മതം മനുഷ്യനെ എങ്ങനെയെല്ലാം നശിപ്പിക്കാം

132

രാജു വാടാനപ്പള്ളി എഴുതുന്നു

മതം മനുഷ്യനെ എങ്ങനെയെല്ലാം നശിപ്പിക്കാം

മനുഷ്യന്‍ വസ്‌ത്രം ധരിക്കാന്‍ തുടങ്ങിയീട്ട്‌ പതിനായിരകണക്കിന്‌ വർഷങ്ങളായി. ഇന്നത്തെ മനുഷ്യന്റെ പിതൃ, മാതൃ ഭൂമിയായ ആഫ്രിക്ക വിട്ട്‌ കഴിഞ്ഞ 65,000 വർഷം തൊട്ട്‌ യുറേഷ്യയിലേക്ക്‌ പ്രവേശിക്കുമ്പോള്‍, അവിടം കൊടിയ ശൈത്യമേഖലയായതിനാല്‍ വസ്‌ത്രം പോലെ എന്തെങ്കിലും തണുപ്പകറ്റാന്‍ കൂടിയേ തീരു. നിഷ്‌കൃഷ്‌ടാർത്ഥത്തില്‍ വസ്‌ത്രമെന്ന്‌ പറയാനാവില്ലെങ്കിലും, മൃഗത്തിന്റെ തോല്‍ ശരീരത്തില്‍ വാരിചുറ്റിയിരുന്നു, അവർ. മനുഷ്യനും നിയാണ്ടർതാലുകളും ഡെനിസോവനും അന്ന്‌, ഇതുപോലെ ചെയ്‌തിരുന്നു. അല്ലാത്തപക്ഷം ഹിമയുഗജീവിതം ബുദ്ധിമുട്ടിലാകുമായിരുന്നു.

ഇന്നത്തെ വസ്‌ത്രത്തിന്റെ പൂർവരൂപമായിരുന്നു അന്നത്തെ മൃഗത്തോല്‍ കൊണ്ടുള്ള ആവരണം. ഇന്ന്‌ നാം, ഉണ്ടാകുന്നതിന്‌, അന്ന്‌ അവരെ സഹായിച്ച ഒരു പ്രധാനഘടകം. പിന്നിടുള്ള പതിനായിരകണക്കിന്‌ വർഷങ്ങള്‍ ഇതുതന്നെയായിരുന്നു നമ്മുടെ പൂർവികരുടെ ആശ്രയം. പിന്നീട്‌ വളരെ വളരെ കഴിഞ്ഞാണ്‌ പരുത്തികൊണ്ടുള്ള ശരിക്കുള്ള വസ്‌ത്രങ്ങള്‍ വരുന്നത്‌. ഇന്ന്‌ ശൈത്യ, ഉഷ്‌ണ മേഖലകള്‍ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും വസ്‌ത്രം ധരിക്കുന്നു. അപ്പോള്‍ ചിത്രത്തില്‍ കാണുന്നതോ?.

Image result for KUMBHAMELA"അവരും നമ്മെപ്പോലെ ശിലായുഗ പിതാക്കളില്‍ നിന്നുണ്ടായവർ തന്നെയാണ്‌. അല്ലാതെ, ഡെനിസോവനെപ്പോലെ മറ്റൊരു മനുഷ്യരല്ല. അപ്പോള്‍ ഈ കാണിക്കുന്ന നാറിത്തരം എന്താണ്‌?.
നോക്കു ഈ സന്യാസിമാർ തൊഴിലൊന്നും ചെയ്യാതെ, ദേഹമനങ്ങാതെ നാലല്ല, അഞ്ചും ആറും തവണ വെട്ടിവിഴുങ്ങി കൊഴുപ്പുമുറ്റിയവരാണ്‌ എന്ന്‌ ആ ശരീരം കണ്ടാലറിയാം. മതമാണ്‌ അവരുടെ ഉപജീവനം. മതം സൃഷ്‌ടിച്ച അനവധി മണ്ടത്തരങ്ങളിലൊന്നാണ്‌ അവരുടെ ദിഗംബരജീവിതം. ഈ ജീവിതം ദുർഗമമായ വനാന്തർഭാഗത്തൊന്നുമല്ലായെന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റല്‍ ഇന്ത്യയിലാണെന്നും നാം ഓർക്കണം.ഒരു സത്യം നാം അറിയുക.

മതം ഒരുകൂട്ടർക്ക്‌ പണിയെടുക്കാതെ ജീവിക്കുന്നതിനുള്ള വഴിയാണ്‌. ഇത്തരം പൗരോഹിത്യത്തിന്റെ, അതെ, മറ്റുള്ളവർ അദ്ധ്വാനിക്കുന്നതില്‍ നിന്നും പങ്കുപറ്റണമെന്ന്‌ ആഗ്രഹിച്ച മതം കയ്യാളുന്നവരുടെ കുഷ്‌ഠരോഗം ബാധിച്ച മനസ്സില്‍ നിന്നാണ്‌ മതങ്ങളും ദൈവങ്ങളും ഉണ്ടായതും അവ തുടർച്ചയായി പരിഷ്‌കരിക്കപ്പെട്ടതും എന്നതാണ്‌ വസ്‌തുത. മറക്കണ്ടാ, ഈ ദിഗംബരസന്യാസികള്‍ അപമാനിക്കുന്നത്‌ ഇന്നത്തെ മനുഷ്യരെ മാത്രമല്ല; ശിലായുഗത്തിലെ കൊടുംശൈത്യത്തോട്‌ പൊരുതി അതിജീവനം സാധിച്ച്‌, അതുവഴി അവരുടെ ജീനുകള്‍ പകർന്ന്‌ തന്ന്‌, ഇന്ന്‌ നമുക്ക്‌ ജീവിക്കാനവസരം നല്‍കിയ പൂർവപിതാക്കളെ കൂടിയാണ്‌. നാടിനെ നാണംകെടുത്താനുണ്ടായ ജന്‍മങ്ങള്‍.