സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചവരെല്ലാം വിദേശികൾ, വിദഗ്ധ ചികിത്സ സ്വദേശികൾക്കു മാത്രമോ ?

67

Remesh Aroor

ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് കോവിഡ് കാലത്ത് മികച്ച ആരോഗ്യ പരിചരണം ലഭിക്കാത്ത വിവേചന സാഹചര്യമുണ്ടെന്നാണ് അവിടെ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.അരലക്ഷം പേരില്‍ കോവിഡ് ബാധയുണ്ടെന്നാണ് സൗദിയിലെ പുതിയ കണക്ക് വ്യക്തമാക്കുന്നത്. അവിടെ ഇതുവരെ 302 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതില്‍ ഒരു സ്വദേശി പോലും ഇല്ല എന്നത് ശ്രദ്ധേയമാണ്. മുഴുവന്‍ പേരും കുടിയേറ്റ തൊഴിലാളികളാണ്. എന്തുകൊണ്ട് വിദേശികള്‍ മാത്രം മരിക്കുന്നു..?

യുഎഇയിലൊക്കെ കോവിഡ് സംശയിക്കുന്നവരെ പാര്‍പ്പിക്കുന്ന ക്യാമ്പുകളില്‍ ആവശ്യത്തിന് ഭക്ഷണം പോലും ഇല്ല എന്ന് അവിടെ സേവനം അനുഷ്ഠിക്കുന്ന മലയാളി നഴ്‌സുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. തുടക്കത്തില്‍ കാണുന്ന രോഗ ലക്ഷണങ്ങളോടെ ആശുപത്രികളില്‍ ചെല്ലുന്നവര്‍ക്ക് ഒരു പരിശോധനയും വിദഗ്ധ ചികിത്സയും കിട്ടുന്നില്ല. സൗദിയില്‍ തന്നെ രണ്ടാഴ്ചയോളം വിവിധ ആശുപത്രികളില്‍ പോയിട്ടും അവസാനം മരണത്തിന് കീഴടങ്ങേണ്ടിവന്ന മലയാളി ടാക്‌സി ഡ്രൈവര്‍ മരിക്കുമെന്ന് ഉറപ്പായപ്പോള്‍ കൂട്ടുകാരന് അയച്ചുകൊടുത്ത ഭയപ്പെടുത്തുന്ന മരണ മൊഴി ഓര്‍ക്കുന്നില്ലേ.?

ചില കമ്പനികളൊക്കെ ഇപ്പോളും മുടക്കമില്ലാതെ പ്രവര്‍ത്തിക്കുന്നു.ജീവനക്കാര്‍ ജോലിക്ക് പോകാന്‍ നിര്‍ബന്ധിതരാണ്..ഭൂരിഭാഗം പേരും ലേബര്‍ ക്യാമ്പുകളില്‍ കൂട്ടമായി ഉണ്ടുറങ്ങി കഴിയുന്നവരാണ്.ഒരാള്‍ക്ക് വൈറസ് ബാധയുണ്ടായാല്‍ ദിവസങ്ങള്‍ക്കകം അവിടെയും ഹോട്ട് സ്‌പോട്ടുകളായി മാറും..വിദേശികളില്‍ മാത്രം കൂടുതലായി രോഗം പകരുന്നതിന് പ്രധാന കാരണവും ഇതാണ്.നാട്ടിലേക്ക് മടങ്ങിയാല്‍ വീണ്ടും തിരികെ പോകാന്‍ പറ്റില്ലെന്ന് ആശങ്കമൂലമാണ് പലരും അവിടെ തന്നെ തങ്ങുന്നത്.ആരെയും ഭയപ്പെടുത്താന്‍ പറയുന്നതല്ല…സൂക്ഷിക്കണം എന്നാണ്..നമുക്കു നാമേ രക്ഷ.