പ്രഭാതത്തിന്‍റെ സകല പ്രസരിപ്പോടും കൂടി ഉന്മേഷവതിയായ് ‘ജെസ്സി’ ഇന്നും നീ എന്നെ വിളിച്ചുണര്‍ത്തി. എന്‍റെ നിശ്യൂനതയിലും എന്നെ ഉന്മേഷവാനാക്കുവാന്‍ നിന്‍റെ വാക്കുകള്‍ എനിക്ക് പകര്‍‍ന്നുതന്നു.

എങ്കിലും നിന്‍റെ മുന്‍കോപം കാരണം ഇന്നും നാം പതിവുതെറ്റിക്കാതെ പിണക്കങ്ങളെ ഏറ്റുവാങ്ങി; വീണ്ടും നിഷ്കളങ്കമായ ആര്‍ത്തിയോടെ അടുക്കുവാന്‍ വേണ്ടി മാത്രം.!

നിന്‍റെ രൂപം എന്‍റെ മനസ്സില്‍ പ്രതിഷ്ടിച്ചെങ്കിലും, അക്കാര്യം ഒരു കടലാസുതുണ്ടില്‍ കൂടിയെങ്കിലും ഞാന്‍ നിന്നെ അറിയിച്ചില്ല. നിന്‍റെ മുന്‍‌കോപത്തെ ഭയന്ന് എന്‍റെ സ്നേഹത്തെ നിന്നോടറിയിക്കാതെ ഞാന്‍ മൂടിവെച്ചു. എന്തിന്, ഒരുവേള കണ്ണുകള്‍ കോണ്ടുപോലും ഒന്നും പറഞ്ഞില്ല! എന്‍റെ വലംകൈയ്യില്‍ ചാഞ്ഞ് എന്‍റെ നെഞ്ചിടിപ്പിന്‍റെ ശബദം കേള്‍ക്കുവാന്‍, എന്നേ നിന്‍റെ വിയര്‍പ്പണിഞ്ഞ കൈയാല്‍ തഴുകുവാന്‍; നീ കൊതിച്ചനേരത്തൊന്നും നിന്നെ എന്‍റെ മാറില്‍‍ചേര്‍ത്ത് ഉറക്കുവാന്‍ ഞാന്‍ നിന്‍റെ അടുക്കല്‍ വന്നില്ല.
അതാവാം ഒരുപക്ഷേ നമ്മുടെ പ്രണയത്തെ ആര്‍ക്കും അറിയാന്‍ കഴിയാഞ്ഞത്; ഒരു വേള നാം പോലും അത് തിരിച്ചറിയാതെ പോയതും!.

പൂന്നിലാവേറ്റ് ചുവന്ന് തുടുത്ത സന്ധ്യകളില്‍ നമ്മുടെ നര്‍മ്മ സല്ലാപങ്ങള്‍ക്കായ് നടവഴികള്‍ കാതോര്‍ത്തിട്ടുണ്ടാവാം, നമ്മളേ പാടിയുണര്‍ത്തുവാന്‍ കിളികള്‍ക്കും കഴിഞ്ഞില്ല!. എങ്കിലും നിന്‍റെ ഓര്‍മ്മകളെ ഞാന്‍ പിന്തുടരുന്നു; സ്വന്തമാക്കാന്‍ പറ്റാഞ്ഞതിലുള്ള നിറഞ്ഞകുറ്റബോധത്തോടെ!.

കാലം നമ്മളെ വേര്‍പിരിച്ച സീമയില്‍ നിന്നും ജീവിതം അനേക വര്‍ഷങ്ങളിലൂടെ കടന്ന് ‌പോയെങ്കിലും ഇപ്പോഴും മുറ്റത്തെ മുല്ലയില്‍ പൂക്കുന്ന ഓരോപൂവിനേയും ഞാന്‍ നീയായ് സങ്കല്പിക്കുന്നു. ആ മുല്ലമൊട്ടുകള്‍ വിടരുമ്പോള്‍ ചന്ദ്രമയൂഖമായ് നീ എന്നരികില്‍ എത്തി സൗവര്‍ണ്ണമുദ്രയാവുന്നതും, ആദ്യാനുരാഗത്തിന്‍റെ നൊമ്പരമെന്നോണം ഞാന്‍ തിരിച്ചറിയുന്നു.

ആരും അറിയാതെപൊയെങ്കിലും, നീ എന്‍റെ ഹ്രദയവിചാരത്തില്‍ ഒരു പൂവായ് വിടര്‍ന്നിരുന്നു. അതാവാം എന്നെ സ്നേഹഭാവമായ് വിളിച്ചുണര്‍ത്തുന്ന ‘ജെസ്സി’ എന്ന വികാരം.

മയങ്ങുവാന്‍ പോകുന്ന ഇന്നത്തെ സന്ധ്യയില്‍ പാടവരമ്പത്തുകൂടി ഒറ്റയ്ക്ക് നടന്ന്, അതിന്‍റെ ഓരത്തുകൂടി ഒഴുകി അകലുന്ന പുഴയുടെ സൗന്ദര്യം ആവോളം ആസ്വദിച്ച് ഇന്ന് ഏറെ നേരം നില്ക്കുവാന്‍ ആശിച്ചെങ്കിലും; കൂടണയാന്‍ വെമ്പല്‍കൊള്ളുന്ന കിളികളുടെ പരാധീനങ്ങള്‍ എന്‍റെ കാതുകള്‍ തിരിച്ചറിഞ്ഞു.
തുലാമഴക്കോള് ഭൂമിയെ ചെറിയ ഇടിവെട്ടിനാല്‍ തുണ്ടുതുണ്ടാക്കി മഴയാല്‍ പുണര്‍ന്ന നേരം മുറ്റത്തെ മുല്ലയിലെ പൂക്കളെ എന്‍റെ ഈറനണിഞ്ഞ കൈകളാല്‍ തഴുകിയുണര്‍ത്തി ഞാന്‍ രസിച്ചിരിക്കെ, എങ്ങുനിന്നോ ചിതറി എത്തിയ ഒരു മഴത്തുള്ളിയായ് വന്ന് എന്‍റെ മാറില്‍ മയങ്ങിയുണരുവാന്‍ എന്തിന് ‘ജെസ്സി’, ഇന്ന് നീ വീണ്ടും വെമ്പല്‍ കൊണ്ടു?!

