ഒന്നിനെ ഇല്ലാതെയാക്കി മറ്റൊന്നിന്റെ കണ്ണീരുകൊണ്ട് ഇവരൊക്കെ എന്തു നേടാൻപോകുന്നു ?

75

Rejeesh Palavila

വിവാഹം കഴിഞ്ഞ് മൂന്നുമാസമേ ആയുള്ളൂ! ജാതി മാറി കെട്ടിയതിന് പെൺകുട്ടിയുടെ അച്ഛനും അമ്മാവനും ചേർന്ന് അനീഷ് എന്ന യുവാവിനെ(27 ) കൊലപ്പെടുത്തി. വാർത്ത ഉത്തർപ്രദേശിലല്ല ,നമ്മുടെ പാലക്കാട് നിന്നാണ് .മകൾ വിധവയായാലും വേണ്ടിയില്ല,അഭിമാനത്തിന് ക്ഷതമേല്പിച്ച മരുമകനോടുള്ള കെട്ടടങ്ങാത്ത പക. ദുരഭിമാനത്തിന്റെ, ജാതിബോധത്തിന്റെ അരുംകൊലപാതകം. പ്രതികൾ പെൺകുട്ടിയുടെ മാതാപിതാക്കൾ മാത്രമാണെന്ന് പറയുന്നത് സത്യസന്ധമല്ല. ജാതിശ്രേണികളിൽ നിന്ന് കുതറിമാറി ഒന്നിച്ചു ജീവിക്കുന്നവരെ വിചാരണ ചെയ്യുന്ന,സദാചാര മൈക്രോസ്കോപ്പുകൾകൊണ്ട് പിന്തുടരുന്ന സമൂഹം കൂടിയാണ് ഇതിന്റെ ഉത്തരവാദികൾ. ഒന്നിച്ചു ജീവിക്കാൻ കൊതിച്ച് യാത്രതുടങ്ങിയതിൽ ഒന്നിനെ കൊത്തിനുറുക്കി ഇല്ലാതെയാക്കി മറ്റൊന്നിന്റെ കണ്ണീര്കണ്ട് ഇവരൊക്കെ എന്ത് നേടാൻ പോകുന്നു!”പണവും പ്രതാപവും അറ്റിടത്തും പ്രണയം മുളച്ചുകൂടായ്കയില്ല!സമുദായ നീതികളല്ലതിന്റെ  വിമലസാമ്രാജ്യത്തിൻ മാനദണ്ഡം!!” എന്ന കവിവാക്യം ഓർത്തുപോകുന്നു. കണ്ണേ..മടങ്ങരുത്!