ആക്സിലേറ്ററിൽ കാൽ ചവിട്ടുമ്പോൾ കാറ്റ് കൂടുതൽ കിട്ടുന്നത് കാറ്റ് പോവാൻ കാരണമാകും

0
377

Jinesh PS

നിങ്ങൾ ഒരു ഡ്രൈവറാണെങ്കിൽ ഓർക്കുക:

  1. വണ്ടിയെടുത്ത് റോഡിൽ ഇറങ്ങുമ്പോൾ ഓർക്കുക, സ്വന്തം പേരിൽ ആധാരം എഴുതിയ സ്ഥലം ഗേറ്റ് കടന്നപ്പോൾ കഴിഞ്ഞു…

  2. ആക്സിലേറ്ററിൽ കാൽ ചവിട്ടുമ്പോൾ കാറ്റ് കൂടുതൽ കിട്ടുന്നത് കാറ്റ് പോവാൻ കാരണമാകും.

3. വണ്ടി ഒരു യന്ത്രമാണ്… പൂച്ചയല്ല, മറിഞ്ഞു പോയാലും നാലു കാലിൽ തന്നെ നിൽക്കാൻ

4. ട്രാഫിക്കിൽ കിടന്ന് ഹോൺ അടിച്ചാൽ പിതൃക്കൾ നാട്ടുകാരാൽ സ്മരിക്കപ്പെടും.

5. എമർജെൻസി ലൈറ്റ് ഇട്ട് കാണിച്ചാൽ റോഡിന് വീതി കൂടില്ല.

6. ബ്ലോക്കിൽ സൈഡ് തെറ്റി ചെന്ന് കേറുന്നത് ശുദ്ധ മര്യാദകേടാണ്.

7. രാത്രിയിൽ ഡിം അടിക്കാതെ നമ്മുടെ ലൈറ്റിന്റെ പൊങ്ങച്ചം മറ്റുള്ളവരെ കാണിയ്ക്കരുത്. എതിരേ വരുന്ന വണ്ടിക്കാരൻ വഴി നന്നായി കണ്ടില്ലെങ്കിൽ, അവർ ചിലപ്പോൾ നമ്മുടെ മൂക്കിൽ പഞ്ഞി വെക്കാനുള്ള വഴി കാട്ടിത്തന്നെന്നിരിക്കും.

8. വാഹനം എത്ര വില കുറഞ്ഞതോ കൂടിയതോ ആയിക്കൊള്ളട്ടേ, നിങ്ങൾ എത്ര വലിയവനോ ചെറിയവനോ ആയിക്കോട്ടേ… ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നാൽ നിങ്ങളും ഒരു ഡ്രൈവർ മാത്രമാണ്.

9. ഡ്രൈവിംഗ് നല്ലൊരു കലയാണ്. അസ്വദിച്ച് ഡ്രൈവ് ചെയ്യൂ ദീർഘായുസ്സ് കിട്ടും, നിങ്ങൾക്കും മറ്റുള്ളവർക്കും.