മയ്യഴിപ്പുഴയുടെ കഥാകാരന് തിരക്കഥ രചന വഴങ്ങുന്നില്ലെന്നാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ കണ്ടാൽ മനസിലാകുന്നത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
225 VIEWS

Rejith Leela Reveendran

തിയേറ്ററിൽ നിന്ന് കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയും, ഒട്ടും ഇഷ്ടപ്പെടാതിരുന്ന സിനിമയും സംവിധാനം ചെയ്തത് ഒരേയാളാണ്. സുകൃതവും, സ്വയംവരപന്തലുമാണാ സിനിമകൾ. സംവിധായകന്റെ പേര് ഹരികുമാറെന്നും.അദ്ദേഹം സംവിധാനം ചെയ്ത പുതിയ സിനിമയാണ് ‘ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’.
മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ അതെ പേരിലുള്ള കഥയെ അധികരിച്ചുണ്ടായ സിനിമ. അദ്ദേഹം ആദ്യമായി തിരക്കഥ എഴുതുന്നതും ഈ സിനിമയ്ക്കായാണ്.

മയ്യഴിപ്പുഴയുടെ കഥാകാരന് തിരക്കഥ രചന വഴങ്ങുന്നില്ലെന്നാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ കണ്ടിറങ്ങിയപ്പോൾ ആദ്യം തോന്നിയത്. ആദ്യ സീനിൽ തന്നെ ജനാർദ്ദനൻ ‘ നാടൻ ഫ്രഞ്ച് സായിപ്പായി’ ദിവ്യ മോൾ എന്തിയേ എന്ന് അന്വേഷിച്ച് മാഹിയിലെ തെരുവോരങ്ങളിലൂടെ നടന്നു, ഒടുവിൽ ദിവ്യമോൾ ഓട്ടോ റിക്ഷയുടെ പേരാണെന്ന് പ്രേക്ഷകർ അറിയുമ്പോൾ തുടങ്ങിയ ആർട്ടിഫിഷ്യലിറ്റി സിനിമയുടെ അവസാനം വരെ നിലനിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

മോളെ സ്കൂളിൽ വിടുന്ന സീനിലും, പിന്നീട് മകൾ മരിച്ച സീനിലും ഭാവ മാറ്റങ്ങളേതുമില്ലാതെ സ്വാസിക അത്ഭുതപെടുത്തി. ആൻ അഗസ്റ്റിൻ കുറേ കാലങ്ങൾക്ക് ശേഷമുള്ള തിരിച്ചു വരവായത് കൊണ്ട് മാത്രം നിരാശപ്പെടുത്തിയില്ല. സിനിമയിലെ നായകനായ സജീവന് മുഖമുദ്രയായുള്ളത് മൊത്തത്തിൽ ഒരു താല്പര്യമില്ലായ്മയും ഉന്മേഷക്കുറവുമാണ്. ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യയിലെ’ മുഖ്യ നടനായ സുരാജിന്റെ ഈ സിനിമയിലെ അഭിനയം കണ്ടാൽ പുള്ളിക്ക്‌ ഒരു താല്പര്യക്കുറവുള്ളത് പോലെയാണ്, സജീവനെന്ന കഥാപാത്രം മടി കൈ വെടിഞ്ഞിട്ടും സുരാജെന്ന നടന് അതിനു സാധിക്കുന്നില്ല.

എന്താണ് സിനിമയുടെ കുഴപ്പമെന്ന് ചോദിച്ചാൽ സിനിമ ഒരു തലത്തിലും കാണികളോട് സംവദിക്കുന്നില്ല എന്നതാണ്. ലോകത്തുള്ള എല്ലാ ‘ക്‌ളീഷേകളെയും’ വെട്ടി കൂട്ടി ഈ സിനിമയിലിട്ടിട്ടുണ്ട്.ഇന്റർവെൽ ആകുമ്പോൾ തന്നെ കഥയും, വെടിയും തീർന്ന സിനിമയാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. പുതിയ സംവിധാന രീതികളും, വെടിച്ചില്ല് പോലുള്ള തിരക്കഥകളുമായി ചെറുപ്പക്കാർ മലയാളസിനിമയിൽ അരങ്ങു വാഴുമ്പോൾ എം മുകുന്ദനും ഹരികുമാറും നല്ലത് പോലെ ‘മിസ്ഫിറ്റ്’ആകുന്നുണ്ട്. നിരാശപ്പെടുത്തിയൊരു സിനിമ.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്