രജിത് ലീല രവീന്ദ്രൻ

നീതുവിന്റെ വീട്ടിൽ വെൽഡിങ് ജോലിക്ക് പോയ അനുരാഗ് നീതുവിനോട് ചോദിക്കുന്നു. നീതു ഇപ്പോൾ ചിത്രം വരയ്ക്കാറില്ലേ. അതിന് ഞാൻ വരയ്ക്കാറില്ലല്ലോ എന്നാണ് നീതുവിന്റെ മറുപടി. അല്ല,പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ മതമൈത്രി പരിപാടിയിൽ നീതു പള്ളീൽ അച്ചനും,പൂജാരിയും, മുക്രിയും തോളത്ത് കയ്യിട്ടു നിൽക്കുന്ന പടമല്ലേ വരച്ചത്,ഞാൻ വരച്ചത് സരസ്വതിയുടെ മടിയിൽ കിടന്നുറങ്ങുന്ന ഉണ്ണിയേശുവിന്റെ ചിത്രമാണ്. എനിക്ക് പ്രോത്സാഹന സമ്മാനവും കിട്ടി.

ഇതൊക്കെ പണ്ടേക്ക് പണ്ടേ നടന്നതല്ലേ, എങ്ങനെയാണ് ഇപ്പോഴും ഇത്ര ഓർമിച്ചിരിക്കാൻ പറ്റുന്നത്, നല്ല ഓർമ്മയാണല്ലോ എന്ന് നീതു പറയുമ്പോൾ അനുരാഗ് ചിരിയിൽ മറുപടി നൽകുന്നു.മിക്കവാറും പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ പഠനം അവസാനിപ്പിക്കേണ്ടി വന്ന വ്യക്തിയായിരിക്കണം അനുരാഗ്. അങ്ങനെയുള്ളവരിലാണ് സ്കൂൾ ഓർമ്മകൾ ഇത്ര സജീവമായി കണ്ടിട്ടുള്ളത്. പത്താംക്ലാസോടുകൂടി വിദ്യാഭ്യാസത്തോട് വിട പറഞ്ഞ സഹപാഠികളെ വർഷങ്ങൾക്കുശേഷം കാണുമ്പോൾ ഞാൻ അത്ഭുതത്തോടെ ഓർക്കാറുണ്ട് സ്കൂൾ കാലത്തെ എത്ര ചെറിയ ചെറിയ കാര്യങ്ങളും കൃത്യമായും, മിഴിവോടുകൂടിയുമവർ ഓർത്തിരിക്കുന്നു എന്ന്.

യൂട്യൂബിൽ ‘അനുരാഗ് എൻജിനീയറിങ് വർക്ക്’ 30 മിനിറ്റ് മാത്രമുള്ള മലയാളം ഷോർട്ട് ഫിലിം ആണ്. ഒരു നാട്ടിൻപുറത്ത് നടക്കുന്ന പ്രണയമാണ് മെയിൻ എങ്കിലും,അമ്മയും മകനും തമ്മിലുള്ള ബന്ധം, വാട്സാപ്പ് സ്റ്റാറ്റസുകൾ, ഫോണിലെ റിങ്ടോണുകൾ, ടൂർ, ഭക്ഷണം ഇതെല്ലാമുണ്ട്. ചെറിയ ചെറിയ ലോകങ്ങൾ, ചെറിയ ചെറിയ ആഗ്രഹങ്ങളുള്ള ജീവിതങ്ങൾ, മനുഷ്യരുടെ സന്തോഷവും, ദുഖവും, ചിരിയും, ദേഷ്യവും, കണ്ണീരും. കത്തി നിൽക്കുന്ന വെയിലിൽ വറ്റി വരണ്ടൊരു ഭൂപ്രദേശത്തിലെ മണ്ണിന്റെ മണവും, കാറ്റിലെ പൊടിയും, ചൂടിന്റെ പൊള്ളിച്ചയും സ്ക്രീനിൽ നിന്നും പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്, ഒപ്പം കുറേ മനുഷ്യരും.ലിങ്ക് കമന്റ് ബോക്സിൽ. മസ്റ്റ്‌ വാച്ച്.

Leave a Reply
You May Also Like

മഖ്ബൂല്‍ സല്‍മാന്‍ വേട്ടക്കാരനാകുന്ന ഇര യൂട്യൂബില്‍..

എടുത്ത് പറയേണ്ടത് മഖ്ബൂല്‍ സല്‍മാന്‍ എന്ന നടന്റെ ഇതുവരെ കാണാത്ത രൂപഭാവങ്ങളാണ്.

ജോണി ലിവര്‍ ക്രിക്കറ്റ്‌ കമന്ററി നടത്തിയാല്‍ [വീഡിയോ]

പ്രശസ്ത ബോളിവുഡ് താരം ജോണി ലിവര്‍ ക്രിക്കറ്റ്‌ കമന്ററി നടത്തിയാല്‍ എങ്ങിനെയുണ്ടാകും ? യൂട്യൂബില്‍ ജോണി ലിവരുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ആണ് നമുക്ക്‌ ഈ വീഡിയോയിലൂടെ കാണാന്‍ കഴിയുക.

സ്കൈപ്പില്‍ വീഡിയോ ചാറ്റ് ചെയ്യുന്ന നായകള്‍; യുട്യൂബ് വൈറല്‍ വീഡിയോ

ഇന്ന് വീഡിയോ ചാറ്റിംഗിനായി ലോകത്തില്‍ ഏറ്റവും അധികം പേര്‍ ഉപയോഗിക്കുന്ന മാര്‍ഗമാണ് സ്കൈപ്പ്. ഫേസ്ബുക്കും ഗൂഗിള്‍ പ്ലസും ഇതിനെ മറികടക്കുവാന്‍ നോക്കുന്നുണ്ടെങ്കിലും സ്കൈപ്പ് തന്നെയാണ് പുലി. സ്കൈപ്പ് ഒരു സംഭവമാണെന്ന് നായകള്‍ വരെ സമ്മതിച്ചു തരുന്ന കാലമാണിത് എന്ന് മനസിലാക്കുമ്പോള്‍ ആണ് നമുക്ക് കൂടുതല്‍ സന്തോഷം വരിക. സ്കൈപ്പില്‍ പരസ്പരം വീഡിയോ ചാറ്റ് ചെയ്യുന്ന രണ്ടു നായകളെ കാണൂ.

കുറച്ചു നല്ല ശമാര്യാക്കാര്‍…

ഇന്നത്തെ ലോകം അക്രമത്തിന്‍റെതാണ്. പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലുമെല്ലാം നിറഞ്ഞു നില്‍കുന്നത് ഈ അവസ്ഥ തന്നെയാണ്. കണ്മുന്നില്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് അപ്പാടെ പകര്‍ത്തുന്ന യുവ തലമുറയും.