രാജാവിനെക്കാൾ വലിയ രാജഭക്തി ആവശ്യമുണ്ടോ കമൽ സാറേ ?

0
51

Rejith Leela Reveendran

രാജഭരണകാലത്ത് മിക്ക കലാകാരന്മാരും ജീവിതലക്ഷ്യമായി കണ്ടിരുന്നത് രാജാവിൽ നിന്നും പട്ടും വളയും വാങ്ങുകയെന്നതായിരുന്നു. ജനാധിപത്യ കാലത്തും കലാകാരന്മാർക്ക് വലിയ വ്യത്യാസമൊന്നുമില്ല. ഭരണകർത്താക്കൾക്കും,ഭരണകൂടത്തിനുമായി സ്തുതിഗീതങ്ങൾ ആലപിക്കുന്ന തിരക്കിലാണവർ.
” ഇടതുപക്ഷ അനുഭാവികളും, ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിൽ ഊന്നിയ സാംസ്കാരിക പ്രവർത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളിൽ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകരമായിരിക്കും”. ഈ വാചകങ്ങൾ കത്തിലെഴുതിയത് എൽഡിഎഫ് കൺവീനറോ,സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയോ അല്ല. ചലച്ചിത്ര അക്കാദമി ചെയർമാൻ, കലാകാരനായ കമലാണ് ഈ സാഹിത്യത്തിന്റെ രചയിതാവ്.താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഇത്തരമൊരു കത്ത് സർക്കാരിലേക്ക് എഴുതിയ കമലിനോട് ചോദിക്കാൻ ഒരു ചോദ്യമേയുള്ളൂ, രാജാവിനെക്കാൾ വലിയ രാജഭക്തി ആവശ്യമുണ്ടോ കലാകാരാ ?