പോലീസ്… ഗുണ്ടകളാകുന്നു

80
Reju Sivadas Gramika
പോലീസ്.. ഗുണ്ടകളാകുന്നു….
ഞാൻ പാരിപ്പള്ളിക്കാരനാണ്.
കഴിഞ്ഞ ദിവസം പോലീസ് വീഡിയോ ചെയ്ത് എസ്. ഐ. ഏമാൻ വല്ലാണ്ടങ്ങ് ഷൈൻ ചെയ്യുന്ന ഒരു വീഡിയോ കണ്ടു. കുറേ നക്ഷത്രം പതിച്ച ഗുണ്ടകളാണ് പാരിപ്പള്ളിയിൽ നിൽക്കുന്ന പോലീസുകാർ. എന്റെ അമ്മയ്ക്ക് എഴുപത്തിയേഴ് വയസായി.. നിരവധി മരുന്ന് കഴിക്കുന്നുണ്ട് . ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപിടിക്കുന്ന ഒരു തിയറ്റർ ആർട്ടിസ്റ്റാണ് ഞാൻ. മാർച്ച് 20 മുതൽ വീട്ടിൽ കഴിയുന്നു. ആരോഗ്യ വകുപ്പിന്റെ നിർദ്ദശങ്ങൾ അനുസരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാർച്ച് 25ന് മരുന്നു വാങ്ങനായി മെഡിക്കൽ സ്റ്റോറിൽ പോയതാണ്. പാരിപ്പള്ളി പോലീസ് തടഞ്ഞു. കാര്യം പറഞ്ഞു, വിട്ടു. ATM കളിൽ കയറിയിറങ്ങി ഒടുവിൽ ക്യഷ് എടുത്തു. ബൈക്കിൽ വന്നപ്പോൾ CI ഏമ്മാൻ തടഞ്ഞു.
”എവിടെ പോകുന്നു”
”മരുന്ന് വാങ്ങാൻ”
”തുണ്ടെവിടേ”
കാണിച്ചുകൊടുത്തു. ഞാൻ പറഞ്ഞു.
”സർ ഇവിടുത്തെ ATM കളിൽ ഒരിടത്തും സാനിറ്ററൈസ് വച്ചിട്ടില്ല”
CI ഏമാൻ പട്ടിയെപ്പോലെ കുരയ്ക്കാൻ തുടങ്ങി…
” നീ വാങ്ങി വയ്ക്കടാ… നീ വാങ്ങ് വയ്ക്ക്..
എന്താടാ നിന്റെ പേര്.. സ്ഥലമെവിടേടാ
സാനിറ്ററൈസില്ല പോലും. അവൻ വലിയ ആളാ…”
ആള് കുരു പൊട്ടി നാറുന്നുണ്ടെങ്കിലും ആ യൂണിഫോം , അതിനെ മാനിക്കണമല്ലോ…
”ഇവന്റെ പേരിൽ കേസെടുക്ക്” എന്നുകൂടി കുരച്ച് കുറച്ച് നേരം നിർത്തിയിട്ട് വിട്ടു.
പാരിപ്പള്ളിയിലെ വൈറലായ ഒരു പോലീസ് വീഡിയോ സൂഷ്മമായി പരിശോധിച്ചാൽ അറിയാം ആ പയ്യൻ പോലീസിനെ ഭയമുള്ള, നിവൃത്തികെട്ട് വീട്ടിൽ നിന്നും ഇറങ്ങേണ്ടിവന്ന, അച്ഛനെ ഫോൺ വിളിച്ച് നിലവിളിക്കുന്ന നിഷ്കളങ്കത കാണാനാവും. ആ കുട്ടിയുടെ ഭയം കണ്ട് ചിരിച്ച് മറിഞ്ഞ മലയാളികളാണ് ഭുരിപക്ഷവും. ആവശ്യമില്ലാതെ കറങ്ങി നടക്കുന്നവരുണ്ടെന്ന യാഥാര്ത്ഥ്യം തള്ളികളയുന്നില്ല.
അടുത്ത ദിവസം പോലീസ് വാഹനം പിടിച്ച് അകത്തായ സുഹൃത്തിനെ ജാമ്യത്തിലിറക്കാൻ ഞാൻ പോയപ്പോഴും പച്ചകറിയും
അരിയും മരുന്നും വാങ്ങാൻ വന്നവർ വണ്ടിനഷ്ടപ്പെട്ട്, വാങ്ങിയ സാധനങ്ങളും മരുന്നും സ്റ്റേഷന്റെ തിണ്ണയിൽ വച്ച് രണ്ട് ജാമ്യക്കാരെ കാത്ത് അവിടെയുണ്ടായിരുന്നു. ഒരു കാക്കിധാരി കുടവയറും താങ്ങിപിടിച്ച് തച്ചിന് തെറിവിളി ജോലി ഏറ്റെടുത്തിരിക്കുന്നു. സറ്റേഷനിൽ വന്ന സ്ത്രീ പുരുഷൻമാർ തങ്ങൾക്ക് വിധിക്കപ്പെട്ടതാണീ തെറിവിളിയെന്ന മട്ടിൽ നിസംഗരായി നിന്നു.
സോഷ്യൽ ഡിസ്റ്റൻസ് പ്രഖ്യാപിച്ച ഒരു സ്ഥലത്താണ് കസ്റ്റഡിയിലെടുത്തവർക്ക് ജാമ്യക്കാരാവാൻ വീട്ടിലിരിക്കുന്നവരെക്കൂടി പുറത്തിറക്കുന്നത്. ഈ ഏമാൻമാർ വിവരവും ബോധവുമില്ലാത്തവരാണെന്‌ തോന്നിപ്പോകും. ഇവർക്ക് കലിപ്പ് യുവാക്കളോടാണ്. പിടിച്ചടക്കിവച്ച ഫ്രസ്ട്രേഷൻ തീർക്കാനായി ഈ അവസരം ഇവർ ഉപയോഗിക്കുന്നുണ്ട്.
കേരളം ലോക്ക് ഡൗൺ ആകുമ്പോഴും അവശ്യ സാധനങ്ങൾ വാങ്ങാൻ പൗരന് അവകാശങ്ങൾ കൊടുത്തിട്ടുണ്ട്. പട്ടിയെപ്പോലെ കുരച്ചുകൊണ്ടല്ല നിയമ പാലകർ പൊതുജനത്തെ നേരിടേണ്ടത്. ഈവിടെ തുറന്നു വച്ചിരിക്കുന്ന പലചരക്കു കടകളും മെഡിക്കൽ സ്റ്റോറുകളും പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ഒരു മൃഗത്തെപ്പോലെ അലറിക്കൊണ്ട് നിൽക്കുന്നതിനാൽ തന്നെ ഇവർക്ക് ജനുവിനായ കേസുകൾ അറിയാൻ കഴിയില്ല. വെറുതേ ചുറ്റി നടക്കുന്നവർ ഇല്ലെന്നല്ല.വിവേകമുണ്ടെങ്കിലെേ അത് തിരിച്ചറിയാനാകൂ.. അലക്കിതേച്ച വസ്ത്രമുള്ളവരെ വെറുതേവിടാനും ഇവർക്കറിയാമെന്നുള്ളതാണ്.
ഈ പോസ്റ്റ് കുരയ്ക്കുന്ന ഏമാൻമാരെ മാത്രം ഉദ്ദേശിച്ചാണ്.