Connect with us

വാഴ്ത്തപ്പെടുന്ന പുതിയ ഭട്ട്

ഏതോ ക്ഷേത്രപരിസരമാണ് പശ്ചാത്തലമെന്നു തോന്നുന്നു.ചെറിയ ഒരു മണ്ഡപം,അതിൽ ഒരു വലിയ കസേരയിൽ കുലപുരുഷന്റെ വേഷത്തിൽ ഭാവത്തിൽ ഒരു സോ കോൾഡ് ഭട്ട് .മുന്നിൽ നിറയെ കൊച്ചുകുട്ടികൾ.ഭയഭക്തിയോടെ

 26 total views,  1 views today

Published

on

Rejeesh Palavila

“‘വേലപ്പന്‍ IAS എന്ന് കേള്‍ക്കുന്നതാണോ അന്തസ് വിഷ്ണു IAS എന്ന് കേള്‍ക്കുന്നതാണോ അന്തസ്..?
ആഢ്യത്തമില്ലാത്ത പേരിടുന്ന മാതാപിതാക്കളെ കാലേവാരി തറയിലടിക്കണം..””

വാഴ്ത്തപ്പെടുന്ന പുതിയ ഭട്ട്

ഏതോ ക്ഷേത്രപരിസരമാണ് പശ്ചാത്തലമെന്നു തോന്നുന്നു.ചെറിയ ഒരു മണ്ഡപം,അതിൽ ഒരു വലിയ കസേരയിൽ കുലപുരുഷന്റെ വേഷത്തിൽ ഭാവത്തിൽ ഒരു സോ കോൾഡ് ഭട്ട് .മുന്നിൽ നിറയെ കൊച്ചുകുട്ടികൾ.ഭയഭക്തിയോടെ കുട്ടികളുടെ മാതാപിതാക്കൾ ഉൾപ്പടെയുള്ള ആളുകൾ ചുറ്റും നില്കുന്നു.എല്ലാ കണ്ണുകളും കാതുകളും ഭട്ടിലാണ്.ഭട്ട് ഉരിയാടി തുടങ്ങി .മുന്നിൽ ഇരിക്കുന്ന ഓരോരോ കുട്ടികളോടും പേര് ചോദിക്കുന്നു. ശിവനന്ദ് ,കാർത്തിക്,ഋതുദേവ് …..അനാമിക .കുട്ടികൾ പേര് പറഞ്ഞു.ഹോ!ആശ്വാസമായി ഭട്ടതന്ത്രി നെടുവീർപ്പിട്ടു.കുട്ടികളിൽ ആർക്കും കുട്ടപ്പൻ രാജപ്പൻ തുടങ്ങിയ പേരുകളിലത്രേ.അതുകൊണ്ട് ആരും കൂലിപ്പണിക്കാരോ ഹെൽപ്പറോ കുക്കറോ ആയിട്ടൊന്നും ജോലിചെയ്യേണ്ടി വരില്ലത്രേ..ഹോ ഭയങ്കരമാന ആള് എന്ന തരത്തിൽ ഭട്ടതന്ത്രിയെ നോക്കി അത്ഭുതം കൂറുന്ന ആൾക്കൂട്ടത്തോട് തിരി ചോദിക്കുന്നു കുട്ടപ്പൻ IAS രാജപ്പൻ IAS എന്നൊക്കെ ആരെങ്കിലും കേട്ടിട്ടുണ്ടോ ?അതാണ്.അർത്ഥമില്ലാത്ത പേരുകൾ ജീവിതത്തിൽ നാശമുണ്ടാക്കുമത്രേ.ഞാനേ ഞാൻ അത്ര നിസ്സാരക്കാരനല്ല ന്യൂമറോളജിയിൽ ഡോക്റ്ററേറ്റ് കിട്ടിയ ആളാണ്.വിനയക്കുനയനായി സദസ്സിനെ ഭട്ട്അക്കാര്യവും ഓർമ്മിപ്പിച്ചു.

