ഹേമന്ദ് കർക്കറെ…ആ പേരോർക്കുന്നുണ്ടോ ആരെങ്കിലും?

551

Nelson Joseph എഴുതുന്നു 

ഹേമന്ദ് കർക്കറെ…ആ പേരോർക്കുന്നുണ്ടോ ആരെങ്കിലും?

ഞാൻ ഓർമിക്കുന്നുണ്ട്, ഗൂഗിളിൽ തിരയാതെതന്നെ ഓർമിക്കുന്നുണ്ട്. ഒപ്പം ഓർമയിലേക്ക് കയറിവരുന്ന മറ്റൊരു പേരുകൂടിയുണ്ട്, മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ.

2008 മുംബൈ ഭീകരാക്രമണത്തിൽ പൊലിഞ്ഞ ജീവനുകളിൽ സ്വന്തം രാജ്യത്തെ രക്ഷിക്കാൻ ജീവൻ നൽകിയവരിൽ രണ്ടുപേർ..

Nelson Joseph

മുംബൈ ആൻ്റി ടെററിസം സ്ക്വാഡിൻ്റെ ചീഫ്. രാജ്യം അശോകചക്ര നൽകി ആദരിച്ചയാൾ. കർക്കറെയ്ക്ക് മൂന്ന് മക്കളാണ് എന്നാണറിഞ്ഞത്. രണ്ട് പെൺകുഞ്ഞുങ്ങളും ഒരാൺകുട്ടിയും. അയാൾക്ക് ബന്ധുക്കളുണ്ട്. അവരൊക്കെ ഇന്ന് ജീവിച്ചിരിപ്പുണ്ട്.

അവർ കേട്ടുകാണും ബി.ജെ.പിയുടെ സ്ഥാനാർഥിയായ പ്രഗ്യ സിങ്ങ് താക്കൂറിൻ്റെ വാക്കുകൾ.

” അയാൾ മരിച്ചത് അയാളുടെ കർമഫലമാണ്. അയാൾ നശിച്ചുപോവുമെന്ന് ഞാൻ അയാളോട് പറഞ്ഞിരുന്നു. അയാളുടെ മുഴുവൻ സാമ്രാജ്യവും മായ്ചുകളയുമെന്ന്, സർവനാശം സംഭവിക്കുമെന്ന് പറഞ്ഞിരുന്നു ” (He died of his karma. I told him, he will be destroyed. I told him his entire dynasty will be erased. Maine kaha tera [Karkare] sarvanash hoga,” )

എന്താണു കാരണം? പ്രഗ്യ സിങ്ങ് താക്കൂർ മലേഗാവ് സ്ഫോടനക്കേസിലെ കുറ്റാരോപിതയാണ്.

Related image40 പേരുടെ മരണത്തിനും നൂറോളം പേർക്ക് പരിക്കേൽക്കാനും കാരണമായ ആ സ്ഫോടനപരമ്പരയെക്കുറിച്ച് അന്വേഷിച്ച അന്വേഷണ സംഘത്തെ നയിച്ചത് കർക്കറെ ആണ്. ഒക്ടോബർ 11 ന് ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് പ്രഗ്യ സിങ്ങടക്കം പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു..

ദേശീയഗാനത്തിൻ്റെ സമയം തൊട്ട് നോട്ട് നിരോധനം വരെ മുഴങ്ങിക്കേട്ടിരുന്നു അതിർത്തിയും ജവാനും ഇവിടെ. ഇപ്പൊ അപമാനിക്കപ്പെട്ടിരിക്കുന്നത് രാജ്യത്തിനായി ജീവൻ നൽകിയിരിക്കുന്ന ഒരാളാണ്.

എന്താണല്ലേ? മറ്റേതെങ്കിലും പാർട്ടിക്കാരായിരുന്നു ഇങ്ങനെയൊരു വാചകം പറഞ്ഞിരുന്നെങ്കിൽ?

രാജ്യസ്നേഹികളാണ്..

കുറഞ്ഞപക്ഷം രാജ്യത്തെ രക്ഷിക്കാൻ ജീവൻ നൽകിയവരെയെങ്കിലും ബഹുമാനിക്കാൺ പഠിക്കണം.