ചൈനയിലെ കൊറോണ ഹോട്ട് സ്‌പോട്ട് വുഹാൻ ആയിരുന്നു, ഇന്ത്യയുടെ ഹോട്ട് സ്‌പോട്ട് നിസാമുദ്ദീൻ ആയേക്കുമോ ?

50

Remesh Aroor

വിദേശത്ത് പോകാത്തവർക്കും രോഗബാധയും മരണവും എങ്ങനെ സംഭവിച്ചു എന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്. കേരളത്തിലെ 270 പേർ ഉൾപ്പെടെ 4000 ത്തോളം പേർ പങ്കെടുത്ത ഡൽഹി നിസാമുദ്ദീനിലെ മത സമ്മേളനത്തിൽ 16 രാജ്യങ്ങളിൽ നിന്നുള്ള 281 പേരും പങ്കെടുത്തു. 16 ദിവസവും സർക്കാർ നിർദ്ദേശിച്ച സാമൂഹിക അകലം പാലിക്കാതെയാണ് ഇവരുടെ താമസം എന്നും അധികൃതർ കണ്ടെത്തിയിരുന്നു. പിന്നീട് സംഭവിച്ചത്: കൊറോണ ലക്ഷണമുള്ള ഭൂരിഭാഗം പേരെ ആശുപത്രിയിൽ ഐസൊലേഷനിലാക്കി.. തെലങ്കാനയിൽ ഇപ്പോൾ ഉള്ള 10 ഇന്തോനേഷ്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു.. മറ്റ് 6 പേരെ ഹരിയാനയിൽ ക്വാറൻ്റൈൻ ചെയ്തു.. കേരളത്തിലേക്ക് മടങ്ങിയ 100 പേരിൽ 70 പേർ നിരീക്ഷണത്തിലാണ്… മടങ്ങാനാവാതെ ഡൽഹിയിൽ തന്നെ ഇന്നലെ പള്ളി ഒഴിപ്പിക്കും വരെ ഒരുമിച്ച് കഴിഞ്ഞ 170 മലയാളികൾ മടങ്ങി വരാനുണ്ട്… തമിഴ്നാട്ടിൽ 1000 ത്തോളം പേർ മടങ്ങി വന്നുവെന്ന് സർക്കാർ പറയുന്നു.. അവരിൽ പലരുടെയും യാത്രാ സമ്പർക്ക വിവരങ്ങൾ അധികൃതർക്ക് ലഭ്യമല്ല.എന്തായാലും അവിടെ ഒരാൾ കൊറോണ ബാധിച്ചു മരിച്ചു.അവിടെ മതപ്രഭാഷണം നടത്തിയ ആളും മരിച്ചു.ഇതിൽ നിന്നെല്ലാം വ്യക്തമാവുന്നത് ലോകത്തെ ഭീതിയിലാഴ്ത്തി മനുഷ്യരെ ഈയാംപാറ്റകളെ പോലെ കൊന്നൊടുക്കുന്ന ഈ മഹാമാരിയെ ഇപ്പോളും ചില കേന്ദ്രങ്ങൾ വളരെ നിസാരമായാണ് കൈകാര്യം ചെയ്യുന്നത്,.. ജനങ്ങൾ രോഗികളായി മരിക്കുകയോ രോഗം പടർന്നു പിടിക്കുകയോ ചെയ്യുന്നതിനെക്കാൾ വലുതാണ് അവർക്ക് മത സമ്മേളനങ്ങൾ.സമാന രീതിയിൽ തുടക്കത്തിൽ നീങ്ങിയ ഇറാനിൽ മരണവും രോഗ വ്യാപനവും ദിനംപ്രതി പെരുകുന്നു.ഇതിൻ്റെ കെടുതികൾ തിരിച്ചറിഞ്ഞതോടെയാണ് സൗദിയും, ഖത്തറും അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ പള്ളികൾ അടച്ചു പൂട്ടിയതും ജോലിയും നിസ്കാരവും ആരാധനയുമെല്ലാം വീട്ടിൽ മതി എന്ന് നിയമം വഴി കർശനമാക്കിയതും.. നിയമ ലംഘകർക്ക് ലക്ഷക്കണക്കിന് രൂപ പിഴയും ഏർപ്പെടുത്തി.. എന്നാൽ ഇന്ത്യയിലെ മലയാളികൾ അടക്കമുള്ള മതം തീനികൾക്ക് ഇതൊന്നും ഒരു പ്രശ്നമേ അല്ലെന്ന മട്ടാണ്… ഇത്തരക്കാർ രാജ്യസുരക്ഷയെ തന്നെ വെല്ലുവിളിക്കുകയും ജന രക്ഷയ്ക്കായി സർക്കാരുകൾ ചെയ്യുന്ന പ്രവർത്തനങ്ങളെ അട്ടിമറിക്കുയുമാണ് ചെയ്യുന്നത് . എന്ന ഭീതിയും ആശങ്കയമാണ് മാധ്യമങ്ങളും അധികൃതരും പങ്കുവയ്ക്കുന്നത്.ജനങ്ങൾ ജാഗ്രതയോടെ വീടുകളിൽ തന്നെ കഴിയുകയും പുറത്തിറങ്ങാതിരിക്കുകയും ചെയ്യുകയാണ് വേണ്ടത്.

Advertisements