Connect with us

Kerala

അണ്ടിയാപ്പീസുകളുടെ’ നാട്ടിൽ നിന്ന് അഭിമാനത്തോടെ

ലോകത്തിന്റെ കശുവണ്ടി തലസ്ഥാനം എന്നറിയപ്പെട്ടിരുന്ന കൊല്ലം ജില്ലയുടെ ഗ്രാമഗ്രാമാന്തരങ്ങളിലെ ഒരുകാലത്തെ പ്രഭാത കാഴ്ച ചോറ്റുപാത്രങ്ങളും കയ്യിലേന്തി ധൃതിയിൽ നടന്നുപോകുന്ന അമ്മമാരായിരുന്നു

 6 total views,  2 views today

Published

on

Rejeesh Palavila

‘അണ്ടിയാപ്പീസുകളുടെ’ നാട്ടിൽ നിന്ന് അഭിമാനത്തോടെ :

ലോകത്തിന്റെ കശുവണ്ടി തലസ്ഥാനം എന്നറിയപ്പെട്ടിരുന്ന കൊല്ലം ജില്ലയുടെ ഗ്രാമഗ്രാമാന്തരങ്ങളിലെ ഒരുകാലത്തെ പ്രഭാത കാഴ്ച ചോറ്റുപാത്രങ്ങളും കയ്യിലേന്തി ധൃതിയിൽ നടന്നുപോകുന്ന അമ്മമാരായിരുന്നു. പുലരുംമുമ്പേ എഴുന്നേറ്റ് വീട്ടുജോലികളെല്ലാം ഒതുക്കി കെട്ടിയോനും കുട്ടികൾക്കും വേണ്ടതെല്ലാം ഒരുക്കിവച്ച് പാതിവെന്ത ചോറും പഴങ്കറിയും പാത്രത്തിലെടുത്ത് പടിയിറങ്ങി പോകുന്ന പതിനായിരക്കണക്കിന് അമ്മമാർ!അവരുടെ ഉപജീവനമായിരുന്നു കശുവണ്ടി വ്യവസായം.’കുണ്ടറയിൽ അണ്ടിതല്ലാൻ പോകുന്നവർ’ എന്ന പരിഹാസപൂർവ്വമായ പ്രയോഗങ്ങൾ നടത്തി ചില അന്യഗ്രഹ ജീവികൾ കുലുങ്ങിച്ചിരിക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് വെള്ളകീറുംമുമ്പേ തുള്ളിമുറിയുന്ന വിയർപ്പോടെ കശുവണ്ടി തല്ലാൻ പോകുന്ന ആ അമ്മമാരെ തന്നെയാണ്.അണ്ടിയാപ്പീസുകളുടെ നാട്ടിൽ നിന്നാണോ എന്നുകേൾക്കുമ്പോൾ ഒരു കുറച്ചിലുമില്ല അഭിമാനമേയുള്ളൂ ..ആ അമ്മമാരെക്കുറിച്ചോർത്ത് തലയുയർത്തിപിടിച്ചിട്ടേയുള്ളൂ.കശുവണ്ടിയുടെ കറപുരണ്ട കൈകൾകൊണ്ട് അവർ വച്ചുവിളമ്പിയ അന്നമാണ് ഒരുകാലത്ത് നാടിനെ ഊട്ടിയത്.
ന്യായമായ വേതന-സേവന വ്യവസ്ഥകൾക്ക് വേണ്ടി ആ അമ്മമാർ സംഘടിച്ചു..സമരം ചെയ്തു.പോലീസുകാരുടെ തല്ലുകൊണ്ടു.ഒഴിഞ്ഞ വയറോടെ തങ്ങളുടെ മക്കൾക്ക്വേണ്ടി ഫാക്ടറികളുടെ കവാടങ്ങളിൽ നീതിക്ക് വേണ്ടി ജ്വലിച്ചുനിന്നു.ഫാക്ടറി മുതലാളിമാരെല്ലാം ബൂർഷ്വകളായിരുന്നില്ല.തൊഴിലാളികളെ ശത്രുക്കളായി കണ്ടവരുമല്ല.എങ്കിലും അവരിലുമുണ്ടായിരുന്നു ചൂഷകർ.അവരാരും തൊഴിലാളികൾക്ക് ശമ്പളം കൊടുത്തതിന്റെ പേരിൽമാത്രം മുടിഞ്ഞുപോയില്ല.അന്യായമായ ഒരുകൂലിക്കും ഒരു തൊഴിലാളിയും സമരം ചെയ്തിട്ടില്ല.രാജ്യത്തിൻറെ നീതിവ്യവസ്ഥയ്ക്ക് നിരക്കാത്തതൊന്നും ഒരു തൊഴിലാളിയും അവരുടെ പ്രസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടില്ല.എങ്കിലും ഇക്കാലത്ത്പോലും തൊഴിലാളി പ്രസ്ഥാനങ്ങളോട് പലർക്കും അമർഷമാണ്.

