ഇന്ത്യ കൊറോണ വ്യാപനത്തിൽ ഒന്നാം സ്ഥാനത്തിനായി മൽസരിക്കുന്നതിൽ ഖേദവും പ്രതിഷേധവും

75

Reju Sivadas Sapiens

ഇന്ത്യ കൊറോണ വ്യാപനത്തിൽ ഒന്നാം സ്ഥാനത്തിനായി മൽസരിക്കുന്നതിൽ ഖേദവും പ്രതിഷേധവും. ഇന്ത്യൻ രോഗവ്യാപനത്തെ സംഘ പരിവാർ ന്യായീകരിക്കുന്നത് ജനസംഖ്യ കൂടിയതുകൊണ്ടാണെന്നാണ്. ദയനീയമാണ് ഇവരുടെ മസ്തിഷ്കാവസ്ഥ.ജനസംഖ്യ വച്ചിട്ടല്ല രോഗം പടരുന്നതിലെ വീഴ്ചയെ പ്രതിരോധിക്കേണ്ടത്.അങ്ങനെയാണെങ്കിൽ നമുക്ക് ചൈന മുടുക്കൻമാർ എന്നു പറയേണ്ടി വരും.. (ചങ്കിലെ ചൈന ക്ളീഷേയുമായി വരരുത്… )അവരാണ് നമ്മളെക്കാൾ ജനസംഖ്യയിൽ സമ്പന്നർ. ജന സാന്ദ്രതയാണ് ഇവിടെ നോക്കേണ്ടത്.എന്തുകൊണ്ട് പൂന്തുറയിൽ കൊറോണ ഇങ്ങനെ വ്യാപിച്ചൂ…?ഉത്തരം… ജന സാന്ദ്രത കൂടിയ മേഖല.എന്തുകൊണ്ട് മുംബൈ…?ഉത്തരം, ജനസാന്ദ്രത കൂടിയ നഗരം.എന്തുകൊണ്ട് ഡൽഹി…?ജനസാന്ദ്രത കൂടിയ കേന്ദ്ര ഭരണ പ്രദേശം.എന്നിട്ടും തടഞ്ഞു നിർത്തി.

ഇന്ത്യയുടെ ജനസാന്ദ്രത…?ഉത്തരം, 382/ ചതുരശ്ര കിലോമീറ്റർ.കേരളത്തിന്റെ ജനസാന്ദ്രത…?ഉത്തരം, 859/ ചതുരശ്ര കിലോമീറ്റർ.അതായത് പരിവാർ മഹാൻമാരേ.. ഇന്ത്യയുടെ ജനസാന്ദ്രതയുടെ ഇരട്ടിയിൽ കൂടുതൽ ആണ് ഒരു കുഞ്ഞ് സംസ്ഥാനമായ കേരളത്തിലുള്ളത്. ജനം തിങ്ങിപാർക്കുന്ന ഒരിടമാണിത്. ഇവിടുത്തെ കൊറോണാപ്രവർത്തനത്തെ ലോകം അംഗീകരിച്ചത് അതുകൊണ്ടാണ് മഹാന്മാരേ.ഏഷ്യയിലെ ജനസാന്ദ്രത കൂടിയ രാജ്യമായ സിംഗപ്പൂരിന്റെ പ്രവർത്തനവും പ്രശംസനീയമാണ്.ലോകത്തെ ജനസാന്ദ്രത കൂടിയ രാജ്യമായ മൊണോക്കോയുടെ പ്രവർത്തനവും ഇന്ത്യയെ നാണിപ്പിക്കുന്നതാണ്.നിങ്ങൾ ജയ്പാടൂ.ദയവ് ചെയ്ത് കൊറോണ ബാധിച്ചാൽ സമൂഹത്തിലിറങ്ങിനടന്ന് പിണറായിയെ തോൽപപ്പിക്കാമെന്ന് കരുതരുത്. തോൽക്കുന്നത് നമ്മളാണ്…

Nb. ജന സംഖ്യയുംകൊണ്ട് ഏതെങ്കിലും സംഘിപാളയത്തിലേയ്ക്കോടിക്കോ.അവിടെയാകുംമ്പോൾ ആത്മ പുളകം കൊള്ളാം.