മുസ്ലിങ്ങളെ, മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ ആക്രമിക്കുന്നത് ആർ എസ് എസ് ഭീകരന്മാരും, പോലീസുകാരും ഒരുമിച്ചു ചേർന്നാണ്

0
119
Reji Dev
ആദ്യം മുതലേ പറഞ്ഞത് പൊലെ ഇതൊരു മുസ്ലിം പ്രശ്നമാണ്. സെക്കുലർ ആയ ഈ രാജ്യത്ത് മുസ്ലിങ്ങളെ മാത്രം ശത്രുപക്ഷത്ത് നിർത്തി വംശഹത്യ നടത്തുന്ന മനോനിലയും വ്യവസ്ഥിതിയും നിലനിൽക്കുന്നത് കൊണ്ടാണ് ഇതൊരു ഭരണഘടനാ ലംഘനമാകുന്നത്. മുസ്ലിം ആയത് കൊണ്ടു മാത്രം മുസ്ലിങ്ങൾ കൊല്ലപ്പെടുന്നത് കൊണ്ടാണ് ഇതു ഗാന്ധിയും -അംബേദ്കറും -നെഹ്രുവും -പെരിയാറും ഒക്കെ സ്വപ്നം കണ്ട ഇന്ത്യയിലെ നിന്ന് വ്യത്യസ്തമാകുന്നത്.
മുസ്ലിങ്ങളെ, മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ ആക്രമിക്കുന്നത് ആർ എസ് എസ് ഭീകരന്മാരും, പോലീസുകാരും ഒരുമിച്ചു ചേർന്നാണ്. അവരെ കൊല്ലുക മാത്രമല്ല അവരുടെ സമ്പത്ത് തീവെച്ചു നശിപ്പിക്കുന്നു, കൊള്ളയടിക്കുന്നു, സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നു. ഒരു ജനതയെ തലമുറകളോളം തകർക്കുക എന്ന ലക്ഷ്യമാണത്തിനു.
ഇനിയും ഇതൊരു ഭരണഘടനാ പ്രശ്നമാണെന്ന് പറഞ്ഞു ലഘൂകരിക്കുന്ന, ഇസ്ലാമിക മുദ്രാവാക്യങ്ങൾ വിളിക്കുന്നതിൽ പ്രശ്നം കാണുന്ന, ജാതി മത വർഗ്ഗ ഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണെന്ന് പറയുന്നവർ ദയവു ചെയ്ത് അതു തിരുത്തണം. പരസ്യമായി കൊല്ലപ്പെടുന്ന ഒരു സമൂഹത്തിനോട് രാഷ്ട്രീയ ശരികളും, സെക്യൂലറിസവും, ഇസങ്ങളും പറയുന്നത് അര്ഥശൂന്യമാണ്‌. ഈ സെക്കുലറിസം നിലനിൽക്കുന്നത് തന്നെ അവരുടെ ചോരയ്ക്ക് മുകളിലാണെങ്കിൽ ആദ്യം മാറേണ്ടത് ആ സെക്യൂലറിസമാണ്.
ഹിന്ദുക്കളുടെ വീട്ടിൽ കാവിക്കൊടി നാട്ടി അടയാളപ്പെടുത്തിയാണ് വംശഹത്യ. അവർ ടാർഗറ്റ് ചെയ്യുന്നവരിൽ ഈ രാജ്യത്തെ ലീഗുകാരനും, ജമാ അത്തുകാരനും, എസ് ഡി പി ഐ ക്കാരനും, സുന്നിയും, ഷിയായും, അഹമ്മദിയ്യയും, സ്ത്രീയും പുരുഷനും, queer വ്യക്തികളും എല്ലാമുണ്ട്. ദയവു ചെയ്തു അഭിപ്രായ വ്യത്യാസങ്ങൾ മറന്നു ഒന്നിക്കുക. ഒന്നിക്കുക. ഒന്നിക്കുക.
പത്ത് വയസ്സുള്ള കുട്ടികളെ പോലും മുസ്ലിങ്ങളെ ആക്രമിക്കാൻ പ്രാപ്തരാക്കുന്ന തരത്തിലുള്ള വെറുപ്പ് ഒരു വശത്ത് പടരുമ്പോൾ ആരെയും കുറ്റപ്പെടുത്താനോ, ഭാഷ കടുപ്പിക്കാനോ തോന്നുന്നില്ല. ഒന്നിക്കുക. അവരവരുടെ വീടുകളിലും നാടുകളിലും മുസ്ലിങ്ങൾക്കായി നില കൊള്ളുക.