തൊഴിലാളികൾ പണിമുടക്കുന്നു എന്നുകേട്ടാൽ നെറ്റി ചുളിഞ്ഞുപോകുന്നവർക്ക്, തൊഴിൽ സമരങ്ങളെയെല്ലാം പരമ പുച്ഛത്തോടെ കാണുന്നവരുടെ വികലമായ നീതിബോധത്തിന് ‘കൊടികുത്തലും സമരംവിളിയും’ പൊറുക്കാൻ കഴിയാത്ത മഹാപരാധങ്ങളാണ്!.’ എല്ലുനുറങ്ങിയടങ്ങിയൊതുങ്ങി വല്ലതുമിവിടെ പണിചെയ്താൽ പട്ടിണിയെങ്കിലുമില്ലാതരവയർ കഷ്ടിച്ചങ്ങനെ നിറയിക്കാം’ എന്ന ജന്മിബോധത്തിന്റെ ഉപദേശസംരഭം അവർ പലരീതികളിൽ..പലവാക്കുകളിൽ ഉദ്ധരിക്കും.
കശുവണ്ടിയുടെ ഇറക്കുമതിചുങ്കം ഇന്ത്യയിൽ വലിയ രീതിയിൽ വർദ്ധിക്കുകയും വിയറ്റ്നാം ഉൾപ്പടെ അനവധി രാജ്യങ്ങളിൽ കശുവണ്ടി വ്യവസായം തടിച്ചുകൊഴുക്കുകയും ചെയ്തപ്പോൾ ആ മേഖല നാട്ടിൽ തകർന്നു തുടങ്ങി.അനേകം ഫാറ്ററികൾ പൂട്ടേണ്ടിവന്നു.കശുവണ്ടി വ്യവസായം തകർന്നുതുടങ്ങിയപ്പോൾ പട്ടിണിയിലായത് അനേകം കുടുംബങ്ങളായിരുന്നു.അവരുടെ വീടുകളിൽ അടുപ്പുകൾ കെട്ടണഞ്ഞു.മാസങ്ങളോളം അടഞ്ഞുകിടന്ന അനേകം ഫാക്ടറികൾ വീണ്ടും തുറന്നപ്പോൾ അമ്മമാർക്ക് അതൊരു ഉത്സവമായിരുന്നു.അതിന് കരുത്തുപകർന്ന കൊല്ലത്തിന്റെ പെൺകരുത്ത് ആരാണ് എന്ന് ചോദിച്ചാൽ സംശയലേശമന്യേ അവർ ജെ.മേഴ്‌സിക്കുട്ടിയമ്മ എന്നുപറയും.അവരുടെ തൊഴിലാളി സമരങ്ങൾക്ക് വിപ്ലവാവേശം പകർന്ന അവരുടെ മേഴ്‌സിക്കുട്ടിയമ്മ.ആ മേഴ്‌സിക്കുട്ടിയമ്മയെ അണ്ടിയാപ്പീസ് അമ്മ എന്ന് വിളിച്ചാൽ ഞങ്ങൾ പറയും അതേ സാറന്മാരെ അണ്ടിയാപ്പീസിലെ പെണ്ണുങ്ങൾക്ക് ഉരുക്ക് മുഷ്ടികൾ നൽകിയ ഞങ്ങളുടെ കരുത്താണ് ഞങ്ങളുടെ മേഴ്‌സികുട്ടിയമ്മ.അധികാരം ഇല്ലാതിരുന്നപ്പോഴും ഉണ്ടായപ്പോഴും അണ്ടിയാപ്പീസിലെ പെണ്ണുങ്ങളോടൊപ്പം അധ്വാനവർഗ്ഗത്തോടൊപ്പം സഖാവ് എന്നുമുണ്ടായിരുന്നു.
മേഴ്‌സിക്കുട്ടിയമ്മയെ മാത്രമല്ല പൊതുരംഗത്ത് നിൽക്കുന്ന സ്ത്രീകൾക്കെതിരെ പരാക്രമം നടത്താൻ തരിച്ചുനിൽക്കുന്ന ആണധികാരത്തിന്റെ ഒരുതരം പുളിച്ചുതികട്ടൽ കക്ഷിരാഷ്ട്രീയഭേദമന്യേ ഒരുകൂട്ടം ആണുങ്ങൾക്കുണ്ട്.നിലപാടുകളുള്ള ,അഭിപ്രായം പറയാൻ ആർജ്ജവമുള്ള പെണ്ണുങ്ങളോടെല്ലാം അവർക്ക് കട്ടകലിപ്പാണ്.എല്ലാ പരിധികളും ലംഘിച്ച് ഏതറ്റംവരെയും ചെന്ന് എന്തും പറയാൻ അങ്ങേയറ്റം ആവേശമാണ്.ചികിത്സിക്കപ്പെടേണ്ട ഗുരുതരമായ ഒരു മാനസിക പ്രശ്നമാണത്. ജനാധിപത്യബോധത്തിന്റെ തരിമ്പുപോലും കിളിർക്കാത്ത ഇടുങ്ങിയ മസ്തിഷ്കത്തിന്റെ ഒരുതരം വയറിളക്കം.അത്തരക്കാർ ഏതു കൊടിപിടിക്കുന്നവനായാലും മാനസിക രോഗിയാണ്.ഷോക്ക് കൊടുക്കേണ്ടവനാണ്!

വംശം വർഗ്ഗം വർണ്ണം കുലം ഗോത്രം തൊഴിൽ ഇതിന്റെയൊക്കെ പേരിൽ ആരെയെങ്കിലും പരിഹസിക്കാനും ട്രോളുകൾ ഉണ്ടാക്കാനും നടക്കുന്നവരുടെ ആത്മരതി അങ്ങേയറ്റം എതിർക്കപ്പെടേണ്ടതാണ്. അവരോട് അകലം പാലിക്കാൻ.. അവരെ ആട്ടിപായിക്കാൻ പുരുഷാരമേ ആർജ്ജവമുള്ളവരാകുക!

 7 total views,  3 views today

Advertisement
Entertainment8 hours ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment13 hours ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment17 hours ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment1 day ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Entertainment1 day ago

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Entertainment2 days ago

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Entertainment2 days ago

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Entertainment3 days ago

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

Entertainment3 days ago

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Entertainment4 days ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment4 days ago

മൈതാനം, മൈതാനങ്ങളുടെ തന്നെ കഥയാണ്

Entertainment4 days ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Humour1 month ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

1 month ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

1 month ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION4 weeks ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

3 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Interviews3 weeks ago

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

Featured3 weeks ago

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement