അലി ഞാൻ എന്ന പ്രേക്ഷകന് 100 % സംതൃപ്തി നൽകുന്നതായിരുന്നില്ല

0
193

Rejil Lal

ഇതിനോടകം ഒരുപാട് റിവ്യൂ വന്നു കഴിഞ്ഞു വളരെ വൈകിപോയി എന്നറിയാം .വ്യക്തിപരമായി തോന്നിയ കുറച്ച് കാര്യങ്ങൾ മാത്രം പറയാം.

  1. ആദ്യത്തെ പന്ത്രണ്ട് മിനുട്ട് സിങ്കിൾ ഷോട്ടിനെക്കുറിച്ച് ഒരുപാട് നല്ല അഭിപ്രായം കണ്ടു. അതിപ്പോൾ സിങ്കിൾ ഷോട്ട് ആയി എടുത്തില്ലെങ്കിലും സിനിമയുടെ pace നെ അല്ലെങ്കിൽ ആസ്വാദന നിലവാരത്തെ ഒരു രീതിയിലും ബാധിക്കില്ല മാത്രമല്ല സിങ്കിൾ ഷോട്ട് അല്ലെങ്കിൽ ഒരോ Charectors നും അവരുടെ emotions ഇതിലും നന്നായി സ്ക്രീനിൽ കൊണ്ടുവരുവാൻ കഴിയുമായിരുന്നു എന്നാണ് വ്യക്തിപരമായ അഭിപ്രായം.സിങ്കിൾ ഷോട്ടിൽ എടുത്തോ ഇല്ലയോ എന്നത് സാധാരണ പ്രേക്ഷകന് അറിയേണ്ട കാര്യമില്ല സിനിമ നല്ലതോ അല്ലയോ എന്നത് ഒരിക്കലും ആദ്യത്തെ പന്ത്രണ്ട് മിനുട്ടിനെ ആശ്രയിച്ചാവില്ല. ഭാവിയിൽ സിനിമ ചെയ്യാൻ താല്പര്യമുള്ള പുതിയ സംവിധായകർക്ക് അങ്കമാലി ഡയറീസും മാലിക്കും ഒരു റഫറൻസ് ആയി എടുക്കാം പക്ഷേ ക്യാമറയ്ക്ക് പുറകിൽ ഉള്ള കാര്യങ്ങളെക്കുറിച്ച് bothered അല്ലാത്ത സാധാരണ പ്രേക്ഷകർ ആദ്യത്തെ പന്ത്രണ്ട് മിനുട്ടിനെ അല്ല മറിച്ച് total സിനിമയെ ആണ് വിലയിരുത്തുക.
  2. ഇന്ത്യൻ ഗ്യാങ്സ്റ്റർ സിനിമകളിൽ ഏറ്റവും നല്ലഒരു പാഠപുസ്തകം ആയ Gangs of wasseypur total running time അഞ്ച് മണിക്കൂറിൽ കൂടുതൽ ഉണ്ടായിരുന്ന ഒരു സിനിമ ആയിരുന്നു. അതിൽ മനോജ് ബാജ്പേയിയുടെ കഥാപാത്രം മരിക്കുന്ന സീനിൽ കട്ട് ചെയ്ത് അത് രണ്ട് ഭാഗങ്ങൾ ആയി റിലീസ് ചെയ്യുകയായിരുന്നു. മാലിക് സിനിമ ഒട്ടും ബോർ അടിക്കുന്നില്ല എന്നത് സത്യം തന്നെ പക്ഷേ editing ൽ പല സ്ഥലങ്ങളിലും പല സീനുകളും running time കുറയ്ക്കാൻ കട്ട് ചെയ്തു എന്ന് ഉറപ്പാണ്. ഫഹദിൻറെ കഥാപാത്രത്തിൻറെ past വളരെ വേഗത്തിൽ കാണിച്ചതുപോലെ തോന്നി. ഇത് സ്ക്രിപ്റ്റിലുള്ള കാര്യം wide ആയി അവതരിപ്പിച്ച് running time കൂടിയാൽ രണ്ട് സിനിമയായി കാണിച്ച് മലയാളത്തിൽ പുതിയ ഒരു trend കാണിക്കാം ആയിരുന്നു. സിനിമയുടെ pace വളരെ കൂടുതൽ ആയത് ചില സ്ഥലങ്ങളിൽ continuity യെ ബാധിച്ചതായി തോന്നി. സംവിധായകൻ running time നെക്കുറിച്ച് bothered ആവേണ്ട കാര്യം ഇല്ലായിരുന്നു എങ്കിൽ നടന്ന സംബവം ആണെങ്കിൽ കൂടി അതിൻറെ ഭീകരത ഇതിലും നന്നായി execute ചെയ്യാൻ പറ്റുമായിരുന്നു.

