ബീഡിക്കും, ബിയറിനും കഴിയുന്നത് പോലെ നമ്മൾ പെണ്ണുങ്ങൾക്ക്‌ ആണുങ്ങളെ അഡിക്ഷൻ ആക്കാൻ പറ്റണം

1014

എഴുതിയത് : Rekha R Nair

ബീഡിക്കും, ബിയറിനും കഴിയുന്നത് പോലെ നമ്മൾ പെണ്ണുങ്ങൾക്ക്‌ ആണുങ്ങളെ അഡിക്ഷൻ ആക്കാൻ പറ്റണം. നല്ല സ്വാദുള്ള ഭക്ഷണം ആണത്രേ ആണുങ്ങളെ മനസ്സിലേക്കുള്ള എളുപ്പ വഴി.സീരിയലിനും, പരദൂഷണത്തിലും പറ്റുന്ന പോലെ നിങ്ങൾ ആണുങ്ങൾക്ക് ഞങ്ങളെയും അഡിക്ഷൻ ആക്കാൻ പറ്റണം. caring ആണ് ഒരു പെണ്ണിനെ വരുതിക്ക് നിർത്താൻ മികച്ച മാർഗം.

എങ്കിൽ ലോകമേ മാറിയേനെ.. സിഗരെറ്റ് കമ്പനി, മദ്യം എന്നിവ നിർത്തലാക്കിയേനെ സർക്കാർ.. റോഡിലോ, വീട്ടിലോ പാമ്പുകൾ ഇഴയില്ലായിരുന്നു. .മദ്യം കൊണ്ട് കുടുംബങ്ങൾ തകരില്ലായിരുന്നു.മദ്യ കമ്പനിക്ക് പകരം ഇളനീർ കൊണ്ടുള്ള പാനീയങ്ങൾ ബീവറേജ്ഔട്ട്‌ ലെറ്റ്‌ വഴി വിൽക്കാൻ നോക്കാം… കേരളത്തിൽ തെങ്ങുകൃഷി വിപുലീകരിച്ചു അതിൽ നിന്നും പല തരം ഉത്പന്നങ്ങൾവികസിപ്പിച്ചെടുക്കാം. ഇളനീർ, വെളിച്ചെണ്ണ, ജ്യൂസ്‌, നാളികേരം കൊണ്ടുള്ള പലവിധ പലഹാരങ്ങൾ.കേരളത്തിൽ കർഷകരെ വളർത്താം.നമുക്കു . ജോലി ഇല്ലായ്മക്കു പരിഹാരം ആയി.. കേരങ്ങൾ തിങ്ങി നിറഞ്ഞിരുന്ന പഴയ കേരളത്തെ തിരിച്ചു കൊണ്ട് വന്നു കേരളം എന്ന നാമം അർത്ഥപൂർണം ആക്കുവാൻ ആണുങ്ങളെ നിങ്ങൾ സഹകരിക്കുമോ.

പുകവലിജന്യ രോഗങ്ങളാൽ ആസൂത്രികൾ നിറയില്ലായിരുന്നു. പ്രൈവറ്റ് ആസൂത്രികൾ കൂണുകൾ പോലെ മുക്കിലും, മൂലയിലും പൊന്തില്ല. പാവപ്പെട്ടവന്റെ കാശു മുയലാളിമാർ കൊണ്ട് പോയി ബാങ്കിൽ ഇടൂലായിരുന്നു. കാൻസർ, ആസ്ത്മ, തുടങ്ങിയ രോഗങ്ങളെ എന്തിനാ വെറുതെ പൈസ കത്തിച്ചു പുക ഊതി ഊതി വിലക്കു വാങ്ങുന്നെ. അതിനു പകരം പറങ്കിമാവ് നട്ടു വളർത്താം, പുക വലിക്കാൻ തോന്നുമ്പോ ഓരോ കശുവണ്ടി എടുത്തു കുത്തി പൊട്ടിച്ചു കഴിക്കാം..

സീരിയൽ കണ്ടു കരഞ്ഞു കരഞ്ഞു ജീവിതം നഷ്ടപെടുത്തില്ലായിരുന്നു പെണ്ണുങ്ങൾ .അസൂയയും, കുശുമ്പും കുന്നായ്മയും, പറഞ്ഞു ക്ഷീണിക്കില്ലായിരുന്നു.ഭർത്താക്കന്മാർ പുറത്തുന്നു വരുമ്പോൾ സീരിയൽ കണ്ടു ഇരിക്കാതെ വേഗം കുടിക്കാൻ കുറച്ചു വെള്ളം കൊണ്ട് കൊടുത്തു, കുളിക്കാൻ തോർത്തും എടുത്തു കൈയിൽ കൊടുത്തേക്കുക .അപ്പൊ ഇന്ന് മുതൽ പരസ്പരം അഡിഷൻ വരാനുള്ള വഴി നോക്കാം നമുക്കു. അതുവഴി പൈസയെത്ര ലാഭം, മനസമാധാനം ഫ്രീ.