഷരമാലകളും ഇംഗ്ലീഷും പഠിക്കുകയായിരുന്നു അവളുടെ ”ഹോം വർക്ക്”. അതിനിടയിൽ തന്റെ പതിനാലാമത്തെ വയസ്സിൽ ഒരാൺകുഞ്ഞിന് അവൾ ജന്മം നൽകി.എന്നാൽ വേണ്ടത്ര പരിരക്ഷയും വൈദ്യ സഹായങ്ങളും ലഭിക്കാതെ പത്തുദിവസം പ്രായമുള്ളപ്പോൾ ആ കുഞ്ഞ് മരണപ്പെട്ടു! ആ സംഭവം ദമ്പതികളെ വല്ലാതെ ദുഃഖത്തിലാഴ്ത്തി.അവിടെ നിന്നാണ് ഒരു ഡോക്ടർ ആകണം എന്ന ആഗ്രഹം അവൾക്കുണ്ടാകുന്നത്.അതിന് എല്ലാ പിന്തുണയും ഭർത്താവ് നൽകി.പക്ഷെ എങ്ങനെ സാദ്ധ്യമാകും?
ഇന്ത്യയുടെ ജാതിസമൂഹവും പരിസരങ്ങളും അവരുടെ മുന്നിൽ വൻ മതിലുപോലെ നിന്നു.
ഗോപാൽ റാവോ തന്റെയും ഭാര്യയുടേയും മോഹസാഫല്യത്തിനായി വഴികൾ അന്വേഷിക്കവേ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന ക്രിസ്ത്യൻ മിഷനറിമാരെക്കണ്ടു.അതുവഴി റോയൽ വൈൽഡർ എന്ന അമേരിക്കൻ ക്രിസ്ത്യൻ മിഷനറിക്ക്, അമേരിക്കയിൽ പഠിക്കാനുള്ള സഹായം അഭ്യർത്ഥിച്ച് അവർ കത്തെഴുതി.എന്നാൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്‌താൽ സഹായിക്കാം എന്ന വാഗ്ദാനമായിരുന്നു മിഷനറി നൽകിയത്.ദമ്പതികളാകട്ടെ അതിനെ നിരസിച്ചു.എന്നിരുന്നാലും അവരുടെ കത്ത് തങ്ങളുടെ പ്രസിദ്ധീകരണത്തിൽ അച്ചടിക്കാനുള്ള മനസ്സ് അവർ കാണിച്ചു.അത് ശ്രദ്ധയിൽപെട്ട തിയോടിഷ്യാ കാർപെന്റർ എന്നൊരു അമേരിക്കൻ സ്ത്രീ അവരെ സഹായിക്കാൻ മുന്നോട്ടു വന്നു.ചരിത്രം അവിടെ കുറിക്കപ്പെട്ടു.

Advertisement

 

ഫിലാഡൽഫിയയിലെ മെഡിക്കൽ കോളേജിൽ ആനന്ദിക്ക് പഠിക്കാനുള്ള എല്ലാ സഹായങ്ങളും അഡ്മിഷനും മിസ്സിസ് കാർപെന്റർ ഒരുക്കിക്കൊടുത്തു.ഒരു മറാത്തി ബ്രാഹ്മണ സ്ത്രീ അമേരിക്കയിൽ പോയി പഠിക്കാൻ പോകുന്നു എന്ന വാർത്ത ബ്രാഹ്മണ യാഥാസ്ഥിതിക ലോകത്തെ വിറപ്പിച്ചു.അവർ കടന്തൽകൂട്ടത്തെ പോലെ സംഘടിച്ചു.കടൽ കടന്നാൽ ബ്രാഹ്മണ്യം നഷ്ടമാകുമെന്ന് പ്രഖ്യാപിച്ചു.ആൾക്കൂട്ട വിചാരണകളെയും സദാചാര പോലീസുകാരെയും ആ ദമ്പതികൾ ധീരമായി നേരിട്ടു.അവരുടെ വിദേശയാത്രയ്ക്ക് മുൻപ് സ്ത്രീകളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും വനിതാ ഡോക്ടർമാരുടെ ആവശ്യത്തെക്കുറിച്ചും അവർ ജനങ്ങളോട് സംസാരിച്ചു.