  3. വട ചെന്നയ് നായകൻ എന്നീ സിനിമകളുമായി താരതമ്യം ചെയ്യുന്നതായി കണ്ടു.എനിക്ക്‌ ഈ സിനിമ 1980 കാലഘട്ടങ്ങലിലെ ഐ വി shashi സിനിമകളെ പോലെ ആണ് തോന്നിയത്.പ്രത്രേകിച്ച് നായകൻറെ സാമ്പത്തിക വളർച്ചയുടെ കാലഘട്ടവും കള്ളക്കടത്തും ഓലപുരയിലെ താമസവും . വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും കടപ്പുറത്തെ സെറ്റ് ഒക്കെ വളരെ artificial ആയി തോന്നി.

  4. സിനിമയിലെ രാഷ്ട്രീയം കൊടിയുടെ നിറം ചുവപ്പായി തന്നെ കാണിക്കാൻ സംവിധായകൻ ധൈര്യം ഇല്ലാഞ്ഞിട്ടാണോ അതോ അന്നത്തെ ആഭ്യന്തരത്തെ വെള്ള പൂശൽ ആണോ ഉദ്ദേശം എന്ന് അറിയില്ല . ഇരുവർ സിനിമ തമിഴ് നാട് politics കാരണം MGR നു പകരം കരുണാനിധിക്ക് പ്രാധാന്യം നൽകി സിനിമയിൽ additional scenes കൂട്ടി ചേർത്തപ്പോൾ മാത്രം ആണ് റിലീസ് ചെയ്യാൻ സമ്മതിച്ചത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . ഇത് 2009 ൽ നടന്ന സംഭവം വസ്തുത എല്ലാവർക്കും അറിയാം എന്നിരിക്കെ കൊടിയുടെ നിറം പച്ചയാക്കി കാണിച്ച് തെറ്റുകൾ ഒരു സമൂഹത്തിൻറെ മുകളിൽ അടിച്ചേല്പിച്ച് പച്ചയായ ആവിഷ്കാര സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞാൽ അത് എല്ലാവർക്കും അംഗീകരിച്ചുതരാൻ പറ്റില്ല.യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ആകുമ്പോൾ നടന്ന സംഭവത്തോട് പകുതി പോലും സംവിധായകന് നീതി പുലർത്താൻ സാധിച്ചില്ല.

