രാജ്യത്തിന് ഓക്സിജൻ പകർന്ന് കേരളം

68

Rejeesh Palavila യുടെ പോസ്റ്റ്

രാജ്യത്തിന് ഓക്സിജൻ പകർന്ന് കേരളം:

കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും നിന്നും നാം കേൾക്കുന്ന ഏറ്റവും ദുഃഖകരമായ വാർത്ത ഓക്സിജൻ സിലിണ്ടറുകളുടെ അഭാവമാണ്.അനവധി മരണങ്ങളാണ് അതുമൂലം സംഭവിച്ചതും. ഗുരുതരമായ അവസ്ഥയിലേക്ക് എത്തിച്ചേരുന്ന രോഗികളുടെ ജീവൻരക്ഷാ പ്രവർത്തനത്തിലെ വളരെ നിർണ്ണായകമായ ഒന്നാണ് ഓക്സിജന്റെ ലഭ്യത.ഈകാര്യത്തിൽ രാജ്യത്തിന് മാതൃകയാവുകയാണ് നമ്മുടെ കൊച്ചു സംസ്ഥാനം എന്നതും അന്യസംസ്ഥാനങ്ങൾക്ക്കൂടി നല്കാൻ നമുക്ക് ഓക്സിജന്റെ വലിയ നിർമ്മാണ/ സംഭരണശേഷി ഉണ്ടെന്നുള്ളത് ഈ അവസരത്തിൽ നമുക്ക് ഏറെ അഭിമാനവും സന്തോഷവും നൽകുന്നതാണ്.

ഇക്കാര്യത്തിൽ ഏറ്റവും വലിയ സംഭാവന നൽകുന്നത് പാലക്കാട്ടെ Inox Air Products Pvt Ltd എന്ന സ്വാകാര്യ കമ്പനിയാണ്.149 ടൺ ലിക്വിഫൈഡ് ഓക്സിജൻ പ്രതിദിനം നിർമ്മിക്കാനും ആയിരം ടൺവരെ സംഭരിക്കാനുമുള്ള ശേഷി ഈ കമ്പനിക്കുണ്ട്.ഏപ്രിൽ 14വരെ ഈ കമ്പനി സ്റ്റോക്ക് ചെയ്തിരിക്കുന്നത് 505ടൺ ഓക്സിജനാണ്.

എടുത്ത് പറയേണ്ട മറ്റൊരു കാര്യം കൊല്ലം ജില്ലയിലെ Kerala Metals and Minerals Ltd എന്ന പൊതുമേഖലാസ്ഥാപനമാണ്.PESO [petroleum and explosives safety organization]യുടെ കണക്ക് അനുസരിച്ച് പ്രതിദിനം ആറ് ടൺ ഓക്സിനാണ് സ്ഥാപനത്തിന്റെ നിലവിലെ ഉല്പാദനശേഷി,ഏതാണ്ട് അൻപത് ടൺ ഓക്സിജൻ സംഭരിക്കാനും കഴിയും.ഇത് കൂടാതെയാണ് നമ്മുടെ സംസ്ഥാനത്തിന്റെ മെഡിക്കൽ സപ്ലൈ ശേഷി.

നിലവിലെ കണക്കനുസരിച്ച് കേരളം മാത്രമാണ് സംസ്ഥാനത്തിന് ആവശ്യമായി വരുന്നതിൽ കൂടുതൽ ഓക്സിജനുള്ള ഒരേയൊരു സംസ്ഥാനം!അതുകൊണ്ടുതന്നെ കർണ്ണാടക,തമിഴ്നാട്,ഗോവ തുടങ്ങിയ നിരവധി സംസ്ഥാനങ്ങൾക്ക് നമുക്ക് ഓക്സിജൻ എത്തിക്കാൻ കഴിയുന്നു.കോവിഡ് പോരാട്ടത്തിൽ നമ്മുടെ സംസ്ഥാനത്തിന്റെ ഈ സഹായഹസ്തം അവിസ്മരണീയമാണ്!