നമ്മുടെ ജീവിതം തീരുമാനിക്കേണ്ടത് വെളിയിൽ നിൽക്കുന്ന കാഴ്ചക്കാരല്ല

295

അനന്തു

ഒരു അടുത്ത കൂട്ടുകാരിക്ക് ഒരു കല്യാണ ആലോചന വന്നു ചെക്കന്റെ ഫേസ്ബുക് പ്രൊഫൈൽ നോക്കിയപ്പോൾ ആള് സംഘിയാണ്. ആ ഒരു കാരണം കൊണ്ട് അവൾ ആ ആലോചന വേണ്ടാന്നു വച്ചു , അതിന്റെ പേരിൽ അവളെ വീട്ടുകാരും കൂട്ടുകാരും ചേർന്നു കുറ്റപ്പെടുത്തി. അവന്റെ രാഷ്ട്രീയം നോക്കി വേണ്ടാ എന്നു വെക്കാൻ വട്ടാണോ നിനക്ക് എന്നൊക്കെ ആഞ്ഞു ചോദിച്ചു.

ആരുമായുള്ള റിലേഷൻഷിപ്പിലും വ്യക്തമായ ഒരു criteria എല്ലാവർക്കും ഉണ്ടാകും അതു ചിലപ്പോൾ അദൃശ്യമാകും ചിലപ്പോൾ പ്രകടമാകും. എന്തിന് ഫ്രണ്ട് റിക്വസ്റ്റ് വരുമ്പോളും അയക്കുമ്പോളും പ്രൊഫൈലിൽ പോയി നോക്കി സംഗിയല്ല സുടാപ്പിയല്ല എന്നു ഞാൻ വ്യക്തിപരമായി ഉറപ്പു വരുത്താറുണ്ട് ഞാൻ മാത്രമല്ല എല്ലാവരും അതു ചെയ്യുന്നവർ ആണ്. ഒരാൾ മറ്റൊരാളോട് സംസാരിക്കുന്നതിനും , യാത്ര ചെയ്യുന്നതിനും , ഭക്ഷണം കഴിക്കുന്നതിനും , ഉറങ്ങുന്നതിനും എല്ലാം അയാൾക്കു അയ്യാളുടെ criteria തീർച്ചയായും ഉണ്ട്. സൗഹൃദത്തിൽ പോലും ഇങ്ങനെ ഒരു criteria ഉള്ളപ്പോൾ റിലേഷനിൽ അതു കുറച്ചു കൂടെ തീവ്രമാകും.

നല്ല വിദ്യാഭ്യാസം ഉള്ള , പ്രോഗ്രസ്സിവായി ചിന്തിക്കുന്ന , നല്ല നീളമുള്ള , നല്ല താടിയുള്ള , കള്ള് കുടിക്കാത്ത, കറുത്ത നിറമുള്ള , അധികം തടിയില്ലാത്ത , സിഗരറ്റ് വലിക്കാത്ത ചെക്കനെ വേണമെന്നൊക്കെ കരുതുന്നവരെ ജഡ്ജ് ചെയ്യാൻ നമുക്ക് എന്തവകാശമാണ് ഉള്ളത്. പൊതു സമൂഹത്തിൽ ഉള്ള എല്ലാ മനുഷ്യരോടും മാന്യമായി പെരുമാറി അവരെ ജഡ്ജ് ചെയ്യാതെ ജീവിക്കുവാനെ ഒരു വ്യക്തിക്ക് ഉത്തരവാദിത്തം ഉള്ളു . സ്വന്തം ജീവിതത്തിൽ എന്ത് criteria വെക്കണം എന്നുള്ളത് സ്വന്തം തിരുമാനാമാണ്‌ , ആ criteria satisfy ചെയ്യുന്നവരെ മാത്രം പേർസണൽ ലൈഫ് ലേക്ക് കൊണ്ട് പോകുക എന്നത് ഓരോ മനുഷ്യന്റെയും വ്യക്തിപരമായ അവകാശം ആണ്.

സന്തോഷ പൂർണ്ണമായി പോക്കൊണ്ടിരിക്കുന്ന ഒരു റിലേഷൻഷിപ്പിൽ പെട്ടന്നു പയ്യൻ ഓവർ കെയറിങ്‌ കാണിക്കുന്നു , പെൺകുട്ടി അവൾക്ക് അതു ഇഷ്ടമാകുന്നില്ല എന്ന അവളുടെ stand പറയുന്നു, അവൻ അത് ശെരിയാക്കും എന്നു ഉറപ്പ് നൽകുന്നു, പക്ഷെ വീണ്ടും അതിനു മാറ്റമില്ലാതെ ആയി അവസാനം അവർ breakup ആകുന്നു. വെളിയിൽ നിൽക്കുന്നവർ എല്ലാം അവളെ കുറ്റപ്പെടുത്താൻ തുടങ്ങുന്നു. ‘ Over caring ‘ ഒക്കെ ഒരു കാരണമാണോ എന്നു പോലും ചോദിക്കുന്നു. ആ relationship ന്റെ breakup reason വെളിയിൽ നിൽക്കുന്നവരെ satisfy ചെയ്യാത്ത കൊണ്ട് അവർ accept ചെയ്യില്ല. മറ്റൊരു ഉദാഹരണം എടുത്താൽ relationship ൽ ഉള്ള പെൺകുട്ടിക്ക് മറ്റൊരാളുമായി physical relationship ഉണ്ടായി അതു boyfriend നു വലിയ പ്രശ്നം ആക്കാതെ പോട്ടെന്നു വച്ചു. ഈ വെളിയിൽ നിൽക്കുന്ന ആളുകൾ പറയും അയ്യേ അവൻ എന്ത് ഊളനാണെന്ന്. അവരുടെ criteria യിൽ അതു പ്രശ്നമാണ് അവന്റെ criteria യിൽ physical relationship പ്രശ്നമല്ലാത്തപ്പോളും .

Unconditional love എന്നൊന്നില്ല അതിപ്പോൾ ഏത് റിലേഷൻഷിപ്പിലായാലും criterias ഉണ്ട് കണ്ടിഷൻസ് ഉണ്ട്. പരസ്പരം ആ conditions satisfy ആകുന്നവർക്കേ ഒരുമിച്ചു ‘സന്തോഷമായി’ ജീവിക്കാൻ കഴിയു. നമ്മുടെ ജീവിതം ജീവിക്കേണ്ടത് വെളിയിൽ നിൽക്കുന്ന കാഴ്ചക്കാരല്ല.