Rejith Leela Reveendran
തിയേറ്ററിൽ ജിത്തു മാധവൻ സംവിധാനം ചെയ്ത രോമാഞ്ചം എന്ന സിനിമ കാണുകയായിരുന്നു .സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ പേടിക്കണോ, അതോ ചിരിക്കണോ എന്നായി സംശയം. ഒടുവിൽ ഉള്ളിൽ പേടിച്ചുകൊണ്ട് പുറമേ ചിരിക്കുവാൻ തുടങ്ങി. പക്ഷേ,വെറും ചിരി ആയിരുന്നില്ല പൊട്ടിച്ചിരിയായിരുന്നത്, എന്നാൽ ഉള്ളിലുള്ളത് ചെറിയ പേടിയുമായിരുന്നില്ല.
ബാംഗ്ലൂരിലെ ഒരു വീട്ടിൽ താമസിക്കുന്ന അവിവാഹിതരായ പല മലയാളം സംസാരിക്കുന്ന ഏഴ് ചെറുപ്പക്കാരുടെ കഥയാണ് രോമാഞ്ചം. എത്രയോ വർഷങ്ങളായി ഒരുമിച്ചു താമസിക്കുന്നവർ എന്നു തോന്നിപ്പിക്കുന്ന രീതിയിൽ സ്വാഭാവിക അഭിനയത്തിലൂടെ ഓരോരുത്തരും മത്സരിച്ചു മുന്നോട്ട് നടക്കുകയാണ്. ഒറ്റ സീനിൽ അഭിനയിക്കാൻ വരുന്നവർ പോലും ‘എ ക്ലാസ്സ് ‘ അഭിനയമാണ് കാഴ്ച വെക്കുന്നത്.
മുൻകാല സിനിമകളിലെ അഭിനയത്തിന്റെ മങ്ങലിനെ മറികടന്നുകൊണ്ട് സൗബിൻ ഷാഹിർ എന്ന നടൻ അതിശക്തമായി തിരിച്ചു വരുന്ന സിനിമയാണ് രോമാഞ്ചം. അർജുൻ അശോകൻ സ്ക്രീൻ പ്രസൻസ് കൊണ്ടും അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും തന്റെ സാന്നിധ്യം അതിശക്തമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അർജുന്റെ ചിരി സിനിമയിൽ നല്ല ഭംഗിയായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സംവിധായകന്റെ മികവ് ആഖ്യാനത്തിലും, സിനിമയുടെ മൂഡിലും തെളിഞ്ഞു കാണാം.
റിലീസിംഗ് ദിവസത്തെ ഹൗസ്ഫുള്ളായ സെക്കന്റ് ഷോ തിരുവനന്തപുരം കലാഭവനിൽ അവസാനിക്കുമ്പോൾ ‘വി വിൽ ബി ബാക്ക് വിത്ത് രോമാഞ്ചം 2’ എന്ന് സ്ക്രീനിൽ തെളിയുമ്പോൾ ഉയരുന്ന കയ്യടിയുടെ ആരവവും, ആർപ്പുവിളികളും രോമാഞ്ചം എന്ന സിനിമയുടെ സർട്ടിഫിക്കറ്റുകളാണ്.ചിരിക്കാൻ ഇഷ്ടമുള്ളവർക്ക് ഇഷ്ടംപോലെ പൊട്ടി പൊട്ടി പൊട്ടിച്ചിരിക്കുവാനും, പ്രേത സിനിമകൾ കാണുവാൻ പേടിയുള്ളവർക്ക് വലിയ പേടിയില്ലാതെ കണ്ടിരിക്കുവാനും കഴിയുന്ന സിനിമയെന്ന നിലയിൽ രോമാഞ്ചം കാണേണ്ട സിനിമയാണ് .
ഇഷ്ടമുള്ളവർക്കൊപ്പം കൈയടിച്ചും, ഉറക്കെ ചിരിച്ചും, ബഹളമുണ്ടാക്കിയും കാണാൻ പറ്റുന്ന സിനിമയാണ്, സോ തിയേറ്റർ എക്സ്പീരിയൻസ് ഒരു ‘അന്യായ ഫീലാണ്’. എന്നാൽ ചിരിക്കാൻ മടിയുള്ള ബുദ്ധിജീവികൾ ‘പ്ലീസ് സ്റ്റേ ബാക്കേ’, ഇത് നിങ്ങൾക്കുള്ളതല്ല,കാരണം ചിരിയാണ് ‘ലിവരുടെ’ മെയിൻ