Rejin S Babu
പ്രിയ സുഹൃത്തുക്കളെ നിങ്ങളിൽ പലരെയും പോലെ പോലെ തന്നെ ഒരുപാട് സിനിമ മോഹവുമായി നടന്ന ഒരാളാണ് ഞാൻ. 2012 മുതൽ പല സംവിധായകരുടെയും, ആർട്ടിസ്റ്റുകളുടെയും നിർമ്മാതാക്കളുടെയും അടുത്ത് പല പ്രോജകറ്റുകളും സംസാരിച്ചിട്ടുണ്ട് എന്റെ കൊഴപ്പം കൊണ്ടോ അതോ സമയത്തിന്റെ കളി കൊണ്ടോ ഇപ്പൊ നടക്കും നടക്കും എന്ന തോന്നൽ അല്ലാതെ ഒന്നും വർക്ക് ഔട്ട് ആയില്ല. വർഷങ്ങൾ പലതും കഴിഞ്ഞു കൂടെ പഠിച്ചവർ ഒക്കെ ഒരു വിധം വെൽ സെറ്റിൽഡ് ആയപ്പോൾ എന്റെ അലച്ചിൽ കണ്ട് മടുത്ത അവർ ഒടുക്കം എന്നോട് പറഞ്ഞു നീ ഒരു പ്രൊജക്റ്റ് പെട്ടന്ന് ഉണ്ടാക്ക് ഇത് നമുക്ക് തന്നെ ചെയ്യാം എന്ന്.. ആ തീരുമാനത്തിനെ പിന്തുണക്കാൻ ഒന്ന് രണ്ട് NRI സുഹൃത്തുക്കളും സമ്മതിച്ചപ്പോൾ എന്റെ മനസ്സിൽ ഉരുതിരിഞ്ഞ ആശയമാണ് പെൻണ്ടുലം എന്ന സിനിമ
തിരക്കഥ എല്ലാം കഴിഞ്ഞ് കാസ്റ്റിംഗ് സമയത്താണ് അടുത്ത വെല്ലുവിളി നേരിട്ടത് സാധാരണ മലയാള സിനിമയിൽ അധികം ആരും പറയാത്ത ടൈം ട്രാവൽ ലൂസിഡ് ഡ്രീംമിങ് ഇങ്ങനെ ഉള്ള പ്രമേയങ്ങളിലൂടെ പുരോഗമിക്കുന്ന കഥ ആയതിനാൽ സ്റ്റോറി നരേറ്റ് ചെയ്യുമ്പോൾ വളരെ എക്സൈറ്റെഡ് ആയി കേട്ടിരുന്ന പല ആർട്ടിസ്റ്റുകളും ഇത് സിനിമയായി വന്നാൽ വർക്ക് ഔട്ട് ആകുമോ, ഇത്തരം പ്രമേങ്ങൾക്ക് മലയാളത്തിൽ സ്വീകാര്യത കിട്ടുമോ എന്നുള്ള ആശങ്കയും ഭയന്ന് കൈ തരാൻ മടിച്ചു.. ചിലർ അടുത്ത സിറ്റിങ്ങിൽ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തി വരാൻ നിർദേശിച്ചു.. സിറ്റിങ്ങുകൾ പലതും കഴിഞ്ഞെങ്കിലും ഒന്നും തീരുമാനത്തിൽ എത്തിയതുമില്ല. അങ്ങനെ ഇരിക്കുന്ന സമയത്താണ് ഫ്രൈഡേ ഫിലിം ഹൌസിൽ പോയി വിജയ് ബാബു വിനോട് കഥ പറയുന്നത്.
ഞാൻ കഥ പറയുന്നതിനിടയിൽ ഒരു തവണ പോലും അദ്ദേഹം മൊബൈലിൽ വന്ന കോളുകൾ അറ്റൻഡ് ചെയ്തില്ല, വാട്സ്ആപ്പ് തുറന്നില്ല കഥ പറഞ്ഞത് അതീവ ശ്രദ്ധയോടെ കേട്ടിരുന്നു ഒടുക്കം കഥ പറഞ്ഞ് തീർന്നപ്പോൾ പുള്ളി ഒരു കൺഫ്യുഷനും കൂടാതെ പറഞ്ഞു നമുക്കിത് ജനുവരിയിൽ തുടങ്ങാം. ചുമ്മാ പറഞ്ഞതായിരിക്കും എന്ന് മനസ്സിൽ ആദ്യം കേട്ടപ്പോൾ തോന്നിയെങ്കിലും ഇറങ്ങാൻ നേരം മറ്റു കാസ്റ്റിങ് നു എന്തേലും ബുദ്ധിമുട്ട് വരികയാണെങ്കിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ പേര് ഉപയോഗിച്ച് കൊള്ളു എന്ന് കൂടി പറഞ്ഞപ്പോൾ ഞാനും മനസ്സിൽ ഉറപ്പിച്ചു ഇത് നടക്കും… അതെ അങ്ങനെ പെൻണ്ടുലം എന്ന സിനിമ സംഭവിക്കുക തന്നെ ചെയ്തു കൊറോണയുടെ വിവിധ ഘട്ടങ്ങളിൽ വിലക്ക് കിട്ടുകയും പിന്നെ ഒട്ടും പ്രതീക്ഷിക്കാതെ മറ്റൊരു പ്രതിസന്ധി വന്ന് മുന്നിൽ പെട്ട് എന്ത് ചെയ്യണം എന്നറിയാതെ വഴിയരികിൽ കിതച്ചു കിടന്നെങ്കിലും കിതപ്പുകൾ എല്ലാം കുതിപ്പിലേക്കുള്ളതാണെന്ന ഊർജത്തോടെ മുന്നോട്ട് നടന്ന് സിനിമയുടെ എല്ലാ ജോലികളും ഇപ്പോൾ പൂർത്തിയാക്കിയ വിവരം ഈ സിനിമയുടെ ട്രൈലെർ പങ്ക് വെച്ചു കൊണ്ട് ഞാൻ അറിയിച്ചു കൊള്ളട്ടെ.