കാണേണ്ട സീരിസാണ് യൂട്യൂബിൽ ലഭ്യമായ അഞ്ച് എപ്പിസോഡുകൾ ഉള്ള ‘ജബ്ല’

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
60 SHARES
722 VIEWS

ജബ്ല വെബ് സീരിസ് (സ്പോയ്ലർ അലേർട് )

രജിത് ലീല രവീന്ദ്രൻ

അച്ഛനും അമ്മയും അവരുടെ മൂന്നു മക്കളും. സ്നേഹിച്ച പുരുഷനെ വിവാഹം കഴിക്കുവാൻ വേണ്ടി വീടുവിട്ടിറങ്ങിപ്പോയ മകൾ.അവൾ പ്രസവശേഷം കുഞ്ഞുമായി തിരികെ വീട്ടിൽ വരികയാണ്. അച്ഛനും അമ്മയും ഇളയ സഹോദരനും എല്ലാം അവളെ സ്നേഹിക്കാൻ വീണ്ടും ആരംഭിച്ചിരുന്നു. എന്നാൽ സഹോദരിയുടെയോ,കുഞ്ഞിന്റെയോ മുഖത്തേക്ക് ചേട്ടനായ ജെറിന്റെ കണ്ണുകളെത്തുന്നില്ല. ആരെല്ലാം ക്ഷമിച്ചാലും അയാൾ അവളോടൊപ്പമേയില്ല.

വീട്ടു മുറ്റത്തെ അയയിൽ നിറഞ്ഞു നിന്ന്, കാറ്റത്താടുന്ന കുഞ്ഞുടുപ്പുകളെ (ജബ്ലാ) പോലെ ആ വീടും, കുഞ്ഞു വന്നെത്തിയ സന്തോഷത്തിൽ നിറയുകയാണ്. എന്നാൽ ആങ്ങളയ്ക്കും, പെങ്ങൾക്കുമിടയിൽ നിറഞ്ഞു നിൽക്കുന്ന കൊടിയ മൗനവും, ശൈത്യവും ഷെല്ലിയുടെയും, ദേവസിയുടെയും വീടിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്.

അപ്പന്റെയും , അമ്മയുടെയും ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ നീ ക്ഷമിച്ചേക്കൂ എന്ന് ജെറിനോട് അവന്റെ അമ്മ പറയുന്നത് , സഹോദരനും, സഹോദരിയും സംസാരിക്കാനുള്ള സാധ്യത കണ്ട് അപ്പനും, അമ്മയും തമ്മിൽ തമ്മിൽ നോക്കി ചിരിക്കുന്നത്, വീട്ടിൽ വന്നു നാളുകൾക്ക് ശേഷം മകളിൽ നിന്നുണ്ടാകുന്ന പാട്ടിൽ ആ വീട് ഉണർന്നിരിക്കുന്നത്, ഗർഭിണിയായിരിക്കുന്ന സമയത്ത് തന്റെ അമ്മയെ എങ്ങനെയൊക്കെയാണ് മിസ്സ്‌ ചെയ്തതെന്ന് മകൾ പറയാതെ പറയുന്നത്, ‘ജബ്ലയിൽ’ നമ്മുടെ മനസ്സിന് ഇടർച്ച വരുത്തുന്ന കഥാ മുഹൂർത്തങ്ങൾ നിരവധിയാണ്.

ഒരു വെബ് സീരിസിൽ നിന്നൊരിക്കലും പ്രതീക്ഷിക്കാത്ത അതിഗംഭീര മേക്കിങാണ് കരിക്ക് ടീമിൽ നിന്നു വരുന്ന ഫ്ളിക്കിലെ ‘ജബ്ലാ’യുടേത്. പ്രസവം കഴിഞ്ഞു നിൽക്കുന്ന ഷെറിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഭാവത്തിലും, നടത്തത്തിലും എത്ര കൃത്യമായാണ് പ്രസവ ശേഷമുള്ള സ്ത്രീയായി മാറുന്നത്. ജെറിൻ ആയ കിരൺ ഉൾപ്പെടെ എല്ലാവരും മികച്ച അഭിനയമാണ് പുറത്തെടുത്തത്. ഒരു ക്രിസ്ത്യൻ കുടുംബത്തിലെ കഥയുടെ ഡീറ്റൈലിങ് അതി സൂക്ഷ്മമായാണ് ചെയ്തിരിക്കുന്നത്. പരിണിത പ്രജ്ഞനായ കുടുംബ സിനിമാ സംവിധായകൻ സത്യൻ അന്തിക്കാടിനെ പോലുള്ളവർക്ക് ഇക്കാര്യത്തിൽ ‘ജബ്ളാ’ സംവിധായകൻ ബേസിൽ ഗർഷോം മാർഗദീപമാകുന്നു.

നമ്മുടെ വീട്ടിൽ കുടുംബാംഗങ്ങളെല്ലാം കുറെ കാലത്തേക്ക് ഒന്നിച്ചു താമസിക്കുകയാണ്. ചില സന്തോഷവും, വേദനയും, ആഗ്രഹങ്ങളും,നിരാശയുമെല്ലാം നമ്മൾ വീട്ടിലെല്ലാവരുടേതുമായിരുന്നു. ഓരോരുത്തരും എന്താണെന്നും, അവരുടെ സ്നേഹത്തിന്റെ മൂല്യമെന്തെന്നും നമ്മൾ എപ്പോളൊക്കെയോ തിരിച്ചറിയും. ഓരോരുത്തർ ഓരോ കാലങ്ങളിൽ സ്ഥിരമായോ, താൽക്കാലികമായോ വേർപിരിയും. ഏറ്റവും അടുപ്പമുള്ള ചിലർ ചെറിയ ചെറിയ പിണക്കങ്ങളിലൂടെ വലിയ വലിയ തർക്കത്തിലേക്കും, അപരിചിതത്വത്തിലേക്കും നടന്നു പോകും.വല്ലാത്തൊരു ജീവിതമാണ് നമ്മളിൽ പലരുടെതും. കാണേണ്ട സീരിസാണ് യൂട്യൂബിൽ ലഭ്യമായ അഞ്ച് എപ്പിസോഡുകൾ ഉള്ള ‘ജബ്ല’.ഒരു വലിയ കയ്യടി അവരർഹിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