1883 ഏപ്രിൽ പതിനേഴിന് തന്റെ പതിനേഴാമത്തെ വയസ്സിൽ ഡോക്ടർ ആകണം എന്ന ആഗ്രഹത്തോടെ ആനന്ദി, കപ്പൽ കയറി.അത് ചരിത്ര യാത്രയായിരുന്നു.ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടറുടെ പിറവിയിലേക്ക് നയിച്ച മഹത്തായ യാത്ര.
ജീവിതശക്തിയായി നിന്ന ഭർത്താവിന് സാമ്പത്തിക പ്രശ്നങ്ങൾ മൂലം അന്ന് അവളോടൊപ്പം യാത്രചെയ്യാനായില്ല.ഭാര്യയുടെ അഭാവം അയാൾക്ക് ഏകാന്തത നൽകി.തന്റെ ഗുമസ്തപ്പണി രാജി വച്ച് അമേരിക്കയിൽ ഭാര്യയുടെ അടുത്ത് എത്തിച്ചേരാൻ ധനശേഖരണാർത്ഥം അദ്ദേഹം വിവിധജോലികൾ ചെയ്തു.ഒടുവിൽ അവൾ അവിടെയെത്തി മൂന്നുവർഷത്തിന് ശേഷം ഗോപാൽ റാവോയും അമേരിക്കയിൽ എത്തി.

Advertisement

വൈദ്യശാസ്ത്ര ജിജ്ഞാസയോടെ തങ്ങളുടെ കോളേജിൽ എത്തിയ ധീരയായ ആ പതിനേഴുകാരി ഇന്ത്യൻ പെൺകുട്ടിയെ അദ്ധ്യാപകരും സഹപാഠികളും അഭിനന്ദിച്ചു.അവർ അവൾക്ക് സാമ്പത്തിക സഹായങ്ങളും സ്കോളർഷിപ്പുകളും ലഭ്യമാക്കി.മിസ്സിസ് കാർപെന്ററാകട്ടെ തങ്ങളുടെ കുടുംബാംഗമായി അവളെ സ്വീകരിച്ചു. ഭക്ഷണശീലങ്ങളും കാലാവസ്ഥയും കടുത്ത വെല്ലുവിളികൾ സൃഷ്‌ടിച്ച അമേരിക്കൻ പഠനക്കാലം അതിസാഹസികമായി അവൾ പൂർത്തിയാക്കി.ഒന്നാം ക്ലാസ്സോടെ മെഡിക്കൽ പരീക്ഷ പൂർത്തിയാക്കിയ അവൾക്ക് വലിയൊരു യാത്രയയപ്പാണ് കോളേജ് നൽകിയത്.ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടർ തങ്ങളുടെ കോളേജിൽ നിന്നാണെന്നത് അവർ അഭിമാനത്തോടെ പറഞ്ഞു.വിക്ടോറിയാ രാജ്ഞിയിൽ നിന്നുമുൾപ്പടെ അനേകം പ്രമുഖരിൽ നിന്ന് ആനന്ദി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.
ഇതിനിടയിൽ അവരെ ബാധിച്ച ക്ഷയരോഗം അതിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. ഇന്ത്യയിലേക്ക് മടങ്ങിവന്ന ആനന്ദിക്ക് വലിയൊരു വരവേൽപ്പാണ് ലഭിച്ചത്.മഹാരാഷ്ട്രയിലെ കൊൽഹാപൂർ ആൽബർട്ട് എൽവാർഡ് ആശുപത്രിയിൽ വനിതാ വാർഡിലെ ഫിസിഷനായി അവർ നിയമിക്കപ്പെട്ടു.എന്നാൽ വഷളായ ആരോഗ്യസ്ഥിതിമൂലം അവർക്ക് അത് തുടരാനായില്ല.ക്ഷയരോഗം അതിന്റെ എല്ലാ കരുത്തും കാണിച്ചു.ഇരുപത്തിരണ്ട് വയസ്സിന് ഒരു മാസം ശേഷിക്കേ അവർ മരണത്തിന് കീഴടങ്ങി.അമേരിക്കയിൽപോയി അപരിചിതരോടും അന്യമതക്കാരോടും ഇടപഴകിയ പെണ്ണിനെ ചികിത്സിക്കാനും അംഗീകരിക്കാനും തയ്യാറാവാതിരുന്നവരും അവർക്ക് ചുറ്റുമുണ്ടായിരുന്നു എന്നത് മറ്റൊരു ദുഃഖസത്യം.

