പണ്ട് ആളുകൾ ഗ്രഹണസമയത്ത് മടല് വെട്ടി മുറ്റത്തടിക്കുന്ന ആചാരമുണ്ടായിരുന്നു, ഇപ്പോൾ കയ്യടി, പാത്രമടി

0
180
Reju Sivadas Gramika
ഒരു നാടിന് അന്ധത വിളമ്പുന്ന ഭരണാധികാരി… (ഗുരു സിനിമയിലെ രാജാവിനെ ഓർമ്മവരുന്നു. )ജനതാ കർഫ്യുവിന്റെ തലേദിവസം മാർക്കറ്റിലും കടകളിലും കണ്ട തിരക്കും, ഈ കാണുന്ന പാത്രം കൊട്ട് മഹോത്സവവും മതരാഷ്ട്രീയത്തിന്റെ സമൃദ്ധമായ വിളവെടുപ്പാണ്. രാജ്യത്തിന്റെ ദുരന്തവും. കയ്യടിച്ചാൽ വൈറസ് ചത്തുപോകുമെന്ന ”സൂപ്പർ സ്റ്റാർ”-ന്റെവാചകം ഒരുസമൂഹത്തിന്റെ വിഢ്ഢിബോധമാണ്. ബലിദിവസം കയ്യടിച്ച് കരിങ്കാക്കയെ വിളിച്ചുവരുത്തുന്ന ഒരു ബോധം ”അന്ധപാരമ്പര്യ”ത്തിന്റേതാണ്. പണ്ട് ആളുകൾ ഗ്രഹണസമയത്ത് മടല് വെട്ടി മുറ്റത്തടിക്കുന്ന ആചാരമുണ്ടായിരുന്നു. ഇവിടുത്തെ കയ്യടി, പാത്രമടി ഇതെല്ലാം ഏത് വിധത്തിൽ പോയെന്ന് നമ്മൾ കണ്ടതല്ലേ… ഇതുമായി കൂട്ടികെട്ടാനുള്ള മത കോപ്രായങ്ങൾക്ക് ഒരു പഞ്ഞവുമില്ല.
കുരവയിടൽ ശങ്കൂതൽ ഭജന തുടങ്ങി ആൾക്കാർ തിങ്ങികൂടിയുള്ള മത കോപ്രായത്തിലേയ്ക്ക് ജനതാ കർഫ്യൂ ചെന്നു നിന്നു. വിളവെടുക്കേണ്ടവർ നൂറുമേനി വിളവെടുത്തു. സമൃദ്ധമായി ഈ മത കർഫ്യൂ വളർത്തിയതിൽ പ്രധാന പങ്ക് ചില പുരോഗമന പക്ഷക്കാരാണ്. അവർ അവരുടെ നിഷ്പക്ഷത തെളിയിക്കാനുള്ള അവസരമായി അതിനെ കണ്ട് സ്തുതിപാടി. വിളവെടുത്തവർക്ക് അതുണ്ണാനുള്ള അവസരം കിട്ടട്ടേയെന്ന് ആഗ്രഹിക്കുന്നു. പൂനെയിൽ സാമൂഹ്യ വ്യാപനത്തിന്റെ ഘട്ടമെത്തി. എന്താണ് സൊല്യൂഷൻ… ? കൈയ്യടിച്ചും ശങ്കൂതിയും മാറ്റാമെന്ന ധാരണയിൽ നോർത്തിന്ത്യൻ മത ജീവികൾ ഇന്ത്യയുടെ ഭാവി തുലയ്ക്കാതിരിക്കട്ടേ.ഇന്ത്യൻ ഭരണ വർഗ്ഗം കെജ്രിവാളിന്റെയും പിണറായിയുടേയും വാർത്താ സമ്മേളനങ്ങൾ നൂറാവർത്തി കാണട്ടേ.എന്നിരുന്നാലും ഇവ നിയന്ത്രിക്കാൻ സയന്റിഫിക് ടമ്പറുള്ള നേതൃത്വം ഇല്ലാത്തത് ആശങ്ക തന്നെയാണ്. ഇത് ലോകത്തിന്റെ നിർണ്ണായകമായ പരിണാമപ്പെടലാണ്.