ജീവിത പ്രാരബ്ദങ്ങള്‍ക്കിടയില്‍ ഉഴറിയലയ്യുന്ന നിനക്ക്, നിന്‍റെ ഒക്കത്തിരിക്കുന്ന കുഞ്ഞിനെ അമ്മിഞ്ഞ കൊടുത്ത് ഉറക്കുവാനും നിന്‍റെ കാന്തനെ നിറഞ്ഞ സ്നേഹത്താല്‍ വാരിപുണരുവാനും നീ മറന്ന് ജീവിക്കുകയായിരിക്കാം. അല്ലെങ്കില്‍, നീയിപ്പോള്‍ ദൂരെയെവിടെയെങ്കിലും അല്ലലുകളില്‍നിന്നകന്ന ഒരു കുലീന പത്നിയായ് തോഴരോടൊത്ത് കുശലം ചൊല്ലി ഇരിക്കുകയായിരിക്കാം. അതോ, നിന്‍റെ കണ്‍‌മുനകളാല്‍ എന്നെ തിരഞ്ഞ്, ഏകയായ് കഴിയുകയാണോ? എന്തായാലും, ‘ജെസ്സി’ ഇപ്പോള്‍ നിന്നെകുറിച്ച് ഞാന്‍ അജ്ഞനാണ്. ബാല്യത്തേയും കൗമാരത്തേയും വിട്ടകന്ന് യൗവനത്തെ നമ്മള്‍ സ്നേഹിച്ച് തുടങ്ങിയിരിക്കുന്നു.

ജെസ്സി, നിന്‍റെ കണ്ണിനാല്‍, നിനക്ക് കണ്ടെത്തുവാന്‍ കഴിയാതെവണ്ണം ജീവിതം എന്നെ മാറ്റിയിരിക്കുന്നു. അല്ലെങ്കിലും നിനക്ക് തരുവാനായി എന്‍റെ കണ്ണുകളില്‍ കണ്ണീര്‍‍കണങ്ങള്‍ ശേഷിക്കുന്നില്ല, അവ ജീവിത പന്‍‌ഥാവിലൂടെ ഒരു ചാലായ് ഒഴുകിപോയ്കഴിഞ്ഞു. നീ എന്നേവിട്ടകന്ന നാള്‍മുതല്‍ എന്നെ എനിക്ക് നഷ്ടമാവുകയായിരുന്നു.

എങ്കിലും ‘ജെസ്സി’, ഞാനീതെളിഞ്ഞ മാനത്തിനുകീഴില്‍ സന്തോഷിച്ച് ജീവിക്കുന്നു. കാരണം അത്രമാത്രം സ്നേഹം നീ എനിക്ക് തന്നിരുന്നു.

I will never get to know you, but I will always love you.
From far away…!!

[SOME LOVE STORIES….LIVE FOREVER!]
You May Also Like

ലാലേട്ടന്റെ പിറന്നാൾ, മുഴുവൻ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആരാധകന്റെ പിറന്നാൾ സമ്മാനം

Muhammed Sageer Pandarathil ജന്മദിനാശംസകൾ…..ലാലേട്ടാ വിശ്വനാഥൻ നായരുടേയും ശാന്തകുമാരിയുടേയും മകനായി പത്തനംതിട്ട ഇലന്തൂരിൽ 1960 മെയ്…

പൃഥ്‌വിരാജിനെ പ്രോപ്പ്സ് ചെയ്യുന്ന സുന്ദരിയെ ലുലുവിൽ വച്ച് കണ്ടപ്പോൾ

2003 ൽ ആണ് സ്വപ്നക്കൂട് ഇറങ്ങുന്നത്. ആ ചിത്രത്തിൽ പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയുന്ന പെൺകുട്ടിയുടെ ഒരു ചെറിയ റോളിൽ ആണ് ഇവരെ ഞാൻ ആദ്യമായി കാണുന്നത്

കാര്‍, കാമം, കാഴ്ച

ഇന്നു രാത്രി എട്ടരയ്ക്ക് ആരോഗ്യലഘുലേഖാ വിതരണത്തിനിടെ നടന്നത്. അവധിയുടെ ആവേശവും ആലസ്യവും ദുരമൂക്കുന്ന രാത്രിയാണു പ്രവാസിയുടെ…

ഒരു ന്യൂ ജെനറെഷന്‍ പ്രണയ കഥ

’11 മണിക്ക് തന്നെ ഓഡിടോറിയത്തില്‍ എത്തണം..ഞാന്‍ കാത്തിരിക്കും..വരാതെ ഇരിക്കരുത്..അവള്‍ പോയാല്‍ നിനക്ക് ഒന്നും വരില്ലാന്ന് കാണിച്ചു കൊടുക്കണം’…