 

അവരുടെ ചിതാഭസ്മം സ്നേഹാദരവുകളോടെ അമേരിക്കയിലേക്ക് കൊണ്ടുപോയ മിസ്സിസ് കാർപെന്റർ ന്യൂയോർക്കിലെ തങ്ങളുടെ കുടുംബ സെമിത്തേരിയിൽ എല്ലാ ബഹുമാനങ്ങളോടെയും അത് അടക്കം ചെയ്ത് സ്മാരകമായി സൂക്ഷിച്ചു.’ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർ ഇവിടെ അന്തിയുറങ്ങുന്നു’ എന്ന് തലമുറകളോട് അത് സംസാരിക്കുന്നു!

ഹ്രസ്വമായ ഒരു ജീവിതംകൊണ്ട് ആനന്ദി ഗോപാൽ ജോഷി , ഇന്ത്യൻ സ്ത്രീകൾക്ക് നൽകിയ പ്രചോദനം എല്ലാ കാലത്തേക്കും ഓർക്കപ്പെടുന്നതാണ്.അനവധി ഡോക്യൂമെന്ററികളും പുസ്തകങ്ങളും സിനിമകളും അവരുടെ ജീവിത കഥ പറഞ്ഞുകൊണ്ടിരിക്കുന്നു.2019 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ സമീർ വിദ്വാൻ സംവിധാനം ചെയ്ത ‘ആനന്ദി ഗോപാൽ’ എന്ന മറാത്തി ചിത്രം അനവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയെടുത്തു.അവരുടെ ജീവിതത്തെക്കുറിച്ചുള്ള നല്ലൊരു അടയാളപ്പെടുത്തലായി ആ ചിത്രം വിലയിരുത്തപ്പെടുന്നു.

Advertisement

മികച്ച സാമൂഹിക ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം നേടിയ ഈ സിനിമയിൽ ആനന്ദി ഗോപാൽ ജോഷിയായി അഭിനയിച്ചത് ഭാഗ്യശ്രീ മിലിൻഡും ഗോപാൽ റാവോ ആയി വേഷമിട്ടത് ലളിത് പ്രഭാകറുമായിരുന്നു.ഏവരും കാണേണ്ട ഒരു ചിത്രം.

 1,258 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment10 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment10 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment10 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment10 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment11 hours ago

ഇനി ചേരന്മാരുടെ കഥ തമിഴിൽ നിന്നും ഇറങ്ങിയാലും കപടസമൂഹമായ മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല

Entertainment11 hours ago

“ചേച്ചീ കുറിച്ച് ഫോർപ്ളേ എടുക്കട്ടേ ” എന്നായിരുന്നു ആ സിനിമ ഇറങ്ങിയതിനു പിന്നാലെ എന്നോട് പലരും ചോദിച്ചത്

Entertainment11 hours ago

പ്രഭാസിന്റെ ആദിപുരുഷ് ടീസർ കാണുമ്പോഴാണ് രാജമൗലിയൊക്കെ എന്ത് കിടിലമെന്നു മനസിലാകുന്നത്

Entertainment11 hours ago

ഭക്ഷണമില്ലെങ്കിലും സെക്സ് ഇല്ലാതെ പറ്റില്ലെന്ന് സാമന്ത

Entertainment11 hours ago

“സെക്സ് ണ്ടെന്നു കരുതി പലരും പ്രതിഫലം കൂട്ടിച്ചോദിച്ചു “

Entertainment12 hours ago

”മരിക്കാനെനിക്ക് ഭയമില്ലെന്നൊരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറഞ്ഞതാവും അല്ലേൽ അയാളൊരു പട്ടാളക്കാരനാവും”

Entertainment12 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment13 hours ago

നവ്യയാണ് അഭിനയ രം​ഗത്തെ തന്റെ ആദ്യത്തെ ടീച്ചർ എന്ന് പൃഥ്വിരാജ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment5 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment4 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment10 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment12 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment2 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment4 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »