മതേതര രാജ്യത്ത് മത ചിഹ്നങ്ങളുടെ നിർലോഭമായ ഉപയോഗം സർക്കാർ ഉടമസ്ഥതയിലുള്ള വസ്തുക്കളിൽ ഉപയോഗിക്കുന്നത് ശരിയല്ല

106
Rejith Leela Reveendran
മതവിശ്വാസം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും പിന്തുടരാനും, പിന്തുടരാതിരിക്കാനുമുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട് എന്നതിലും ഒരു തർക്കവുമില്ല.
എന്നാൽ മതേതര രാജ്യത്ത് മത ചിഹ്നങ്ങളുടെ നിർലോഭമായ ഉപയോഗം സർക്കാർ ഉടമസ്ഥതയിലുള്ള വസ്തുക്കളിൽ ഉപയോഗിക്കുമ്പോൾ ഇത് ശരിയല്ല എന്ന് പറയാനും അതിനെതിരെ ശക്തമായ വിമർശനം ഉന്നയിക്കാനും നമുക്കെന്താണ് കഴിയാത്തത് എന്ന് ആലോചിക്കാറുമുണ്ട്.
ഒപ്പം ചേർത്തിരിക്കുന്ന ചിത്രങ്ങളിൽ ഈ പറക്കും തളിക എന്ന സിനിമയിലെ അലങ്കരിച്ച ബസ് അല്ല. തിരുവനന്തപുരം ജില്ലയിലെ ഒരു ക്ഷേത്രത്തിൽ നിന്നും ശബരിമല പമ്പയിലേക്ക് പുറപ്പെടുന്ന കെ എസ് ആർ ടി സി ബസിനെ വർഷത്തിലൊരിക്കൽ നാട്ടുകാർ കൈ മെയ് മറന്നു അലങ്കരിക്കുന്നതാണ് കാണുന്നത്. മോട്ടോർ വാഹന നിയമ പ്രകാരം ഇതൊക്കെ അനുവദനീയമാണോ എന്നറിയാം എന്നാൽ ഒരു മതേതര രാജ്യത്തെ പൗരനെന്ന നിലയിൽ ഈ അലങ്കാര പണികളൊന്നും ആശ്വാസ്യമല്ല എന്നറിയാം.