നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു എന്ന് തോന്നുന്നവർക്ക് ദേ ,സാറാ ഗിൽബെർട്ടിനോടും സഹപ്രവർത്തകരോടും പറയാം

0
131

Rejeesh Palavila

വാക്സിൻ ഗവേഷണ ചരിത്രത്തിൽ അഭൂതപൂർവ്വമായി പത്തുമാസംകൊണ്ട് മൂന്നു ഘട്ട പരീക്ഷണങ്ങളും പൂർത്തിയാക്കി നിലവിൽ ലോകത്തെ ഏറ്റവും വിശ്വസ്തമായ വാക്സിൻ എന്ന് പേരെടുത്ത ഓക്സ്ഫോർഡ് വാക്സിന്റെ അണിയറ ശില്പികളിൽ ആദ്യത്തെ ആളാണ് പ്രൊഫസർ.സാറാ ഗിൽബെർട്ട്.അവരുടെ നേതൃത്വത്തിൽ ഊണും ഉറക്കവും വെടിഞ്ഞ് ഒരു സംഘം ഗവേഷകർ രാപകലില്ലാതെ അധ്വാനിച്ചതിന്റെ പ്രതിഫലമാണ് കോവിഡ് -19 വാക്സിൻ.

കൊറോണ മഹാമാരിയായി വന്നപ്പോൾ മക്കയും സകലമാന മസ്ജിദും ലോകത്തെ ഏറ്റവും വലിയ പള്ളിയായ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയും കത്തീഡ്രൽ ദേവാലയവും തുടങ്ങി എണ്ണമറ്റ പള്ളികളും തിരുപ്പതിയും ഗുരുവായൂരും ശബരിമലയും തുടങ്ങി നടയായ നടകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു.നമ്മുടെ നാട്ടിലെ ആൾദൈവങ്ങളും പുരോഹിതന്മാരും അത്ഭുതരോഗശാന്തിക്കാരും മതപണ്ഡിത കുണ്ഠിതഖണ്ഡൻമാരും ഇത്രകാലം അവധിയിലായിരുന്നു!

കോവിഡ് വാക്സിൻ ആൾക്കൂട്ടങ്ങളിലേക്ക് തേങ്ങയുടച്ചും പൂജനടത്തിയുമൊക്കെ എത്തിക്കുന്നത് കണ്ട് അവർ ”വിശ്വാസ ഭ്രാന്തുകൾ ഇല്ലാതെയായിട്ടില്ല” എന്നോർത്ത് ദീർഘനിശ്വാസം കൊള്ളുകയാണ്.ഭക്തി വ്യവസായത്തിന്റെ തട്ടകങ്ങളിലേക്ക് തിരുവെഴുന്നള്ളത്ത് നടത്താൻ ചായം പൂശുകയാണ്.നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു എന്ന് ആത്മാർത്ഥമായും തോന്നുന്നവർക്ക് ദേ ,ആ സാറാ ഗിൽബെർട്ടിനോടും സഹപ്രവർത്തകരോടും പറയാം.”ഊഷ്മളമായ അഭിവാദ്യങ്ങൾ”പകച്ചു നിന്ന ലോകത്തെ പ്രതീക്ഷയിലേക്ക് കൈപിടിച്ച് ഉയർത്തിയതിന്..കൊറോണയ്ക്കെതിരെ മനുഷ്യജീവനെ പൊരുതാൻ പ്രാപ്തരാക്കിയതിന് …നന്ദി.. നന്ദി ..നന്ദി…….🌹❤️🌹