Anoop ScienceforMass
ചേട്ടാ; ഈ പ്രകാശത്തിന്റെ വേഗത അപേക്ഷികമല്ല എന്ന് പറഞ്ഞാൽ എന്താ അർഥം ?
എന്ന് വെച്ചാൽ പ്രകശത്തിന്റെ വേഗത്തെ അതിന്റെ സ്രോതസിന്റെ വേഗതയേയോ അതിന്റെ നിരീക്ഷകന്റെ വേഗതയേയോ അടിസ്ഥാനപ്പെടുത്തിയല്ല ഇരിക്കുന്നത്. പ്രകാശത്തിന്റെ വേഗത ഒന്നിനെയും ആശ്രയിച്ചല്ല ഇരിക്കുന്നത്. അത് എല്ലാവര്ക്കും ഒന്ന് തന്നെ ആണ്.
അതിനു ഇപ്പൊ എന്താ കുഴപ്പം?
അങ്ങനെ ഒറ്റയടിക്ക് കേൾക്കുമ്പോ കുഴപ്പം ഒന്നും ഇല്ല. പക്ഷെ ഒന്ന് കടന്നു ചിന്തിക്കുമ്പോ, അതെങ്ങിനെ ആണ് ശെരി ആകുന്നത് എന്ന് തോന്നും.
അതെന്താ?
ഇപ്പൊ നിങ്ങൾ 60 കിലോമീറ്റർ പെർ സെക്കന്റ് വേഗതയിൽ സഞ്ചരിക്കുന്ന ഒരു ട്രെയിനിൽ
സഞ്ചരിക്കുകയാണെന്നു വിചാരിക്കുക. നിങ്ങൾ യാത്ര ചെയ്യുന്ന അതെ ദിശയിൽ ട്രെയിനിൽ നിന്ന് കൊണ്ട് 10 കിലോമീറ്റർ പെർ സെക്കന്റ് വേഗതയിൽ ഒരു കല്ല് എറിഞ്ഞു എന്ന് വിചാരിക്കുക. അപ്പൊ പ്ലാറ്റഫോമിൽ നിൽക്കുന്ന ആൾക്ക് ആ കല്ലിന്റെ വേഗത എത്രയായിട്ടു തോന്നും.?
അതിപ്പോ ട്രെയിനിന്റെ വേഗത 60 ഞാൻ എറിഞ്ഞ വേഗത 10 അപ്പൊ പ്ലാറ്റഫോമിൽ നിൽക്കുന്ന വ്യക്തിക്ക് ആ കല്ലിന്റെ വേഗത 70 കിലോമീറ്റർ പെർ സെക്കന്റ് ആയിട്ട് തോന്നും. അതല്ലേ ആപേക്ഷികത.
ഓക്കേ, പ്രകാശത്തിന്റെ വേഗത എത്രയാണ്.?
3,00,000 കിലോമീറ്റർ പെർ സെക്കന്റ്
അത് എങ്ങിനെ അറിയാം?
അത് പല പരീക്ഷണങ്ങൾ വഴി കണ്ടെത്തിയിട്ടുള്ളതല്ലേ
ആണല്ലോ, അപ്പൊ 2,00,000 കിലോമീറ്റർ പെർ സെക്കന്റ് സ്പീഡിൽ സഞ്ചരിക്കുന്ന ഒരു ട്രെയിനിന്റെ ഹെഡ് ലൈറ്റ് ഓൺ ചെയ്താൽ അതിൽ നിന്നും പുറത്തു വരുന്ന പ്രകശം എന്ത് സ്പീഡിൽ പുറത്തു വരും?
3,00,000 കിലോമീറ്റർ പെർ സെക്കന്റ് വേഗതയിൽ വരണം.
അത് ട്രെയിനിൽ നിൽക്കുന്ന ആൾക്ക്. അപ്പൊ പ്ലാറ്റഫോമിലുള്ള ആൾക്കോ ?
2,00,000 + 3,00,000 = 5,00,000 കിലോമീറ്റർ പെർ സെക്കന്റ് സ്പീഡിൽ വരണം
അവിടെ ആണ് പ്രശ്നം. ലൈറ്റിന്റെ സ്പീഡ് എല്ലാവര്ക്കും ഒന്നാണ് . അപ്പൊ പ്ലാറ്റഫോമിൽ നിൽക്കുന്ന ആൾക്കും ലൈറ്റിന്റെ സ്പീഡ് 3,00,000 കിലോമീറ്റർ പെർ സെക്കന്റ് ആയിരിക്കണം.
അത് എങ്ങിനെ ശെരി ആകും. ഒരു ന്യായം വേണ്ടേ?
അതുകൊണ്ടാണ് പ്രകാശ വേഗത അപേക്ഷികമല്ല എന്ന് പറയുന്നത്.