  5. ഇനി അഭിനയത്തെക്കുറിച്ച് പറഞ്ഞാൽ ഫഹദ് റേഞ്ചുള്ള ഇത്ര വലിയ കഥാപാത്രങ്ങൾ ചെയ്താൽ script Selection ൽ ഭാവിയിൽ വളരെ പാട്പെടും. ഇനി അടുപിച്ച് മൂന്ന് നാല് സിനിമയിൽ ഗ്രാഫ് താഴെ പോയാൽ ഈ തലയിൽ വച്ച് നടക്കുന്ന പ്രേക്ഷകർ തന്നെ പിടിച്ച് മുലയ്ക്ക് ഇരുത്തും. മഹേഷിൻറെ പ്രതികാരത്തിന് തൊട്ട് മുൻപ് ഉള്ള അവസ്ഥ പരിശോധിച്ച് നോക്കിയാൽ മതി. ഡയമണ്ട് നെക്ലൈസും 22FK യും ചെയ്ത ഫഹദിൻറെ ഗ്രേഡ് പിന്നെ വന്ന മൂന്ന് നാല് സിനിമകളിൽ താഴെ പോയപ്പോൾ പ്രേക്ഷകർ പിടിച്ച് മൂലയ്ക്കിരുത്തി.ഫഹദിനെ രക്ഷിക്കാൻ മഹേഷിൻറെ പ്രതികാരം വേണ്ടി വന്നു.നല്ല depthഉള്ള കഥാപാത്രം ആണെങ്കിലും അലി ഞാൻ എന്ന പ്രേക്ഷകനെ 100 % സംതൃപ്തി നൽകുന്നതായിരുന്നില്ല.ചിലപ്പോൾ അവാർഡുകൾ കിട്ടിയേക്കാം പക്ഷേ കുറച്ച് വർഷം കഴിഞ്ഞ് ഇറങ്ങിയിരുന്നെങ്കിൽ പുള്ളിയുടെ കൈയിൽ നിന്നും ഇതിലും നല്ല output കിട്ടിയേനെ. നിമിഷയിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാൻ ഇല്ല എന്നും മലയാളം സിനിമ ഇന്നും കടുത്ത നായിക ദാരിദ്ര്യത്തിലാണെന്നും മനസ്സിലായി.പഞ്ച് ഡയലോഗ് പറയുന്ന സ്ഥലങ്ങളിൽപോലും dialogue delivery വളരെ ശോകം. ഇത്രയും ശക്തനായ അലിയുടെ ഭാര്യയുടെ കഥാപാത്രം ചെയ്യാൻ ചുരുങ്ങിയത് ഒരു മഞ്ജു വാര്യർ എങ്കിലും വേണമായിരുന്നു. ഇരുപത്തിയഞ്ച് താഴെ സിനിമകൾ മാത്രം ചെയ്ത് കളം വിട്ട മഞ്ജു വാര്യർക്ക് തിരിച്ച് വന്നപ്പോൾ തുടർച്ചയായി നല്ല കഥാപാത്രങ്ങൾ കിട്ടുന്നത് അവരുടെ അഭിനയം കൊണ്ട് മാത്രമല്ല അത് മലയാളം സിനിമയിലെ നായിക ദാരിദ്ര്യത്തെയാണ് സൂചിപ്പിക്കുന്നത്.വിനയ് ഫോർട്ട് ഉൾപ്പെടെ മറ്റ് എല്ലാവരുടെയും performance നല്ലതായിരുന്നു. BGMസിനിമയുടെ മൂഡിനെ നന്നായി സഹായിച്ചിട്ടുണ്ട്.

യഥാർത്ഥ സംഭവം ആണെന്ന വസ്തുത മാറ്റിവച്ച് കണ്ടാൽ സിനിമ ഒട്ടും ബോർ അടിക്കുന്നില്ല.പ്രത്യേകിച്ച് രണ്ടേ മുക്കാൽ മണിക്കൂറിനടുത്ത് running time ഉള്ള ഒരു സിനിമ ഒട്ടും lag ഇല്ലാതെ അവതരിപ്പിക്കാൻ പറ്റിയിട്ടുണ്ട്. അത് കൊണ്ട് തന്നെ real incident നെക്കുറിച്ച് bothered അല്ലാത്ത പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ ഉള്ളതൊക്കെ ഈ സിനിമയിൽ ഉണ്ട്. സിനിമ സംവിധായകൻറെ ആവിഷ്കാര സ്വാതന്ത്ര്യം തന്നെയാണ് എന്നിരുന്നാലും ചരിത്രത്തോട് പകുതിപോലും നീതി പുലർത്താൻ സംവിധായകന് പറ്റിയിട്ടില്ല എന്നതാണു വസ്തുത .