രമേഷ് പെരുമ്പിലാവ് എഴുതുന്നു
ആമസോണ്‍ കത്തുന്നതിനെതിരെ പത്തുപേരെങ്കിലും ഡെല്‍ഹിയില്‍ പ്രതിഷേധിച്ചതിൽ അഭിമാനിക്കുന്നു.
അവരെ അപമാനിച്ച് പോസ്റ്റിട്ട
തൃത്താലയിലെ മണ്ടനെ വെറുതെ വിടുന്നു.
ഭൂമിയുടെ ശ്വാസകോശമായി കണക്കാക്കുന്നതാണ് ആമസോൺ മഴക്കാടുകൾ. ബ്രസീലിൽ സ്ഥിതിചെയ്യുന്ന കാടുകൾ ഇപ്പോൾ കത്തിയമരുകയാണ്. അവിടെയുള്ള പല സ്ഥലങ്ങളെയും തീനാളങ്ങൾ വിഴുങ്ങുകയാണ്. ഈ കാഴ്ച ലോകം നിസഹായതോടെയാണ് നോക്കി നിൽക്കുന്നത്. ബ്രസീലിലെ വടക്കന്സംസ്ഥാനമായ റോറൈമയുടെ ഇരുണ്ട ചിത്രം നാസ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തീപ്പിടുത്തം ബഹിരാകാശത്തു നിന്നും കാണാന്സാധിക്കുണ്ടെന്ന് നാസ വ്യക്തമാക്കി.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്പേസ് റിസര്‍ച്ച് പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങളനുസരിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ത്തന്നെ ആമസോണ്‍ മേഖലയില്‍ 74,000 -ത്തിലധികം തീപിടിത്തങ്ങളാണ് ഉണ്ടായിരിക്കുന്നത്. 2018 -നെ അപേക്ഷിച്ച് 83 ശതമാനം വര്‍ധനവാണ് കാട്ടുതീയുണ്ടാകുന്നതില്‍ ഉണ്ടായിട്ടുള്ളതെന്നാണ് പറയുന്നത്.
ബ്രസീല്‍ പ്രസിഡന്റ് ജെയ്ർ ബോൾസനാരോയെ ആണ് പരിസ്ഥിതി പ്രവർത്തകർ ഇക്കാര്യത്തിൽ കുറ്റപ്പെടുത്തുന്നത്. പ്രസിഡന്റിന്റെ നിർദേശത്തെ തുടർന്നായിരുന്നു കാടുകളിൽ മരങ്ങൾ വെട്ടിമാറ്റിയ പ്രവർത്തനങ്ങൾ നടന്നത്. വനനശീകരണത്തിനും മേഖലയിലെ മറ്റു കയ്യേറ്റങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതും ആമസോണ്മഴക്കാടുകളുടെ നാശത്തിന് കാരണമായി.
സംഭവത്തിൽ പ്രസിഡന്റിന്റെ പ്രതികരണം ഇതാണ്: ഇത് ബ്രസീലിന്റെ ആഭ്യന്തര പ്രശ്നമാണെന്നും മറ്റ് രാജ്യങ്ങൾ ഇതിൽ ഇടപെടേണ്ടെന്നുമാണ് ബോൾസനാരോ വ്യക്തമാക്കുന്നത്.
നമ്മുടെ വീട് കത്തുകയാണെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്പ്രതികരിച്ചത്. ”ലോകത്തെ ഓക്സിജന്റെ 20 ശതമാനവും നിര്‍മ്മിക്കുന്ന കാടുകളാണ് കത്തുന്നത്. ഇതൊരു ആഗോള പ്രതിസന്ധിയാണ്. ജി 7 ഉച്ചകോടിയിലെ അംഗങ്ങളെ, രണ്ട് ദിവസത്തിനുള്ളില്‍ ഈ അടിയന്തിരസാഹചര്യത്തെ കുറിച്ച് നമുക്ക് ചര്‍ച്ചചെയ്യാം” – മക്രോണ്‍ ട്വീറ്റ് ചെയ്തു.