https://www.facebook.com/vadivel.bhairavan/videos/763959084357399

സാമാന്യയുക്തിയും സാമൂഹിക ബോധവുമുള്ള ഉള്ള ആരും ഇത്തരം വ്യാഖ്യാനങ്ങളൊന്നും നടത്തില്ല.പട്ടരിൽ പൊട്ടന്മാരില്ല എന്ന് പട്ടന്മാർ പറഞ്ഞുപഠിപ്പിച്ചത് വിശ്വസിക്കുന്ന ആളുകൾക്കൊഴികെ ഈ ഭട്ട് പറയുന്നത് കേട്ടാൽ ആർക്കും ഇവൻ ഏത് കൊണാപ്പനാട എന്ന് ചോദിക്കേണ്ടി വരും.ഇത്തരം അയുക്തികൾ വേദവാക്യമായി പുഴുങ്ങികൊടുക്കുന്നത് പ്രസാദമായി സ്വീകരിക്കാൻ വരിവരിയായി നിൽക്കുന്ന ആളുകളോട് എന്തെങ്കിലും പറഞ്ഞിട്ട് കാര്യമുണ്ട് എന്ന് തോന്നുന്നില്ല.പക്ഷെ ആ സദസ്സിലെ കുട്ടികളെകുറിച്ചോർത്ത് ദുഃഖമുണ്ട്.ദിവ്യപരിവേഷം കെട്ടിയ ആളുടെ വങ്കത്തരങ്ങൾ കുഞ്ഞുമനസ്സുകളിലേക്ക് തള്ളിനിറയ്ക്കുകയാണ്.ആത്മീയ അനുഗ്രഹ പ്രഭാഷകരും സുവിശേഷകരുമൊക്കെയായി ഇങ്ങനെ പുതിയ പുതിയ അവതാരങ്ങൾ ഡോക്ടറേറ്റ് ഒക്കെ സംഘടിപ്പിച്ച് പേരിനൊപ്പം തലയും വാലുമൊക്കെ വച്ച് വരികയാണ്.ഏതു വിഡ്ഢിത്തവും എളുപ്പം വിറ്റഴിക്കാൻ കഴിയുക ആരാധനകളോടും വിശ്വാസങ്ങളോടും ബന്ധപ്പെട്ടു കിടക്കുന്ന ഇടങ്ങളിലാണ് എന്നിവർക്കറിയാം.തലയും വാലുമുള്ള പേരുള്ളതുകൊണ്ട് കൂലിപ്പണിയെടുത്ത് നടുവൊടിയാതെ തിന്നുകൊഴുക്കാൻ വേണ്ടത് വിയർപ്പൊഴുക്കാതെ അവിടെനിന്നൊക്കെ കിട്ടുമെന്നും അവർക്കറിയാം.ഇത്തരക്കാർക്ക് മുന്നിൽ കുഞ്ഞുങ്ങളെ പിടിച്ചിരുത്തുന്ന മാതാപിതാക്കളുടെ തലയിൽ നെല്ലിക്കാത്തളം വയ്‌ക്കേണ്ടിവരും.

പേരിന്റെ ഐശ്വര്യം ഇല്ലാത്തതുകൊണ്ട് കൂലിപ്പണിക്കാരും ഹെൽപ്പറും കുക്കറുമൊക്കെ ആയിപ്പോയ ‘ജീവിതത്തിലെ ന്യൂമറോളജി ശരിയാവാതെ വീണുപോയ’ പാവം മനുഷ്യരെ കാണുമ്പോൾ ആ കുട്ടികൾക്ക് അവജ്ഞയും ജീവിതത്തിൽ ഐ എ എസ്സും ഐപിഎസ്സുമൊക്കെ ആവാതെ പോയാൽ അതൊരു നാശമാണെന്നും തോന്നാതിരിക്കട്ടെ.ജീവിതം ഐ എ എസ്സും ഐ പി എസ്സും ഡോക്ടറുമൊക്കെ ആവാൻ വേണ്ടിയുള്ള ഒരു മാരത്തോൺ മത്സരമാണെന്നും സാമൂഹിക പദവികൾ ലഭിക്കുന്ന തൊഴിൽ കിട്ടിയില്ലെങ്കിൽ ന്യൂമറോളജിയിൽ എന്തോ കുഴപ്പമുണ്ടെന്നും അതിന്റെ ആത്മസംഘർഷത്തിൽ ജീവിക്കാൻ കുട്ടികളെ തള്ളിവിടുകയും ചെയ്യുന്ന ഇത്തരം ഭട്ടതിരിമാർക്ക് ചുട്ടമറുപടി കൊടുക്കാൻ അവിടെ ആരുമില്ലാതെപോയല്ലോ .
രാജപ്പനെന്നും കുട്ടപ്പനെന്നും ഒക്കെ പേരുകളുള്ള ഡോക്റ്റര്മാരും ഐഎഎസ്സുകാരും ഐപിഎസ്സുകാരും അങ്ങനെ ജീവിതത്തിന്റെ നാനാതുറകളിൽ പെട്ട എത്രയെത്ര മനുഷ്യരുണ്ടെന്ന് ഒരു ഗൂഗിൾ സെർച്ച് എങ്കിലും ചെയ്യാൻ ഈ ഭട്ടതന്ത്രിയ്ക്ക് അല്പം ബുദ്ധികൊടുക്കണേ ഡിങ്ക ഭഗവാനെ !

 27 total views,  2 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment3 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment3 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment5 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment5 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment6 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 week ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement