അമ്പതുകൊല്ലത്തിനു ശേഷം ഈ ചിത്രംകാണുന്ന മോദിവിരോധികൾ മോദി പെണ്ണുപിടിയനായിരുന്നു എന്ന് പറയുമോ ? എങ്കിൽ അതാണ് ഇന്നത്തെ ബിജെപിക്കാർ നെഹ്രുവിനോട് ചെയുന്നത്

0
228

Rejeesh Palavila

ഇന്ത്യയുടെ സാമൂഹികവും വ്യാവസായികവും ശാസ്ത്ര-സാങ്കേതികവുമായ ചലനങ്ങള്‍ക്ക് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയ ആധുനിക ഇന്ത്യയുടെ അമരക്കാരനായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെ ചരിത്രത്തില്‍ അപ്രസക്തനാക്കാനുള്ള സംഘപരിവാരങ്ങളുടെയും നെഹ്‌റുവിരുദ്ധരുടേയും കുല്‌സിത ശ്രമങ്ങള്‍ രാജ്യം കാലാകാലങ്ങളായി കണ്ടുകൊണ്ടിരിക്കുകയാണ്.നെഹ്രുവിന്റെ ധിഷണയും ജനാധിപത്യ കാഴ്ചപ്പാടുകളും ദിശാബോധവും ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ വഹിച്ച നിർണ്ണായകമായ പങ്ക് അവരെ എക്കാലവും അസ്വസ്ഥപ്പെടുത്തുന്നുണ്ട്.പട്ടേലിനോടുള്ള സ്നേഹബഹുമാനങ്ങൾ കൊണ്ടൊന്നുമല്ല മൂവായിരം കോടി ചിലവിട്ട് അദ്ദേഹത്തിന്റെ കൂറ്റൻ പ്രതിമ മോഡി സർക്കാർ നിർമ്മിച്ചത്.അത് ഇന്ത്യയുടെ വികാസ പരിണാമങ്ങളിൽ ശക്തിയായി നിലകൊണ്ട,ശീതയുദ്ധത്തിന്റെ നാളുകളിൽ സമാധാനത്തിന്റെ സന്ദേശവാഹകനായി സോവിയറ്റ് യൂണിയനുകളിലും യൂറോപ്പിലും സ്തുത്യർഹമായ ഇടപെടലുകൾ നടത്തിയ ലോകനേതാവായ നെഹ്രുവിനുമേലുള്ള ഒരു വിഗ്രഹപ്രതിഷ്ഠകൂടിയായിരുന്നു.

പക്ഷെ എന്നിട്ടും നെഹ്‌റുവിന്റെ വലിപ്പം ഒട്ടുംകുറഞ്ഞില്ല.2019 സെപ്റ്റംബര്‍ 22ന് ‘ഹൗഡി മോദി’ പരിപാടിയില്‍ മോദിയെ സ്വാഗതം ചെയ്തുകൊണ്ട് അമേരിക്കയുടെ പാര്‍ലമെന്റിലെ സീനിയര്‍ നേതാവായ സ്റ്റെനി ഹോയര്‍, നെഹ്രുവിന്റെ ദർശനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ മതേതര-ജനാധിപത്യ പാരമ്പര്യങ്ങളെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചും പറഞ്ഞത് ,നെഹ്റുവിനെ വട്ടപൂജ്യമാക്കി പട്ടേലായിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാകേണ്ടിയിരുന്നത് എന്ന് പ്രസംഗിച്ചു നടക്കുന്ന നരേന്ദ്രമോദിക്ക് അക്ഷരാര്‍ത്ഥത്തില്‍ കിട്ടിയ ചെകിടത്തടികൂടിയായിരുന്നു.

