നിങ്ങളിൽ പ്രണയം ഇപ്പോഴും ബാക്കിയുണ്ടോയെന്ന് അറിയാനൊരു എളുപ്പവഴിയുണ്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
258 VIEWS

Rejith Leela Reveendran

നിങ്ങളിൽ പ്രണയം ഇപ്പോഴും ബാക്കിയുണ്ടോയെന്ന് അറിയാനൊരു എളുപ്പവഴിയുണ്ട്. ആമസോൺ പ്രൈമിൽ ദുൽഖർ സൽമാന്റെ ‘സീതാരാമം’ എന്ന സിനിമ കാണുക. ഡബ്ബിങ് ആണെന്ന് തോന്നിക്കാത്ത രീതിയിലുള്ള നിലവാരമുള്ള മലയാളം ഓഡിയോയോടെ ഈ തെലുങ്ക് സിനിമ ലഭ്യമാണ്. മുന്നും,പിന്നും നോക്കാതെയുള്ള പ്രണയം,പ്രണയത്തിനായി മനുഷ്യർ ചെയ്യുന്ന അസാധാരണവും സാഹസികവുമായ കാര്യങ്ങൾ, പ്രണയിക്കുന്നയാൾ പതിയെ,പതിയെ ഇല്ലാതായി പോകുന്നത്, അപ്രതീക്ഷിതമായി വീണ്ടും അവർ കയറി വരുന്നത്,നോട്ടങ്ങൾ ചിരികൾ, പിണക്കങ്ങൾ, ദേഷ്യങ്ങൾ,വേദനകൾ, കണ്ണുനീരുകൾ, ഉറക്കമില്ലാത്ത രാത്രികൾ, തലയണയിലെ കണ്ണുനീരുകൾ.

‘സീതാരാമം ‘കാണുമ്പോൾ എത്ര പെട്ടെന്നാണ് വർഷങ്ങൾക്കു മുമ്പിലേക്ക് മനസ്സ് യാത്ര പോകുന്നത്.ദുൽഖറിന്റെ റാമും, മൃനാളിന്റെ സീതയും കൂടി കൊണ്ടു പോകുന്നൊരു യാത്ര.1965ലെയും 1985ലെയും വസ്ത്രങ്ങൾ ഇങ്ങനെയൊക്കെയായിരുന്നോ എന്നൊക്കെയുള്ള മകളുടെ ചോദ്യങ്ങളൊന്നും ഉള്ളിലേക്കെത്തുന്നുണ്ടായിരുന്നില്ല. മനസ്സ് പൂർണമായും റാമിനും, സീതാമഹാലക്ഷ്മിക്കൊപ്പവും യാത്ര തുടങ്ങി കഴിഞ്ഞിരുന്നു.സിനിമ തുടങ്ങിയപ്പോൾ തന്നെ കഥ എങ്ങോട്ടാണ് പോകുന്നതെന്നും ഇങ്ങനെയൊക്കെ ആയിരിക്കു മെന്നുമൊക്കെ നമുക്ക് ഊഹിക്കുവാൻ പറ്റുന്നതെയുള്ളൂ. പക്ഷേ ഓർമ്മകളെ ഉണർത്തി, കണ്ണ് നനയിച്ചു, മനസ്സിനൊരു പിടച്ചിൽ നൽകിയാണ് എനിക്ക് ‘സീതാരാമം’ കണ്ടു പൂർത്തിയാക്കാനായത്. ദുൽക്കറും, മൃണാൽ താക്കൂറും മനോഹരവും, സുന്ദരവുമായി റാമായി, സീതയായി. തെലുങ്ക് പോലൊരു വലിയ ഇൻഡസ്ട്രിയിൽ നമ്മുടെ മലയാളത്തിന്റെ ദുൽക്കർ സോളോ ഹീറോ ആയി സിനിമ കൊണ്ടു പോവുന്നതിന്റെ സന്തോഷം വേറെ.

ഉള്ളിന്റെയുള്ളിൽ പ്രണയവും പൈങ്കിളിയുമൊക്കെയുള്ള മനുഷ്യർക്ക് പ്രായ ഭേദമന്യേ ആമസോൺ പ്രൈമിൽ നിന്ന് സീതാരാമം കാണാം. രാത്രിയിൽ സിനിമയും കണ്ടുകഴിഞ്ഞ് നേരെ ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിലേക്ക് വരാൻ സാധ്യതയുള്ള കുറെ വർണ്ണ ചിത്രങ്ങളുണ്ട്, നമ്മൾ മറന്നു തുടങ്ങിയിരുന്നവ,ജീവിതം ഇങ്ങനെയൊക്കെ ആയിരുന്നല്ലോ എന്ന് ഇന്ന്, നമ്മളെ അതിശയിപ്പിക്കുന്നവ,ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കിലെന്ന് നമ്മളെ കൊണ്ട് ചിന്തിപ്പിക്കുന്നവ, കൂടുതലും വേദനയുള്ള മധുരം നൽകുന്നവ. ചിലപ്പോൾ പണ്ടത്തെ പോലെ ഇപ്പോഴും നമ്മുടെ തലയണ കവറുകളിൽ കണ്ണുനീർ പടർത്തുന്നവ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു

ഉണ്ണിമുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്നും സ്ത്രീകൾക്ക് മാത്രമേ പണം നൽകയുള്ളൂ എന്നും നടൻ ബാലയുടെ ഗുരുതര ആരോപണം

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്.