പ്രവാസി മലയാളികളെ തെരഞ്ഞുപിടിച്ച് കോവിഡ് കൊല്ലുന്നില്ല എന്ന് മനസിലാക്കണം

64

Remesh Aroor

ഗൾഫ് രാജ്യങ്ങളിൽ ഒരുപാട് പണക്കൊഴുപ്പ് ഒക്കെയുണ്ടെങ്കിലും ചികിത്സാ സൗകര്യങ്ങൾ പരിമിതവും , ഉള്ളവതന്നെ ചെലവേറിയതുമാണ്.അവിടെ (സൗദിയിൽ ) എട്ടുവർഷം ജീവിച്ച അനുഭവത്തിൽ പറയുന്നതാണ്.സമ്പന്നരായ അറബികൾ വിദഗ്ദ്ധ ചികിത്സ തേടി മറ്റു രാജ്യങ്ങളിലേക്കാണ് പോകുന്നത്.. അക്കൂ ട്ടത്തിൽ നമ്മുടെ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും വരുന്നുണ്ട്… പ്രവാസി മലയാളികളും മികച്ച ചികിത്സയ്ക്ക് നാടിനെ തന്നെയാണ് ആശ്രയിക്കാറുള്ളത്.ഗൾഫിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് പോലും കോവിഡിന് മതിയായ ചികിത്സ കിട്ടുന്നില്ല എന്നതിന് തെളിവുണ്ട്.തൻ്റെ സഹപ്രവർത്തകരായ രണ്ട് ഡോക്ടർമാർ കോവിഡ് ബാധിതരായി മരിച്ച വിവരം സൗദിയിലെ സുഹൃത്തായ ഡോക്ടർ അടുത്ത ദിവസങ്ങളിൽ പങ്കുവച്ചിരുന്നു..
ഇതൊക്കെ കൊണ്ട്തന്നെയാണ് ഗൾഫിൽ കോവിഡ് മരണങ്ങൾ വർധിക്കുന്നത്.മലയാളികളെ തെരഞ്ഞുപിടിച്ച് കോവിഡ് കൊല്ലുന്നില്ല എന്ന് കൂടി തിരിച്ചറിയണം.

എന്നാൽ കേരള സർക്കാരിൻ്റെ അനാസ്ഥകൊണ്ടാണ് ഗൾഫിൽ മരണങ്ങൾ ഉണ്ടാകുന്നത് എന്ന രീതിയിൽ നുണപ്രചരിപ്പിക്കുന്നവർ സത്യത്തിൽ പറയേണ്ടത് പണക്കൊഴുപ്പുണ്ടായിട്ടും ഏകാധിപതികൾ ഭരിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ ശോചനീയമായ പൊതുജനാരോഗ്യ സംവിധാനങ്ങളെക്കുറിച്ചാണ്.പക്ഷെ അത് പറയാൻ ഗൾഫ് പണത്തിൻ്റെ ഓഹരി പറ്റുന്ന മാധ്യമ ങ്ങൾക്കും അവരെ പിന്തുണക്കുന്നവർക്കും അണ്ടി ഉറപ്പില്ല.അതുകൊണ്ടാണ് ഇനി എത്ര പേർ മരിക്കണമെന്നെല്ലാം ചോദിച്ച് മരണപ്പെട്ട പ്രവാസികളുടെ പടം ഒന്നാം eപജിൽ നിരത്തി വച്ച് അവർ സെൻ്റി അടിപ്പിച്ച് മുതലക്കണ്ണീർ ഒഴുക്കുന്നത്.കേരളത്തിൽ ഇറക്കുന്നതു പോലെ മാധ്യമം അതിനെക്കാൾ കൂടുതൽ വില വാങ്ങി ഗൾഫ് നാടുകളിലും പ്രിൻ്റ് ചെയ്ത് വിടുന്നുണ്ട്.എന്നിട്ടും ഇനി എത്ര പേർ മരിക്കണം എന്ന് ചോദിച്ച് കേരളത്തിൽ ഇന്നിറക്കിയ പത്രം അതേപടി പ്രസിദ്ധീകരിക്കാൻ അവർക്ക് ചങ്കൂറ്റമില്ലാതെ പോയി.കാരണം, ഗൾഫിൽ കോവിഡ് ബാധിച്ച് ആളുകൾ ( മലയാളികളും ഇന്ത്യക്കാരും മാത്രമല്ല) ഈയാംപാറ്റകളെ പോലെ മരിക്കുന്നു എന്ന നഗ്നമായ യാഥാർത്ഥ്യം എഴുതിയാൽ പിന്നെ എന്നെന്നേക്കുമായി അവിടെ നിന്നു കെട്ടുകെട്ടേണ്ടി വരും.. അത്രയുമാണ്. “മാധ്യമ ” സ്വാതന്ത്ര്യം.
അല്ലെങ്കിൽ എന്തുകൊണ്ടാണ് ഗൾഫിൽ കേരളത്തിലെ ഒന്നാം പേജിലെ വാർത്ത ഉൾപേജിലെങ്കിലും വച്ച് ഇറക്കാതിരുന്നത് എന്ന ചോദ്യത്തിന് ഉത്തരം പറയാനുള്ള ധാർമികത മാധ്യമത്തിനുണ്ട്..

അതു കൊണ്ട് തന്നെ ഇന്ന് അവർ ചെയ്തത് കേരളത്തിലെയും ഗൾഫിലെയും ജനങ്ങളോട് ചെയ്ത രാഷ്ട്രീയ വഞ്ചനയും ഇരട്ടത്താപ്പുമാണ്.കേരള രാഷ്ടീയത്തിൽ ജമാ അത്തെ ഇസ്ലാമിയും അവരുടെ രാഷ്ടീയ രൂപമായ വെൽഫെയർ പാർടിയും യു ഡി എഫിൻ്റെ കാൽച്ചുവട്ടിലേക്കു് പോകുന്നു എന്ന വാർത്തകളുമായി ഈ നിലപാട് മാറ്റത്തെ കൂട്ടി വായിക്കണം..
മറ്റു നാടുകളിലേത് പോലെ കേരളത്തിലും കോവിഡ് രോഗം വ്യാപിച്ച് കൂ ട്ടമരണങ്ങളുണ്ടാകാൻ കാത്തിരിക്കുന്ന മരണ വ്യാപാരികളോടൊപ്പമാണ് തങ്ങളുടെയും സ്ഥാനം എന്ന് അവരും പറയാതെ പറഞ്ഞു…