ഏപ്രിൽ അഞ്ച് രാത്രി ഒൻപതിന് പവ്വർ ഗ്രിഡുകൾ വല്ലതും പൊട്ടിത്തെറിച്ചോ എന്ന് ചോദിക്കുന്ന മിത്രോംസ് വായിക്കാൻ:
വൈദ്യുത ലോഡിംഗിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനം പവ്വർ ഗ്രിഡുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നത് ആരെങ്കിലും മോദിയോടുള്ള കലിപ്പ് കൊണ്ട് പറഞ്ഞതല്ല.വൈദ്യുത സർക്യൂട്ടുകളുടെ പരമ്പരാഗത രീതിയാണത്
🙂 ലോഡ് ഷെഡ്ഡിംഗ് നടത്തുന്നപോലെത്തെ ഒരു പരിപാടിയല്ല ആളുകൾ ഒന്നിച്ച് ഒരേ സമയം വൈദ്യുത ലൈറ്റുകൾ വിച്ഛേദിക്കുമ്പോൾ സംഭവിക്കുന്നത്.ഭൗമ ദിനത്തിൽ ഉൾപ്പടെ മുൻകൂട്ടി പ്ലാൻ ചെയ്യപ്പെടുന്ന ഏതൊരു ഘട്ടത്തിലും ഇങ്ങനെ പവ്വർ ഗ്രിഡുകൾ മാനേജ് ചെയ്യാൻ പ്രത്യേക മുന്നൊരുക്കങ്ങൾ നടത്താറുണ്ട്.”ദീപം കെടുത്തി ദീപം കൊളുത്തൽ” പരിപാടിക്ക് ശംഖ് മുഴക്കി പ്രധാന കാര്യദർശി പൊടിയും തട്ടിപോയപ്പോൾ ലോക്ക് ഡൗൺ കാലത്ത് രാത്രി കരുതലോടെ നോക്കിയിരിക്കുകയായിരുന്നു പവ്വർ ഗ്രിഡ് ഓപ്പറേറ്റേഴ്സും അനുബന്ധ ഉദ്യോഗസ്ഥരും. ഭൗമ ദിനത്തിലും ചെയ്യുന്നതല്ലേ അവർ ഇവിടെയും ചെയ്തുള്ളൂ എന്ന് ചോദിക്കുന്നവരോട് നിലവിലെ വ്യത്യസ്തമായ സാഹചര്യവും വെല്ലുവിളികളും വിശദീകരിച്ചാലും ബോധ്യപ്പെടും എന്ന് തോന്നുന്നില്ല.ഇതിനെക്കുറിച്ച് മുൻപ് എഴുതിയതിന്റെ കീഴിൽ മിത്രങ്ങളുടെ ഓട്ടന്തുള്ളലും കഥകളിയും കൂടിയാട്ടവുമൊക്കെ ഉണ്ടായിരുന്നു.മിത്രങ്ങൾ ഒരേ സ്വരത്തിൽ പലരോടും ചോദിച്ച ”ബൗദ്ധികമായ” ഒരു ചോദ്യം ആളുകൾ സാധാരണ രാത്രിയിൽ ലൈറ്റ് കെടുത്തുമ്പോൾ എത്ര പവ്വർ ഗ്രിഡ്ഡ് പൊട്ടിത്തെറിക്കും എന്നായിരുന്നു.ഒരേ സമയം ലൈറ്റുകൾ ഓഫ് ചെയ്ത് ആളുകൾ ഉറങ്ങുന്ന ഒരു പ്രത്യേകതരം രാജ്യമല്ല ഇന്ത്യ എന്ന് പലരോടും പറയുകയും ചെയ്തിരുന്നു!കാര്യത്തിലേക്ക് വരാം.ഇന്നലെ ഒൻപത് മണിക്ക് ഒൻപത് മിനിറ്റ് ആളുകൾ ലൈറ്റുകൾ അണച്ചപ്പോൾ എന്താണ് സംഭവിച്ചത്?എന്തുകൊണ്ടാണ് പവ്വർ ഗ്രിഡുകൾ കുഴപ്പം ഉണ്ടാക്കാതിരുന്നത്?ഉത്തരം കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ കയ്യിലുണ്ട്.അവരുടെ കണക്കനുസരിച്ച് ഇന്നലെ (ഏപ്രിൽ 5 ) രാത്രി 8.45നും 9:09നുമിടയിൽ രാജ്യത്തെ പവ്വർ ഗ്രിഡിലെ ലോഡിങ്ങിൽ വന്ന വ്യത്യാസം 1,17,300 MW നിന്നും 85,300 MW ആയിരുന്നു. അതായത് ഐക്യദീപ സമയത്തിൽ മൊത്തത്തിൽ ഉണ്ടായ വൈദ്യുതി ഡ്രോപ്പ് 32000 MW.ചുരുങ്ങിയ സമയങ്ങളിൽ ഉണ്ടായ ഈ ഡ്രോപ്പിലും അതിനുശേഷം ഉണ്ടായ ഉയർച്ചയിലും ഗ്രിഡുകളുടെ ഫ്രീക്സൻസിയും വോൾട്ടേജ്ഉം സാധാരണ നിലയിൽ നിന്നും മാറാതെ നോക്കുക എന്ന ദൗത്യമാണ് രാജ്യത്തെ വിവിധ പവ്വർ ഗ്രിഡ് ഓപ്പറേറ്റേഴ്സ് പതിവുപോലെ വിജയകരമായി ചെയ്തത്.അതിന് നന്ദി അറിയിച്ചുകൊണ്ട് കേന്ദ്ര ഊർജ്ജ വകുപ്പ് മന്ത്രി ആർ.കെ.സിംഗ് ഉദ്യോഗസ്ഥർക്ക് വേണ്ടി ട്വീറ്റ് ചെയ്തത് ഇവിടെ കുറിച്ചുകൊണ്ട് ഉപസംഹരിക്കട്ടെ.ഞായറാഴ്ച രാത്രി, ലോക്ക് ഡൗൺ കാലത്തും ഉദ്യോഗസ്ഥരെ കർമ്മനിരതരാക്കിയ മോദിജിക്ക് അഭിവാദ്യം അർപ്പിക്കാൻ ഈ അവസരം മിത്രോംസ് ഉപയോഗിക്കും എന്ന് കരുതുന്നു!ജയ് ഹിന്ദ്Union Power Minister RK Singh congratulated all electricity-producing bodies. “The national grid operator POSOCO and the national, regional and state load despatch centres did a great job with support from all generators; NHPC, NEEPCO, THDC, SJVNL, BBMB, NTPC, all state gencos and IPPs, Transcos and Distribution companies and their officers and staff,”