എന്ന് പറഞ്ഞാൽ എങ്ങിനെ ശെരി ആകും ? തോന്നിവാസമല്ലേ ആ പറഞ്ഞത്.
എന്താ ശെരി അവണ്ട്? പ്രകാശം ആര് പറയുന്നത് കേൾക്കും. ട്രെയിനിൽ നിൽക്കുന്ന നീ പറയുന്നത് കേൾക്കുമോ അതോ പ്ലാറ്റഫോമിൽ നിൽക്കുന്ന അവൻ പറയുന്നത് കേൾക്കുമോ?
അതിനു ഞാൻ എപ്പോഴാണ് ട്രെയിനിൽ കേറിയത്?
അപ്പൊ നീ ട്രെയിനിൽ അല്ലെ
അല്ല ഞാൻ പ്ലാറ്റഫോമിൽ ആണ്.
ഓഹോ. അപ്പൊ നീ പറയുന്നതല്ലേ പ്രകാശം കേൾക്കേണ്ടത്. കാരണം നീ അല്ലെ അനങ്ങാതെ നില്കുന്നത്. മറ്റവൻ ട്രെയിനിൽ നില്കുന്നത് നിന്റെ കുറ്റം കൊണ്ടാണോ. അവൻ പറയുന്നത് പ്രകാശം കേൾക്കേണ്ട ആവശ്യം ഉണ്ടോ ?
ശെരി ആണല്ലോ ഞാൻ അല്ലെ അനങ്ങാതെ നിക്കുന്നത്, അപ്പൊ ഞാൻ പറയുന്നതല്ലേ പ്രകാശം കേൾക്കേണ്ടത്. അപ്പൊ പ്രകാശം ഞാൻ നോക്കുമ്പോ 3,00,000 കിലോമീറ്റർ പെർ സെക്കൻഡിൽ തന്നെ സഞ്ചരിക്കണം.
അപ്പൊ നീ തന്നെ അല്ലെ പറഞ്ഞത് പ്രകാശം 2,00,000 + 3,00,000 = 5,00,000 കിലോമീറ്റർ പെർ സെക്കൻഡിൽ സഞ്ചരിക്കണമെന്നു.
പക്ഷെ അപ്പൊ ഞാൻ ട്രെയിനിൽ നിന്ന് ആയിരുന്നല്ലോ സംസാരിച്ചിരുന്നത്. ഓർമയില്ലേ കല്ല് എറിയാൻ ഞാൻ ട്രെയിനിൽ കയറിയത്? അവിടന്ന് നോക്കുമ്പോ അതല്ലേ ശരി. ട്രെയിനിൽ നിന്ന് നോക്കുമ്പോൾ എനിക്കു പ്രകാശത്തിന്റെ വേഗത 3,00,000 കിലോമീറ്റർ പേർ സെക്കന്റ് ആണെങ്കിൽ പ്ലാറ്റഫോമിൽ നിൽക്കുന്നവന് അത് 5,00,000 കിലോമീറ്റർ പെർ സെക്കന്റ് ആവണ്ടേ ? അവിടന്ന് നോക്കുമ്പോ അതല്ലേ ശരി.
ആഹാ !!! അപ്പൊ നീ എവിടെ നില്കുന്നു അവിടെ നിന്ന് നോക്കുന്നത് ശെരി ആകണം അല്ലെ. ട്രെയിനിൽ നിന്ന് നോക്കുമ്പോഴും 3,00,000 കിലോമീറ്റർ സ്പീഡിൽ പ്രകാശം സഞ്ചരിക്കണം പ്ലാറ് ഫോമിൽ നിന്ന് നോക്കുമ്പോഴും 3,00,000 കിലോമീറ്റർ പെർ സെക്കൻഡു സ്പീഡിൽ പ്രകാശം സഞ്ചരിക്കണം. അതിനു പ്രകശം നിന്റെ അമ്മായീടെ മോനൊന്നും അല്ലല്ലോ
ചേട്ടൻ ചൂടാവല്ലേ ചേട്ടാ. പ്രകാശം പ്ലാറ്റഫോമിൽ നില്കുന്നവന്റെ അമ്മായീടെ മോനും അല്ലല്ലോ. അപ്പൊ പിന്നെ ഞാൻ പറയുന്നത് കേട്ടാൽ എന്താ ?
അവൻ പറയുന്നത് കേട്ടാലും എന്താ ?