നെഹ്രുവിനോടുള്ള ആശയപരമായ വിയോജിപ്പുകൾക്ക് അപ്പുറം നെഹ്രുവിന്റെ ശത്രുക്കൾ എക്കാലവും കൈക്കൊണ്ട മാർഗ്ഗം വ്യക്തിഹത്യയുടേതാണ്.തന്റെ സഹോദരിയ്ക്കും സഹോദരപുത്രിയോടുമൊക്കെ നെഹ്‌റു നിൽക്കുന്നതും ചുംബിക്കുന്നതുമായ ചിത്രങ്ങൾ പ്രചരിപ്പിച്ച് നെഹ്‌റുവിനെ അപമാനിക്കുന്നത് ബിജെപി-സംഘപരിവാർ ശക്തികൾക്ക് ഒരു വിനോദമാണ്.നെഹ്‌റു ഒരു പെണ്ണുപിടിയനായിരുന്നു എന്നതിന്റെ തെളിവായി അവരിൽ പലരും ട്വീറ്റ് ചെയ്തത് അത്തരം ചിത്രങ്ങളാണ്.നെഹ്രുവിന്റെ വ്യക്തിപരമായ കാര്യങ്ങൾ ആരുടേയും വിഷയമല്ല.പക്ഷെ നട്ടാൽ നുണയ്ക്കാത്ത നുണകൾ ഉണ്ടാക്കുകയും നിരന്തരം പ്രചരിപ്പിക്കുകയും ചെയ്യുന്നത് വികൃതമനസ്സുകളുടെ ലക്ഷണമാണ്.നെഹ്‌റുവിനെ കുറിച്ച് എന്റെ ടൈം ലൈനിൽ ഞാൻ എഴുതിയിട്ടുള്ള എഴുതിയിട്ടുള്ള പല കുറിപ്പുകൾക്കും ചുവടെ സംഘപരിവാർ കേന്ദ്രങ്ങൾ പടച്ചുവിടുന്ന ഫോട്ടോ കമന്റുകളുമായി അത്തരം പലരും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.ഫോട്ടോയിലെ വ്യക്തികളെക്കുറിച്ച് പറഞ്ഞാലും ‘ചങ്കരൻ തെങ്ങിൽ തന്നെ’ എന്ന പോലത്തെ ആളുകളെ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

ഇതൊക്കെ ഇപ്പൊ വീണ്ടും പറയാൻ കാരണം നരേന്ദ്ര മോഡി ഒരുകൂട്ടം സ്ത്രീകളോടൊപ്പം നിൽക്കുന്ന സുന്ദരമായ ഒരു ചിത്രം കണ്ടപ്പോഴാണ്. ആ ചിത്രത്തിലെ സ്ത്രീകൾ രാജ്യത്തെ പ്രധാനമന്ത്രിയോടൊപ്പം നില്ക്കാൻ കഴിഞ്ഞ നിമിഷം ആസ്വദിക്കുകയാണ് .അതിൽ അതിശയോക്തിപരമായി യാതൊന്നുമില്ല.എന്നാൽ ഈ ചിത്രം കുറയെ വർഷങ്ങൾക്കപ്പുറം മോഡിയുടെ ശത്രുക്കൾ ‘പെണ്ണുപിടിയനായിരുന്നു മോഡി’ എന്നതിന് തെളിവായി കാണിക്കുന്നതിനെക്കുറിച്ച് ഒന്നോർത്തുനോക്കൂ.അതെന്തുമാത്രം വൈകൃതമായ ഒരു നുണയായിരിക്കും.സങ്കീർണ്ണമായ മനോരോഗമുള്ളവർക്ക് മാത്രമേ അതൊക്കെ അങ്ങനെ പറയാനും നിറംപിടിപ്പിച്ച കഥകൾ ചേർത്ത് പ്രചരിപ്പിക്കാനും കഴിയൂ. അതുതന്നെയാണ് നെഹ്‌റു തന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ ഏറ്റവും നികൃഷ്ടമായ കാപ്‌ഷനുകളോടെ പ്രചരിപ്പിക്കുന്ന മനോരോഗികളെക്കുറിച്ച് ഓർമ്മിപ്പിക്കാൻ ഉള്ളതും.

Nehru Photo Reference ;
Photo 1: The woman giving Nehru a peck on his cheek is none other than his sister Vijaylakshmi Pandit.
Photo 3: His sister Vijaylakshmi Pandit makes an appearance yet again.
Photo 4: Nehru is smoking.
Photo 5: Nehru is congratulating Mrinalini Sarabhai after the Manushya performance in Delhi in 1948. It must be noted that Mrinalini’s mother who was a freedom fighter and a politician was close to Nehru as well as Mrinalini’s father family was closely associated with Nehru.
Photo 9: Nehru is being given a kiss by his niece Nayantara Sehgal.
The other photos in the collage include Edwina Mountbatten (Photo 2), JFK’s wife Jacqueline Kennedy (Photo 6), Mrs Simon, the wife of the British Deputy High Commissioner (Photo 7), and Edwina Mountbatten’s 18-year-old daughter Pamela Mountbatten (Photo 8).