രജിത് ലീല രവീന്ദ്രൻ

‘ഭീഷ്മ പർവ്വത്തിലെ’ പീറ്ററായ ഷൈൻ ടോം ചാക്കോ കയറിയിരിക്കുന്നുണ്ട് ഒരു കസേരയിൽ. താൻ നിർമ്മിക്കുന്ന സിനിമയിലെ നൃത്തരംഗം കാണുവാനാണ് അയാൾ ഇങ്ങനെ ഇരിക്കുന്നത്.നൃത്തച്ചുവടുകളിൽ തൃപ്തി വരാതെ അയാൾ സ്റ്റെപ്പുകൾ കാണിച്ചു കൊടുത്തു തിരികെ വന്നിരിക്കുന്നു, ഡയറക്ടറോട് ചോദിക്കുന്നു, നിങ്ങൾക്കൊക്കെ എന്തറിയാമെന്ന് .സ്ക്രീനിൽ ആ നിമിഷം ഉണ്ടായിരുന്ന എല്ലാവരോടും ഷൈൻ എന്ന നടൻ തന്റെ അഭിനയത്തിലൂടെ ചോദിക്കുന്നതും ഇതേ ചോദ്യമാണ്.

പീറ്റർ എന്ന കഥാപാത്രത്തിൽ സ്വവർഗലൈംഗികതയുടെ ആഭിമുഖ്യമുണ്ടോ എന്നു സംശയിക്കുന്ന രീതിയിലുള്ള പ്രകടനം അയാളിൽനിന്നും ആ സമയം ഉണ്ടാകുന്നു. അതിനുമുമ്പ് ഭാര്യയോട് ഒട്ടും താല്പര്യം ഇല്ലാത്ത, പരിഗണന നൽകാത്ത ഭർത്താവായി, മമ്മൂട്ടിയുടെ മൈക്കിളിനോട് കടുത്ത പകയും, പ്രതികാരവും കൊണ്ടുനടക്കുന്ന ഒരാളായി എന്നാൽ മൈക്കിളിനെ നേരിൽ കാണുമ്പോൾ ഭയക്കുന്നയാളായി പീറ്ററുണ്ട്.
ഹോളിവുഡ് സിനിമയിൽ ലാറ്റിനമേരിക്കയിൽ നിന്നിറങ്ങി വന്ന അഭിനേതാവിനെ പോലെയുണ്ട് ‘ഭീഷ്മ പർവ്വത്തിലെ’ ഷൈൻ ടോം ചാക്കോ. അയാളുടെ ചലനങ്ങൾ, ഭാവങ്ങൾ. ഒപ്പം അഭിനയിക്കുന്നവർ വല്ലാതെ കഷ്ടപ്പെടുന്നുണ്ട് ആൾക്കൊപ്പം എത്താൻ.

ഷൈൻ അഭിനയത്തിന്റെ ഉയർന്ന നിലകളിലേക്ക് അനായാസം കയറി പോകുമ്പോൾ മികച്ച അഭിനേതാക്കളായി പേരെടുത്ത പലരും കിതക്കുന്നതായും, അവരുടെ അഭിനയം കുറച്ചു കൂടുതൽ നിറംമങ്ങുന്നതായും പ്രേക്ഷകന് തോന്നിയേക്കാം. മലയാള സിനിമകളിൽ മാത്രം അഭിനയിക്കേണ്ട ഒരാളല്ല ഷൈൻ ടോം ചാക്കോ എന്നുറപ്പിച്ചു പറയാം. അഭിനയത്തിന്റെയൊരു മാന്ത്രികത അയാൾക്ക് വശമുണ്ടെന്നും.

 

 

Leave a Reply
You May Also Like

മുറിവേറ്റ സിംഹത്തിൽ നിന്ന് ഗർജിക്കുന്ന സിംഹമായി തിരിച്ചെത്തിയ കഥ, ജന്മദിനാശംസകൾ ഫഹദ് …

“4 അല്ല 400 ആളുകൾ കുറ്റപ്പെടുത്താൻ ശ്രമിക്കും.. തളരരുത്, നാളെ 4000 ആളുകളെ കൊണ്ട് നല്ലത്…

ബോഡി ബില്‍ഡിംഗില്‍ കഴിവ് തെളിയിച്ച ശ്രീയ അയ്യര്‍ വിവാഹിതയായി

പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീയ അയ്യര്‍. അവതാരകയായി കടന്നുവന്ന ശ്രീയ പിന്നീട് ബോഡി ബില്‍ഡിംഗില്‍ കഴിവ് തെളിയിച്ച്‌…

അദ്ഭുതങ്ങളുടെ വിസ്മയലോകം: കല്‍ക്കിയുടെ ട്രെയിലര്‍ എത്തി

അദ്ഭുതങ്ങളുടെ വിസ്മയലോകം തന്നെയാണ് സംവിധായകന്‍ നാഗ് അശ്വിന്‍ സൃഷ്ട്ടിച്ചിരിക്കുന്നത്. 3 മിനിറ്റ് നീളമുള്ള ട്രയിലറില്‍ പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, ശോഭന, ദിഷ പട്ടാണി, കമല്‍ഹാസന്‍ തുടങ്ങിയവര്‍ എത്തുന്നു

”അഭിനയ മികവിന്റെ പാദമുദ്ര പതിപ്പിച്ച മുപ്പത്തിനാല് വർഷങ്ങൾ”

സഫീർ അഹമ്മദ് ”അഭിനയ മികവിന്റെ പാദമുദ്ര പതിപ്പിച്ച മുപ്പത്തിനാല് വർഷങ്ങൾ” ശൃംഗാരത്തിന്റെയും പശ്ചാത്താപത്തിന്റെയും മുദ്രകൾ ചാർത്തി…