അങ്ങനെ പ്രകാശം ആര് പറയുന്നതും കേൾക്കാൻ നിക്കാറില്ല, അത് കൊണ്ട് ആര് നോക്കിയാലും പ്രകാശത്തിന്റെ വേഗത 3,00,000 കിലോമീറ്റർ പെർ സെക്കന്റ് ആയിരിക്കും. അത് അങ്ങിനെ ആകാനേ കഴിയൂ. അല്ലെങ്കിൽ ആരോടെങ്കിലും പക്ഷപാതം കാണിച്ചൂ എന്നാകും.
ട്രെയിനിൽ നിന്ന് നീ എറിയുന്ന കല്ലിനു നിന്നെ അനുകൂലിച്ചേ മതിയാകൂ. അതുകൊണ്ടു അതിന്റെ സ്പീഡ് നിന്നെ അപേക്ഷിച്ചു 10 കിലോമീറ്റർ പെർ സെക്കന്റ് ആയിരിക്കും. പ്ലാറ്റഫോമിൽ നില്കുന്നവന് അത് 70 കിലോമീറ്റർ പെർ സെക്കന്റ് ആയിരിക്കും.
പക്ഷെ പ്രകാശത്തിനു അങ്ങനെ നിന്നോടോ പ്ലാറ്റഫോമിൽ നില്കുന്നവനോടോ പക്ഷപാതം കാണിക്കാൻ പറ്റില്ല. ഇനി നിന്റെ തൊട്ടടുത്ത് കൂടെ മറ്റൊരു ട്രെയിൻ 2,50,000 കിലോമീറ്റർ പെർ സെക്കന്റ് സ്പീഡിൽ സഞ്ചരിക്കുന്നുണ്ടെങ്കിൽ അതിൽ നിന്ന് നോക്കിയാലും പ്രകാശത്തിനു 3,00,000 കിലോമീറ്റർ പെർ സെക്കന്റ് വേഗത കാണിച്ചേ മതിയാകൂ. കാരണം പ്രകശം ആരുടേയും തറവാട്ട് വകയല്ല. അതിനു പ്രപഞ്ചത്തിൽ ഒരു സ്പീഡേ എല്ലാവരോടും കാണിക്കാൻ പറ്റൂ. അതുകൊണ്ടാണ് പ്രകാശ വേഗത ആപേക്ഷികമല്ല എന്ന് പറഞ്ഞത്.’
ഹോ, എന്നാലും ഒരു വല്ലാത്ത ചെയ്ത്തായി പോയി. എന്റെ ട്രെയിനിൽ നിന്നും പോകുന്ന പ്രകാശം ഞാൻ പറയുന്നത് കേൾക്കില്ല എന്ന് വെച്ചാൽ ??
നീ പറയുന്നത് കേൾക്കില്ല എന്നല്ല. നീ പറയുന്നതും കേൾക്കും, പ്ലാറ്റഫോമിൽ നിൽക്കുന്നവൻ പറയുന്നതും
കേൾക്കും., തൊട്ടടുത്ത ട്രെയിനിൽ ഉള്ളവൻ പറയുന്നതും കേൾക്കും. നീ പറയുന്നത് മാത്രം കേൾക്കണം എന്ന് വാശി പിടിക്കാൻ നിനക്ക് അവകാശമില്ല. കാരണം പ്രകാശ വേഗത എന്നത് ഫിസിക്സിന്റെ ഒരു നിയമം ആണ്. അത് എല്ലാവര്ക്കും ഒരു പോലെ ആയിരിക്കും.മാത്രമല്ല നീ നേരത്തെ പറഞ്ഞല്ലോ പ്രകാശ വേഗത 3,00,000 കിലോമീറ്റർ ആണെന്ന് പരീക്ഷണങ്ങൾ വഴി കണ്ടെത്തിയെന്ന്.അതെ പരീക്ഷണങ്ങൾ വഴി തന്നെ പ്രകാശത്തിന്റെ വേഗത പല ദിശയിൽ സഞ്ചരിച്ചു കൊണ്ടും അളന്നു നോക്കിയിട്ടുണ്ട്. നമ്മൾ ഏതൊക്കെ ദിശയിൽ എത്രയൊക്കെ വേഗത്തിൽ സഞ്ചരിച്ചാലും നമ്മൾ നടത്തുന്ന പരീക്ഷണങ്ങളിൽ ഒക്കെ തന്നെ പ്രകാശത്തിന്റെ വേഗത 3,00,000 കിലോമീറ്റർ പെർ സെക്കന്റ് ആയിട്ടു തന്നെ ആണ് കിട്ടിയത്.
അങ്ങനെ തിയറിറ്റികൽ ആയിട്ടും പ്രാക്ടിക്കൽ ആയിട്ടും നോക്കിയാലും പ്രകാശ വേഗത എല്ലാവര്ക്കും ഒന്ന് തന്നെ ആണ്.അതാണ് ആൽബർട്ട് ഐൻസ്റ്റീൻറെ ആപേക്ഷികതാ.