ആരോഗ്യപ്രശ്നങ്ങൾ കൊണ്ടുള്ള നാക്കുപിഴകളെ പരിഹസിക്കുന്നത് നല്ല കീഴ്‌വഴക്കമല്ല

96

Rejith Leela Reveendran

ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നാക്കു പിഴയുടെ പേരിൽ ക്രൂരമായി ട്രോൾ ചെയ്യപ്പെട്ട മന്ത്രിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. തന്റെ ചില ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാണിത് സംഭവിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചിട്ടും പരിഹാസങ്ങൾ അവസാനിച്ചിരുന്നില്ല. എന്നിട്ടോ, 2011 ലെ തെരഞ്ഞെടുപ്പിൽ കോട്ടയത്തു നിന്ന് 711 വോട്ടിനു ജയിച്ച തിരുവഞ്ചൂർ 2016 ലെ ഇടത് മുന്നേറ്റമുണ്ടായ തെരഞ്ഞെടുപ്പിൽ 33632 വോട്ടുകൾക്കാണ് അവിടെ നിന്നും വിജയിച്ചത്.

ഇതിപ്പോൾ പറയുന്നത് സ്പീക്കർ ശ്രീരാമകൃഷ്ണന്റെ പ്രസംഗത്തിൽ ദൃശ്യമാകുന്ന പരവശതയെയും, സംസാരത്തിലെ കുഴച്ചിലിനെയും ട്രോളി കൊണ്ടുള്ള പോസ്റ്റുകൾ ടൈം ലൈനിൽ കാണുന്നത് കൊണ്ടാണ്. ശാരീരികാവസ്ഥ, അനാരോഗ്യം എന്നിവയെ ട്രോളുന്നതിനോട് ഒരു യോജിപ്പുമില്ല. വിമർശനങ്ങൾ ആരോഗ്യാവസ്ഥയെ പരിഹസിക്കലും, രാഷ്ട്രീയപരമാകാതിരിക്കുകയും ചെയ്താൽ ട്രോളിന് വിധേയനാകുന്ന വ്യക്തിക്ക് ജനപിന്തുണ കൂടുമെന്നാണ് തിരുവഞ്ചൂർ കാണിച്ചു തന്ന പാഠം.