‘ഹൗഡി മോഡി’ തള്ളുകാർ വായിച്ചിരിക്കാൻ

740

Rejeesh Palavila 

സോഷ്യൽ മീഡിയായും കോടികൾ പൊടിക്കുന്ന പിആർഓ വർക്കുകളും ഫാൻസ്‌ ക്ലബ്ബ്കളുടെ തള്ളിമറിക്കലുമില്ലാത്ത കാലത്തും അനേകം ഇന്ത്യൻ പ്രധാനമന്ത്രിമാർ അമേരിക്കയിൽ പോയിട്ടുണ്ട്.അമേരിക്കൻ പ്രസിഡന്റുമാർ ഇന്ത്യയിലേക്കും വന്നിട്ടുണ്ട്.ഇന്ത്യ എന്ന വലിയ കമ്പോളത്തെ അമേരിക്ക എക്കാലവും സൗഹൃദത്തോടെയാണ് കണ്ടിട്ടുള്ളതും.1985 ജൂൺ 12ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്ന റൊണാൾഡ്‌ റീഗനുമായി-(വീഡിയോയിൽ രാജീവ് ഗാന്ധിക്ക് കുടപിടിച്ചുകൊടുത്ത് ഒപ്പം നടക്കുന്ന പുള്ളിക്കാരൻ)- അമേരിക്കയിൽവച്ച് കൂടിക്കാഴ്ച നടത്തിയതിന്റെ ഒരു വിഡിയോ ഫൂട്ടേജാണിത്.ഏതാണ്ട് ഒരു മണിക്കൂറോളം രാജീവ് ഗാന്ധിയുമായി ചിലവഴിച്ച റീഗൻ പറഞ്ഞ വാക്കുകളുടെ ഒരു സാമ്പിൾ ചുവടെ കൊടുക്കുന്നു:

‘Americans place great value on India’s friendship.Our shared democratic ideals serve as a bridge between us. Our cultural differences enrich our relationship. Our mutual commitment to the freedom and dignity of man sets us on a higher road, a different road than governments which deny the human rights cherished by our people.’

രാജീവ് ഗാന്ധിക്ക് മുൻപും ശേഷവുമുള്ള ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാർക്കും സ്വീകരണം നൽകുന്നതിൽ അമേരിക്ക ഒരിക്കലും അമാന്തിച്ചിട്ടില്ല.

ഇത് ഇവിടെ എടുത്ത് പറയാൻ കാരണം ”Howdy Modi” യുടെ പേരിൽ സോഷ്യൽ മീഡിയയിൽ ഒരുകൂട്ടം ആളുകൾ തള്ളിമറിക്കുന്നത് കണ്ടിട്ടാണ്.ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അമേരിക്കയിൽ ചെല്ലുന്നതിന് വിലക്കുണ്ടായിരുന്ന മോദിക്ക് ഇപ്പോൾ സ്വീകരണവും ആദരവും കിട്ടുന്നത് ഇന്ത്യ എന്ന രാജ്യത്തെ പ്രധാനമന്ത്രിപദം ഉള്ളതുകൊണ്ടാണ്.സ്വന്തം പബ്ലിസിറ്റികൾക്ക് വേണ്ടി മുൻപ് ഉണ്ടായിരുന്ന ഒരു പ്രധാനമന്ത്രിമാരും രാജ്യത്തിൻറെ ധനം ധൂർത്തടിച്ചിട്ടില്ലതാനും!

Last but not least അമേരിക്ക കണ്ട എക്കാലത്തെയും വർണ്ണവെറിയനും ദുരാഗ്രഹിയുമായ ഡൊണാൾഡ് ട്രെമ്പ് ഈ പരിപാടിയിൽ പങ്കെടുത്തത് അൻപതിനായിരം വരുന്ന അമേരിക്കൻ-ഇന്ത്യൻസിന്റെ വോട്ടു ബാങ്ക് കണ്ടിട്ടുകൂടിയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി നിർലജ്ജം അയാൾക്ക് വേണ്ടി വോട്ടു ചോദിക്കുകയും ചെയ്തു.

The Newyork times -ൽ ”Donald Trump vs. the United States of America” എന്ന തലക്കെട്ടിൽ ഡൊണാൾഡ് ട്രെമ്പ് എന്ന പൊങ്ങച്ചക്കാരനും വംശവെറിയനും നിരവധി ലൈംഗിക പീഡന പരാതികളിലെ വില്ലനുമായ അമേരിക്കൻ പ്രസിഡന്റിനെ നാൽപതു സെന്റൻസുകളിൽ അക്കമിട്ട് നിരത്തി പൊളിച്ചടുക്കുന്നത് സംഘമിത്രങ്ങൾ സമയം കിട്ടുമ്പോൾ വായിക്കുമല്ലോ .ലിങ്ക് തരാം https://www.nytimes.com/…/opinion/trump-ukraine-whistle-blo…

വലതുപക്ഷ രാഷ്ട്രീയത്തെ മുറുകെപ്പിടിക്കുന്നവരായ ‘മോദി-ട്രെമ്പ്’ മാരുടെ ‘കൃഷ്ണക്കുറുപ്പ്-കോമക്കുറുപ്പ്’ ടൈപ്പ് കെട്ടിപിടിയും പരസ്പരം പുകഴ്ത്തലുകളും കണ്ടിട്ട് ഫയൽമാൻ ജയിച്ചേ എന്ന് വിളിക്കുന്നവരോട് ഇതിനപ്പുറം വേറെ എന്ത് പറയാൻ Rejeesh Palavila

ഈ കാണുന്നത് പണ്ട് അമേരിക്കയിൽ "ഇന്ത്യൻ പ്രധാനമന്ത്രിക്ക് " ക്യാഷ് ഇറക്കാതെ കിട്ടിയ സ്വീകരണം
ഈ കാണുന്നത് പണ്ട് അമേരിക്കയിൽ “ഇന്ത്യൻ പ്രധാനമന്ത്രിക്ക് ” ക്യാഷ് ഇറക്കാതെ കിട്ടിയ സ്വീകരണം
Advertisements