മുകേഷിനും ഗണേഷിനും രാഷ്ട്രീയ അഭിപ്രായങ്ങൾ ആകാം, ധർമജന് പറ്റില്ലെന്ന്

487

രജിത് ലീല രവീന്ദ്രൻ

സിനിമാതാരമായ ധർമ്മജൻ ബോൾഗാട്ടി രാഷ്ട്രീയ വിഷയത്തിൽ അഭിപ്രായം പറഞ്ഞ ഫേസ്ബുക്ക് വാർത്തയുടെ താഴെ കമന്റുകളുടെ ബഹളമാണ്. ധർമ്മജൻ വ്യക്തമായ കോൺഗ്രസ് അനുകൂല നിലപാട് എടുക്കുന്നതാണ് ഇടത് സൈബർ പ്രൊഫൈലുകളെ ചൊടിപ്പിക്കുന്നത്. കേരളത്തിൽ കലാകാരന്മാർക്ക് അനുവദിക്കപ്പെട്ട രാഷ്ട്രീയം ‘പുരോഗമന’ മാത്രമാണെന്നുള്ള പൊതുബോധത്തിൽ നിന്ന് ആരൊക്കെ മാറി നടക്കാൻ നോക്കിയിട്ടുണ്ടോ അവരെല്ലാം ഇതുപോലുള്ള ആക്രമണങ്ങൾക്ക് വിധേയമായിട്ടുമുണ്ട്. ധർമജന്റെ നിലപാടുകളെ വിമർശിക്കുന്നതല്ല പ്രശ്നം,മറിച്ചു മുകേഷിനും,ഗണേഷിനും ഉണ്ടാകാവുന്ന രാഷ്ട്രീയ അഭിപ്രായങ്ങൾ ധർമജന് പറ്റില്ലെന്ന് പറയുന്നതിലെ ജനാധിപത്യമില്ലായ്മയാണ് വിഷയം.

മാത്രമല്ല അവിടെയുള്ള കമന്റുകളിലെ സാമ്പിളുകൾ ആയ, “എണീറ്റുപോടാ കോമാളി മലരേ “, “പോയി മീൻ കച്ചവടം ചെയ്യൂ നിനക്ക് പറ്റിയ പണി അതാ “, “നാറി,പിഷാരടി ധർമം കൊടുത്ത ജീവിതമാണ് ധർമജന്റേത്” എന്നിവയിൽ നിന്നു മുകേഷിനുള്ള എന്തു പ്രിവിലേജ് ആണ് ധർമജന് ഇല്ലാത്തതെന്നും,നടനെ സപ്പോർട്ട് ചെയ്തു പ്രസ്താവന ഇറക്കിയതിനു ധർമജനെ വിചാരണ ചെയ്യുന്നവർ ഇതേ കേസിലെ സാക്ഷിയെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയതിനു അറസ്റ്റിലായ പ്രൈവറ്റ് സെക്രട്ടറിയുടെ ജനപ്രതിനിധിയായ നടനെതിരെ ഒരക്ഷരം പോലും മിണ്ടാത്തതെന്താണെന്നും മനസിലാക്കാവുന്നതാണ്.ഇതെല്ലാം വിരൽ ചൂണ്ടുന്നത് ഒരു കാര്യത്തിലേക്കുമാണ്.

ഒന്നുകിൽ നിങ്ങൾ ‘മഹത്തായ’കുടുംബ പാരമ്പര്യമുള്ളവരായിരിക്കണം,അല്ലെങ്കിൽ നിങ്ങൾ ഞങ്ങളുടെ പ്രസ്ഥാനത്തെ അന്ധമായി വിശ്വസിക്കണം/ അനുസരിക്കണം. ഇല്ലെങ്കിൽ നീയൊക്കെ കച്ചവടം നടത്തുന്നതും, അഭിനയിക്കുന്നതും ഞങ്ങൾക്കൊന്നു കാണണം. പറയാതെ വയ്യ : ജനാധിപത്യവും, അഭിപ്രായ സ്വാതന്ത്ര്യവും ജീവ വായുവാണ്.

**

അനുബന്ധം : ദിലീപിന്റെ കാര്യത്തില്‍ രാഷ്ട്രീയവും സംഘടനാ പരമായും ഉള്ള എല്ലാ സഹായവും ചെയ്തു കൊടുക്കുന്ന രണ്ടു ജനപ്രതിനിധികള്‍ ഇടത് പക്ഷത്തോടൊപ്പം ആണ് ,എന്തിന് ഒരു എം എല്‍ എ യുടെ പ്രൈവറ്റ് സെക്രട്ടറിയെ ഉപയോഗിച്ചാണ് സാക്ഷിയെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചത് ,അതൊക്കെ അവഗണിക്കും .യാതൊരു സ്വാധീനമോ പ്രിവില്‍യെജോ ഇല്ലാത്ത ധര്‍മ്മജന്‍ വല്ലതും പറഞ്ഞാല്‍ അതില്‍ ഫോക്കസ്സ് ചെയ്തു മൊത്തം കളിയും അങ്ങോട്ട് തിരിക്കും .